മദ്യനിരോധനം ആവശ്യപ്പെട്ട് ഒരുമാസമായി നിരാഹാരത്തിലായിരുന്ന രാജസ്ഥാന്‍ മുന്‍ എംഎല്‍എ മരിച്ചു

മദ്യനിരോധനം ആവശ്യപ്പെട്ട് കഴിഞ്ഞ ഗാന്ധിജയന്തിദിനം മുതല്‍ ഒരുമാസമായി നിരാഹാരസത്യഗ്രഹം നടത്തിവന്ന ഗാന്ധിയനും മുന്‍ എംഎല്‍എയുമായ ഗുര്‍ചരണ്‍ ഛബ്ര (70) അന്തരിച്ചു. നില ഗുരുതരമായതിനെ തുടര്‍ന്ന് രണ്ടുദിവസമായി ആശുപത്രിയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണു മരണം.
ഛബ്രയുടെ കണ്ണുകള്‍ ദാനം ചെയ്തു. 1977-ല്‍ സൂരത്ഘട്ടില്‍നിന്നുള്ള ജനതാ പാര്‍ട്ടി എംഎല്‍എ ആയിരുന്നു. രാജസ്ഥാന്‍ സര്‍ക്കാര്‍ ഛബ്രയുടെ നിരാഹാരത്തോടു കാണിച്ച അസഹിഷ്ണുതയാണ് അദ്ദേഹത്തിന്റെ മരണത്തിനു കാരണമാക്കിയതെന്നു പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസും വിവിധ സാമൂഹിക സംഘടനകളും ആരോപിച്ചു. അദ്ദേഹത്തെ കണ്ടു ചര്‍ച്ചനടത്താന്‍ മുഖ്യമന്ത്രി വസുന്ധര രാജെ തയാറായിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നു മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.
ഗാന്ധിജയന്തിദിനത്തില്‍ നിരാഹാരം ആരംഭിച്ച പ്രമുഖ ഗാന്ധിയന്റെ മരണം അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണു കാരണമെന്നും പിസിസി പ്രസിഡന്റ് സച്ചിന്‍ പൈലറ്റും പറഞ്ഞു. സമരം തുടങ്ങിയശേഷം സര്‍ക്കാര്‍ തിരിഞ്ഞുനോക്കാന്‍പോലും തയാറായില്ലെന്നു സാമൂഹികപ്രവര്‍ത്തകരും കുറ്റപ്പെടുത്തി. മദ്യനിരോധനം, ലോകായുക്ത വിഷയങ്ങളുന്നയിച്ച് 2014 ഏപ്രില്‍ ഒന്നു മുതല്‍ ഛബ്ര 45 ദിവസം നിരാഹാരം നടത്തിയിരുന്നു. മുഖ്യമന്ത്രി വസുന്ധര രാജെയുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണു സമരം പിന്‍വലിച്ചത്.
ഈ ഉറപ്പുകള്‍ പാലിച്ചില്ലെന്നു കുറ്റപ്പെടുത്തി വീണ്ടും നിരാഹാരം തുടങ്ങുകയായിരുന്നു. എന്നാല്‍ ഛബ്രയുടെ ആവശ്യങ്ങള്‍ 90 ശതമാനവും സര്‍ക്കാര്‍ നടപ്പാക്കിയെന്നു സംസ്ഥാന ബിജെപി അധ്യക്ഷന്‍ അശോക് പര്‍ണമി അവകാശപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























