വ്യോമത്താവള വിഷയത്തില്‍ അമേരിക്കയുമായി ധാരണയില്ല-ആന്റണി

അമേരിക്കയ്‌ക്ക് തിരുവനന്തപുരം വീമാനത്താവളം ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ആന്റണി വ്യക്തമാക്കി.
നേരത്തെ തിരുവനന്തപുരത്ത് അമേരിക്കന്‍ യുദ്ധവീമാനങ്ങള്‍ക്ക് താല്‍കാലിക താവളമൊരുക്കാന്‍ അമേരിക്ക പദ്ധതിയിടുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. അമേരിക്കന്‍ വ്യോമസേനാ ജനറല്‍ ഹെര്‍ബര്‍ട്ട് ഹോക്ക് തിരുവനന്തപുരം അടക്കം ഏഷ്യാപസഫിക് മേഖലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ യു.എസ് വ്യോമതാവളം ഒരുക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം സന്ദര്‍ശിച്ചതായും ഹോക്ക് പറഞ്ഞിരുന്നു. ഇത് വാര്‍ത്തയായതോടെ പലഭാഗങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. ഇതിനെതുടര്‍ന്ന് പാര്‍ലമെന്റില്‍ ബഹളമുണ്ടായതോടെ ഇക്കാര്യം നിഷേധിച്ച് പ്രതിരോധമന്ത്രാലയം രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha