ഹൈക്കമാൻഡ് നിർദേശങ്ങൾ തള്ളി; ഉപമുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന് വച്ചു; മുഖ്യമന്ത്രിക്കസേര കിട്ടിയില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ല; കോൺഗ്രസിനെ നട്ടം തിരിച്ച് ഡി കെയും സിദ്ധരാമയ്യയും

ദില്ലിയിൽ ചൂട് പിടിച്ച ചർച്ചകൾ നടക്കുകയാണ് . കോൺഗ്രസിനെ നട്ടം തിരിച്ച് ഡി കെയും സിദ്ധരാമയ്യയും . ഹൈക്കമാൻഡ് നിർദേശങ്ങൾ തള്ളിയിരിക്കുകയാണ് അദ്ദേഹം. ഉപമുഖ്യമന്ത്രി എന്ന ഒരു ഓഫർ മുന്നോട്ടു വച്ചിട്ടും അത് സ്വീകരിക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. മുഖ്യമന്ത്രിക്കസേര കിട്ടിയില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട് കർശനമാക്കുകയും ചെയ്തു അദ്ദേഹം. ടേം വ്യവസ്ഥയടക്കം ഹൈക്കമാൻഡ് മുന്നോട്ട് വെച്ച നിർദേശങ്ങൾ ഡി കെ ശിവകുമാർ തള്ളിയിരുന്നു .
മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു ഡികെ.സിദ്ധരാമയ്യ ജനകീയനായതിനാൽ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന ദേശീയ നേതാക്കളുടെ നീക്കത്തെ ശക്തമായി ഡികെ എതിർത്തിരുന്നു. സിദ്ധരാമയ്യ ജനകീയനാണെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റത് എന്തുകൊണ്ടെന്ന ചോദ്യമായിരുന്നു ഹൈക്കമാൻഡ് നേതൃത്വത്തിന് മുന്നിൽ ഡികെ ഉന്നയിച്ചത്.
സിദ്ധരാമയ്ക്ക് നേരത്തെ അഞ്ചുവർഷം തുടർച്ചയായി അധികാരത്തിലിരിക്കാൻ അവസരം കിട്ടിയിരുന്നു. .
അധികാരത്തിലുള്ളപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴും പാർട്ടി താല്പര്യങ്ങളേക്കാൾ വ്യക്തി താല്പര്യങ്ങൾക്കായിരുന്നു സിദ്ധരാമയ്യ മുൻതൂക്കം കൊടുത്തത് . അദ്ദേഹത്തിൻറെ നേതൃത്വത്തിൽ 2018 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല. 2019 ൽ കൂറുമാറിയവർ സിദ്ധരാമയ്യയുടെ അടുപ്പക്കാരായിരുന്നു .
https://www.facebook.com/Malayalivartha























