അഗ്നി പര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് ബാലി വിമാനത്താവളം അടച്ചതിനാല്‍ ഛോട്ടാ രാജനെ ഇന്ത്യയിലേയ്ക്ക് ഇന്ന് കൊണ്ടുവന്നേക്കില്ല

അഗ്‌നിപര്‍വതസ്‌ഫോടനത്തെ തുടര്‍ന്ന് ബാലി വിമാനത്താവളം അടച്ചതിനാല്‍ അറസ്റ്റിലായ അധോലോക നായകന്‍ ഛോട്ടാ രാജനെ ബുധനാഴ്ച ഇന്ത്യയിലേയ്ക്ക് കൊണ്ടുന്നേക്കില്ല. ലമ്പോക്കിലെ മൗണ്ട് ബറുജാരിയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച രാത്രി ബാലി, ലൊമ്പോക്ക് , വിമാനത്താവളങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക് അടച്ചിടാന്‍ ഇന്‍ഡൊനീഷ്യന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചത്. അഗ്‌നിപര്‍വതത്തില്‍ നിന്ന് ചാരവും പുകയും ഒരു കിലോമീറ്റര്‍ ഉയരത്തില്‍ വ്യാപിച്ചതിനെ തുടര്‍ന്നാണ് വിമാനത്താവളങ്ങള്‍ അടയ്ക്കാന്‍ തീരുമാനമായത്. ചാരവും പുകയും പെട്ടന്ന് അടങ്ങുന്ന മട്ടില്ലെന്നാണ് വിഗദ്ധര്‍ പറയുന്നത്.
വിമാനത്താവളങ്ങള്‍ അടച്ചത് ഛോട്ടാ രാജനെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. രാജനെ ഇന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാനിരിക്കുകയായിരുന്നു. ഇതിനായി ബാലിയിലെത്തിയ ഇന്ത്യന്‍ പോലീസ് സംഘം പോലീസ് ആവശ്യമായ രേഖകള്‍ ഇന്‍ഡൊനീഷ്യന്‍ സര്‍ക്കാരിന് കൈമാറുകയും ഈ രേഖകള്‍ സര്‍ക്കാര്‍ അംഗീകരിക്കകുയും ചെയ്തിരുന്നു. സി.ബി.ഐ.യെ കൂടാതെ മുംബൈ, ഡല്‍ഹി പോലീസ് അംഗങ്ങളടങ്ങിയ സംഘമാണ് രാജനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ബാലിയിലുള്ളത്.
ഛോട്ടാ രാജനെ മുംബൈയിലേക്ക് കൊണ്ടു വരുന്നതിന് മുന്നോടിയായി ആര്‍തര്‍ റോഡ് ജയിലിലെ സുരക്ഷാ സംവിധാനം ശക്തമാക്കി. ഇന്‍ഡോടിബറ്റന്‍ അതിര്‍ത്തി സേനയെ ഇവിടെ വിന്യസിച്ചു. ദാവൂദ് സംഘം ഛോട്ടാ രാജനെ ആക്രമിക്കാന്‍ ഇടയുള്ളതിനാല്‍ പാക് ഭീകരന്‍ അജ്മല്‍ കസബിനെ പാര്‍പ്പിച്ചിരുന്ന അണ്ഡാ സെല്ലിലായിരിക്കും ഇയാളെ പാര്‍പ്പിക്കുക. ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ദാവൂദ് സംഘാംങ്ങളെ മുഴുവന്‍ മറ്റ് ജയിലിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്.
ഛോട്ടാ രാജന്‍ എന്നറിയപ്പെടുന്ന രാജേന്ദ്ര സദാശിവ് നിഖല്‍ജെയ്‌ക്കെതിരെ ഇന്ത്യയില്‍ കൊലപാതകം, ഭീഷണിപ്പെടുത്തി പണംതട്ടല്‍ തുടങ്ങി എഴുപതിലധികം കേസുകളാണുള്ളത്. 1995 മുതല്‍ ഇയാള്‍ ഇന്റര്‍പോളിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുണ്ട്. ഓസ്േട്രലിയന്‍ അധികാരികള്‍ രഹസ്യ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ആഴ്ച രാജന്‍ ബാലിയില്‍ അറസ്റ്റിലാകുന്നത്.
മുമ്പ് ബാങ്കോക്കിലെ ഒരു ഹോട്ടലില്‍ വെച്ച് ദാവൂദിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീലിന്റെ സംഘം രാജനെ വെടിവെച്ചതാണ്. എന്നാല്‍ പരിക്കുകളോടെ അന്ന് രാജന്‍ രക്ഷപ്പെടുകയായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ഓസ്‌ട്രേലിയയില്‍ വെച്ച് രാജനെ കൊലപ്പെടുത്താന്‍ വീണ്ടും ഷക്കീല്‍ ശ്രമിച്ചതാണ്. അതും പരാജയപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























