സിദ്ധയോട് ഇടഞ്ഞ് ഡി.കെ... രാഹുലിനോട് കട്ടക്കലിപ്പ്! കൊടിയും വടിയും അഴിച്ചെടുത്തു... തക്കം പാർത്ത് ബിജെപി

കർണാടക കോൺഗ്രസിലെ പ്രതിസന്ധി തുടരുന്നു. കര്‍ണാടക മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനം നീളുന്നു. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിന് പിസിസി അദ്ധ്യക്ഷൻ ഡി.കെ. ശിവകുമാര്‍ വഴങ്ങുന്നില്ല. മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ കർണാടക മന്ത്രിസഭയിലേക്കില്ലെന്ന് വ്യക്തമാക്കി ഡി.കെ ശിവകുമാർ. സിദ്ധരാമയ്യയുടെ നീക്കങ്ങളിൽ ഡി.കെ.ക്ക് കടുത്ത അതൃപ്തിയാണുള്ളത്. നേതൃത്വം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും മുമ്പേ സിദ്ധരാമയ്യയുടെ അണികൾ ആഘോഷം തുടങ്ങിയിട്ടുണ്ട്.
മുഖ്യമന്ത്രി ആരാണെന്ന പ്രഖ്യാപനത്തിന് മുൻപേ സത്യപ്രതിജ്ഞക്ക് തയ്യാറെടുത്തതും, ബെംഗളൂരുവിലെ ആഹ്ലാദ പ്രകടനവും ഡി കെയെ അങ്ങേയറ്റം ചൊടിപ്പിച്ചു. ടേം വ്യവസ്ഥയിലായിരിക്കും കർണാടക മുഖ്യമന്ത്രിയെ നിശ്ചയിക്കുക എന്നും ആദ്യം സിദ്ധരാമയ്യയും ശേഷം ഡി.കെ. ശിവകുമാറും ആയിരിക്കും എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഡി.കെ. ഇതിന് വഴങ്ങുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സിദ്ധരാമയ്യ ജനകീയനായതിനാൽ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന ദേശീയ നേതാക്കളുടെ നീക്കത്തെ ശക്തമായി ഡികെ എതിർക്കുന്നു. സിദ്ധരാമയ്യ ജനകീയനാണെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഹൈക്കമാൻഡ് നേതൃത്വത്തിന് മുന്നിൽ ഡികെ ഉയർത്തുന്നത്. സിദ്ധരാമയ്ക്ക് നേരത്തെ അഞ്ചുവർഷം തുടർച്ചയായി ഭരിക്കാൻ അവസരം ലഭിച്ചതാണ്.
അധികാരത്തിലുള്ളപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴും പാർട്ടി താല്പര്യങ്ങളേക്കാൾ വ്യക്തി താല്പര്യങ്ങൾക്കാണ് സിദ്ധരാമയ്യ മുൻതൂക്കം നൽകിയിട്ടുള്ളത്. അദ്ദേഹത്തിൻറെ നേതൃത്വത്തിൽ 2018 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ സാധിച്ചിരുന്നില്ല. 2019 ൽ കൂറുമാറിയവർ സിദ്ധരാമയ്യയുടെ അടുപ്പക്കാരാണ്. പ്രായം 76 കഴിഞ്ഞ അദ്ദേഹം പുതിയ ആളുകളുടെ വഴിമുടക്കരുതെന്നും ഡി കെ വ്യക്തമാക്കി.
സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയാകാനില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ച് നിൽക്കുകയാണ്. ശിവകുമാറിനെ അനുനയിപ്പിക്കാൻ സോണിയയും രാഹുലും കിണഞ്ഞ് പരിശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചകൾക്ക് ശേഷം ഇരുവരും മാധ്യമങ്ങളോട് സംസാരിച്ചില്ല എന്നതും ഏറെ ശ്രദ്ധേയമാണ്.
അതേസമയം, സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം സ്റ്റേഡിയത്തിൽ നിർത്തി. മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായുള്ള ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ നിർത്തിവെച്ചതായും റിപ്പോർട്ടുകളുണ്ട്. തോരണങ്ങളും പരവതാനികളും തിരികെ കൊണ്ടുപോയി. തൊഴിലാളികൾ സ്റ്റേഡിയത്തിൽ നിന്നും മടങ്ങി.
കര്‍ണാടക മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് എഐസിസി നേതൃത്വം അറിയിക്കുന്നത്. കർണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും തീരുമാനമാകുമ്പോൾ കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാല മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോൾ പ്രചരിക്കുന്ന തിയ്യതികളിൽ അടക്കം സത്യമില്ല.
ഇന്നോ നാളെയോ മുഖ്യമന്ത്രിയെക്കുറിച്ച് പ്രഖ്യാപനം കോൺഗ്രസ് നടത്തും. ബിജെപി അജണ്ടയിൽ വീഴരുതെന്നും 72 മണിക്കൂറിനകം സര്‍ക്കാര്‍ രൂപീകരണ നടപടികൾ പൂർത്തിയാക്കുമെന്നും രൺദീപ് സിംഗ് സുര്‍ജേവാല അറിയിച്ചു. ആദ്യ ക്യാബിനറ്റ് യോഗത്തിൽ 5 വാഗ്ദാനങ്ങളും നടപ്പാക്കും. വ്യാജ വാർത്തകൾ ആണ് ചില ചാനലുകൾ പ്രചരിപ്പിക്കുന്നത്. പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും സുർജെവാല പറഞ്ഞു.
ഒറ്റ ഉപമുഖ്യമന്ത്രി പദം മാത്രം, കൂടുതൽ വകുപ്പുകൾ, നിർദ്ദേശിക്കുന്ന മൂന്ന് എംഎൽഎമാർക്ക് മന്ത്രി സ്ഥാനം എന്നിങ്ങനെയാണ് ഡികെയ്ക്കായി നേതൃത്വം മുന്നോട്ട് വച്ച ഓഫറുകൾ. രണ്ടാം ഘട്ടത്തിൽ ഡികെ മുഖ്യമന്ത്രിയാകുന്നതോടെ കൂടൂതൽ പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താം എന്നതാണ് തീരുമാനം. 135 സീറ്റുകളിൽ വിജയം നേടിയാണ് കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയത്. 66 സീറ്റുകളാണ് ബിജെപി നേടിയിരിക്കുന്നത്. 19 സീറ്റ് ജെഡിഎസിനും ലഭിച്ചു.
കേവലഭൂരിപക്ഷത്തിന് മുകളിൽ സീറ്റുകൾ ലഭിച്ചതോടെ ആശങ്കകൾക്ക് വകയില്ലാതെ അധികാരം കോൺഗ്രസിലേക്ക് എത്തുകയായിരുന്നു. ഒറ്റ ഉപമുഖ്യമന്ത്രി പദം മാത്രം, കൂടുതൽ വകുപ്പുകൾ, നിർദ്ദേശിക്കുന്ന മൂന്ന് എംഎൽഎമാർക്ക് മന്ത്രി സ്ഥാനം എന്നിങ്ങനെയാണ് മുന്നോട്ട് വച്ച ഓഫറുകൾ. രണ്ടാം ഘട്ടത്തിൽ ഡികെ മുഖ്യമന്ത്രിയാകുന്നതോടെ കൂടൂതൽ പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താം എന്നതാണ് തീരുമാനം.
സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സത്യപ്രതിജ്ഞ നാളെ ഉച്ചയ്ക്ക് 3.30 ന് നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ആദ്യം സിദ്ധാരാമയ്യ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് സൂചന. സിദ്ധരാമയയ്യുടെ ബെംഗളുരുവിലെ വീടിന് മുന്നിൽ അനുകൂലികള്‍ അഹ്ലാദ പ്രകടനം പിന്നാലെ തുടങ്ങി. സിദ്ധയുടെ വീടിന് പൊലീസ് സംരക്ഷണം കൂട്ടി.
സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങളും തുടങ്ങിയിരുന്നു. എന്നാല്‍, ഡി കെ ശിവകുമാര്‍ വഴങ്ങാതെ വന്നതോടെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ തന്നെ നിര്‍ത്തിയിരിക്കുകയാണ്. സിദ്ധരാമയ്യയുടെ ബെംഗളൂരു യാത്രയും റദ്ദാക്കിക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപനത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് ഡികെ ക്യാമ്പ് അറിയിക്കുന്നത്.
എന്നാൽ മുഖ്യമന്ത്രിയാരാകുമെന്ന ചോദ്യത്തിൽ അതുവരെ ഒറ്റകെട്ടായി നിന്ന നേതൃത്വവും അണികളും രണ്ടായി പിരിയുന്ന കാഴ്ചയാണ് കർണാടക കോൺഗ്രസിൽ ഇപ്പോൾ കാണുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിന് ഡികെയും സിദ്ധരാമയ്യയും ഒരുപോലെ ആവശ്യമുന്നയിച്ചതോടെ നേതൃത്വവും കുഴങ്ങി.
കൂടുതൽ എംഎൽഎമാരുടെ പിന്തുണയുള്ള സിദ്ധരാമയ്യയെ തള്ളാൻ വയ്യെന്നിരിക്കെ ഡികെയെ അനുനയിപ്പിക്കാനായി പിന്നീടുള്ള നീക്കങ്ങൾ. മന്ത്രിസഭാ രൂപീകരണത്തിലും കോൺഗ്രസിനെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധിയാണ്. ഇതിനോടകം 65 എംഎൽഎമാർ മന്ത്രി സ്ഥാനം അവകാശപ്പെട്ട് രംഗത്തുവന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha























