വളര്‍ത്തി വലുതാക്കിയവര്‍ തന്നെ തന്തക്ക് വിളി തുടങ്ങി; ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് വായ്പ നല്‍കാമെന്നു പറഞ്ഞ ഭീമന്‍ തുക മോഡിയുടെ അച്ഛന്‍ സമ്പാദിച്ച തുകയാണോയെന്ന് ജഠ്മലാനി

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ വാഗ്ദാനം ചെയ്ത് സൈനികരെയും കള്ളപ്പണം തിരികെ കൊണ്ടു വരാമെന്ന് പറഞ്ഞ് പൊതുജനങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറ്റിച്ചെന്ന് മുന്‍ കേന്ദ്രമന്ത്രി രാം ജഠ്മലാനിയുടെ നിശിത വിമര്‍ശനം. ഇന്നലെ ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് മോഡി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ ജഠ്മലാനി ഈ ആരോപണം ഉന്നയിച്ചത്.
ജനങ്ങളെയും സൈനികരെയും പറ്റിച്ച മോഡിക്ക് ഇപ്പോള്‍ കുറ്റബോധമുണ്ടാകുമെന്നും ജഠ്മലാനി പറഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് 65,000 കോടി രൂപ വായപ നല്‍കാമെന്ന് അടുത്തിടെ മോഡി നടത്തിയ പ്രഖ്യാപനത്തെയും ജഠ്മലാനി വിമര്‍ശിച്ചു. ഈ ഭീമന്‍ തുക ഇന്ത്യന്‍ സര്‍ക്കാരിന്റെ സ്വന്തമാണോ അതോ മോഡിയുടെ അച്ഛന്‍ സമ്പാദിച്ച തുകയാണോയെന്ന് ജഠ്മലാനി ചോദിച്ചു.
ഭരണത്തിലെത്തി ഒന്നര വര്‍ഷം പിന്നിട്ടിട്ടും വാഗ്ദാനം പാലിക്കാനോ അതിനോട് നീതി പുലര്‍ത്താനോ മോദിക്ക് കഴിഞ്ഞിട്ടില്ല. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ബാങ്ക് നിക്ഷേപമുള്ള 1400 ആളുകളുടെ പേരുവിവരങ്ങള്‍ ജര്‍മന്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യക്കാരുടേതാണ്.
ഈ വിവരങ്ങള്‍ ഉപാധിരഹിതമായി ഇന്ത്യന്‍ സര്‍ക്കാരുമായി പങ്കുവെക്കാമെന്ന് ജര്‍മന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ജര്‍മന്‍ ചാന്‍സലറുമായി മോഡി രണ്ടു തവണ ഇതിനോടകം കൂടിക്കാഴ്ചയും നടത്തി. ഇതിനു ശേഷം കള്ളപ്പണക്കാരുടെ വിവരങ്ങള്‍ കിട്ടിയോയെന്ന് ചോദിച്ചപ്പോള്‍ മോഡിക്ക് മറുപടിയുണ്ടായിരുന്നില്ലെന്നും ജഠ്മലാനി കുറ്റപ്പെടുത്തി.
നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വാഗ്ദാനങ്ങള്‍ പാലിക്കാനുമുള്ളപ്പോഴാണ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് 65,000 കോടി രൂപ മോഡി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും ജഠ്മലാനി കളിയാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























