Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഒറ്റക്കാലില്‍ മണ്ണിനോട് പൊരുതുന്ന കര്‍ഷകന്‍; രാമചന്ദ്രന് പറയാനുള്ളത് പോരാട്ടത്തിന്റെ കഥ

28 OCTOBER 2015 03:57 PM IST
മലയാളി വാര്‍ത്ത.

മരിക്കാന്‍ ആര്‍ക്കും കഴിയും, എന്നാല്‍ അഭിമാനത്തോടെ ജീവിക്കാന്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ സാധിക്കൂ. ഇത്തരക്കാരെയാണ് നാം വിജയികളെന്ന് വിളിക്കുന്നതെന്ന് രാമചന്ദ്രന്‍ പറയുന്നു.
ഇങ്ങനെ ചിന്തിക്കുന്ന ഒരാള്‍ക്ക് മുന്നില്‍ എന്ത് പ്രതിസ്ന്ധിക്ക് നിലനില്‍ക്കാനും. അശുഭ പ്രതീക്ഷ ഒരു യുദ്ധവും വിജയിപ്പിച്ചിട്ടില്ലെന്ന തിരിച്ചറിവില്‍ ഒറ്റക്കാലുമായി ജീവിതത്തോട് പൊരുതുന്ന ഒരു കര്‍ഷകനുണ്ട് രാജസ്ഥാനില്‍. ജീവിതം മടുത്ത് ഒരിക്കല്‍ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ച ഈ കര്‍ഷകന്റെ പോരാട്ടത്തിന്റെ കഥ രാജ്യത്തെ ഏതൊരു വ്യക്തിയെയും നിരാശയില്‍നിന്ന് കൈപിടിച്ച് കയറ്റുന്നതാണ്.
രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ ജില്ലയിലാണ് രാമചന്ദ്രന്‍ എന്ന കര്‍ഷകന്റെ താമസം. വര്‍ഷങ്ങളായി രാമചന്ദ്രനെ നട്ടെല്ലു നിവര്‍ത്തി നില്‍ക്കാന്‍ സഹായിക്കുന്നത് തന്റെ വലത് കാലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടതുകാല്‍ മുട്ടിന് മുകളില്‍നിന്നും ഇയാള്‍ക്ക് നഷ്ടപ്പെട്ടിരുന്നു. ഒരു കാലേ ഉള്ളുവെങ്കിലും ഇന്ന് രാമചന്ദ്രന് തന്റെ ജീവിതത്തെ പരസഹായമില്ലാതെ നടന്നുതീര്‍ക്കാന്‍ സഹായിക്കുന്നതും ഇതേ ഒറ്റക്കാലുതന്നെ.
കര്‍ഷകനായ രാമചന്ദ്രന്‍ കഴിഞ്ഞ 18 വര്‍ഷങ്ങളായി മണ്ണില്‍ പണിയെടുക്കുന്നു. അതും ഒറ്റക്കാലില്‍ നിന്നുകൊണ്ട്. ജോലിയില്‍ സഹായിക്കുന്നതിനൊ, എന്തിന് എഴുന്നേറ്റ് നില്‍ക്കുന്നതിനോപോലും താന്‍ ആരുടെയും സഹായം അഭ്യര്‍ത്ഥിക്കാറില്ലെന്ന് രാമചന്ദ്രന്‍ പറയുന്നു. നിലം കിളയ്ക്കുന്നതും കൃഷി നനയ്ക്കുന്നതുമെല്ലാം രാമചന്ദ്രന്‍ ഒറ്റക്കാലില്‍ നിന്നുതന്നെ.
രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ കൂടുമ്പോള്‍ ഒറ്റക്കാലനായ തനിക്ക് ഇവിടെ യാതൊന്നും ചെയ്യാനില്ലെന്ന തിരിച്ചറിവ് രാമചന്ദ്രനെ ഒരുകാലത്ത് ഭയപ്പെടുത്തിയിരുന്നു. കുടുംബത്തിന് ഭാരമാകാതെ ആത്മഹത്യയെ ശരണം പ്രാപിക്കാമെന്നുപോലും ഈ കര്‍ഷകന്‍ ചിന്തിച്ചിരുന്നു. എന്നാല്‍ തന്റെ കാലശേഷം കുടുംബത്തിന്റെ ഭാവിയോര്‍ത്തപ്പോള്‍ മരണത്തെ താന്‍ ഭയപ്പെട്ടുവെന്ന് രാമചന്ദ്രന്‍ പറയുന്നു.
പിന്നീടങ്ങോട്ട് ജീവിക്കാനുള്ള പ്രയത്‌നമായിരുന്നു. ഒരുകാല്‍ നഷ്ടപ്പെട്ടത് വകവയ്ക്കാതെ രാമചന്ദ്രന്‍ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി. പരസഹായമില്ലാതെ ഒറ്റക്കാലില്‍നിന്ന് മണ്ണുമായി മല്ലടിച്ച് വിളവ് കൊയ്തു. കൃഷിയുടെ സീസണ്‍ അവസാനിക്കുമ്പോള്‍ വെറുതെ വീട്ടിലിരിക്കാനും ഈ കര്‍ഷകന്‍ തയ്യാറായില്ല. ഈ അവസരങ്ങളില്‍ നഗരങ്ങളിലിറങ്ങി കൂലിപ്പണികളില്‍ മുഴുകി. അതും വെപ്പുകാലിന്റെ പോലും സഹായമില്ലാതെ. ഇങ്ങനെ സമ്പാദിച്ച പണത്തിലൂടെ രണ്ട് പെണ്‍മക്കളെയും നല്ല നിലയില്‍ വിവാഹം കഴിച്ചയക്കാന്‍ രാമചന്ദ്രനായി.
ഒരുകാലത്ത് മരണത്തെ സ്വപ്‌നം കണ്ട ഈ കര്‍ഷകന്‍, സമാന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന രാജ്യത്തെ നിരവധിപ്പേര്‍ക്ക് പ്രതീക്ഷയുടെ വെളിച്ചം സമ്മാനിക്കുന്നു. രാമചന്ദ്രന്റെ കഥ ഒരു ദേശിയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു പ്രതിസന്ധിവരുമ്പോള്‍ തോല്‍ക്കാന്‍ ആര്‍ക്കും കഴിയും എന്നാല്‍ അതിജീവിക്കാനാണ് കഴിവും സാമര്‍ത്ഥ്യവും കാണിക്കേണ്ടതെന്ന് ഇദ്ദേഹം ജീവിതം കൊണ്ട് കാണിച്ച് തരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (11 minutes ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (15 minutes ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (1 hour ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (1 hour ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (1 hour ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (1 hour ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (2 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (4 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (4 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (5 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (5 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (6 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (6 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (6 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

Malayali Vartha Recommends