വിവാഹച്ചടങ്ങിനിടെ തര്‍ക്കം.... വിഷം കഴിച്ച വരന്‍ മരിച്ചു, പിന്നാലെ വിഷം കുടിച്ച വധു ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

വിവാഹച്ചടങ്ങിനിടെയുണ്ടായ തര്‍ക്കത്തിനൊടുവില്‍ വിഷം കഴിച്ച വരന്‍ മരിച്ചു, പിന്നാലെ വിഷം കുടിച്ച വധു ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കനാഡിയ ഏരിയയിലെ ആര്യ സമാജം ക്ഷേത്രത്തിലാണ് സംഭവം നടന്നത്. പെട്ടെന്ന് വിവാഹം നടത്താനായി യുവതി നിരന്തരം സമ്മര്‍ദത്തിലാക്കിയിരുന്നെന്ന് യുവാവിന്റെ ബന്ധുക്കള്‍.
തന്റെ കരിയറിനെക്കുറിച്ച് ചിന്തിച്ച് വിവാഹം രണ്ടു വര്‍ഷത്തിനുശേഷം മതിയെന്നായിരുന്നു 21കാരന്റെ നിലപാട്. ഇതേതുടര്‍ന്ന് 20കാരി പൊലീസിനെ സമീപിച്ചിരുന്നെന്നും യുവാവിന്റെ ബന്ധുക്കള്‍ പറയുന്നു. ഒടുവില്‍ വിവാഹ ദിവസവും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ചടങ്ങിനിടെ, താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് 21കാരന്‍ വധുവിനോട് പറയുകയായിരുന്നു. പിന്നാലെ യുവാവിനെ ആശുപത്രിയിലാക്കുകയും ചെയ്തു. ഈ സമയം യുവതിയും വിഷം കഴിച്ചു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha























