മെട്രോയില്‍ പരസ്യമായി സ്വയംഭോഗം ചെയ്തയാളെ തിരഞ്ഞ് പൊലീസ്

മെട്രോയില്‍ പരസ്യമായി സ്വയംഭോഗം ചെയ്തയാളെ തിരഞ്ഞ് പൊലീസ്. പ്രതിയുടെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ഡല്‍ഹി പൊലീസ്. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന വ്യക്തിയുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞമാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മെട്രോയില്‍ യാത്ര ചെയ്യുന്ന യുവാവ് ഫോണില്‍ വീഡിയോ കണ്ട് കൊണ്ട് സ്വയംഭോഗം ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സഹയാത്രികര്‍ ഇയാളുടെ അടുത്തുനിന്ന് എഴുന്നേറ്റ് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ഡല്‍ഹി വനിതാ കമ്മിഷന്‍ പൊലീസിനോട് വിശദീകരണം തേടിയിരുന്നു. പ്രതിക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. ഐ പി സി 294ാം വകുപ്പ് പ്രകാരമാണ് കേസ്.
https://www.facebook.com/Malayalivartha























