അമ്പലത്തിൽ വച്ച് വിവാഹച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ വരനും, വധുവും തമ്മിൽ തർക്കം: തർക്കത്തിന് പിന്നാലെ വിഷം കഴിച്ച് വരൻ മരിച്ചു:- പിന്നീട് സംഭവിച്ചത് ഇങ്ങനെ...

വിവാഹ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ പരസ്പ്പരം വഴക്കിട്ട് വരനും, വധുവും. തർക്കത്തിന് പിന്നാലെ വിഷം കഴിച്ച് വരൻ മരിച്ചു. ഇതറിഞ്ഞ് വിഷം കഴിച്ച വധു ഗുരുതരാവസ്ഥയിൽ. മധ്യപ്രദേശിലാണ് സംഭവം. ചൊവ്വാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്നത്. അമ്പലത്തിൽ വച്ച് വിവാഹച്ചടങ്ങുകൾ പുരോഗമിക്കുന്നതിന് ഇടയിലാണ് വരനും വധുവും തമ്മിൽ വഴക്കുണ്ടായതും വരൻ വിഷം കഴിച്ചതും. താന്‍ വിഷം കഴിച്ച വിവരം വരന്‍ തന്നെയാണ് വധുവിനോടു പറഞ്ഞത്. ഇതറിഞ്ഞയുടനെ വധുവും വിഷം കഴിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വധുവിന്റെ ജീവൻ നിലനിർത്തിയിരിക്കുന്നത്.
പെൺകുട്ടി വിവാഹത്തിനായി യുവാവിനെ നിരന്തരം നിർബന്ധിച്ചിരുന്നുവെന്നും ഇതേ തുടർന്നുണ്ടായ തർക്കമാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും വരന്റെ ബന്ധുക്കൾ ആരോപിച്ചതായി പൊലീസ് പറഞ്ഞു. ജോലിയുടെ ഭാഗമായി തനിക്ക് രണ്ടു വർഷം കൂടി സമയം വേണമെന്ന് യുവാവ് പെൺകുട്ടിയോട് പറഞ്ഞിരുന്നു. എന്നാൽ പെൺകുട്ടി ഇത് അംഗീകരിച്ചില്ല. പെട്ടെന്നു തന്നെ വിവാഹം വേണമെന്ന് നിർബന്ധിച്ചു എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ വിവാഹ വേദിയില്‍ വെച്ച് വധുവിനെ തള്ളിമാറ്റിയതിൽ പ്രതിഷേധിച്ച് വിവാഹം മുടങ്ങി. ഉത്തര്‍പ്രദേശിലെ കനൂജ് ജില്ലയിലാണ് സംഭവം. ഇറ്റാവ സ്വദേശിയായ യുവാവുമായി നടക്കാനിരുന്ന കനൂജിലെ യുവതിയുടെ വിവാഹമാണ് മുടങ്ങിയത്.
വിവാഹത്തിനായി വരന്റെ വീട്ടുകാര്‍ വധുവിന്റെ വീട്ടിലേക്ക് എത്തി. എന്നാല്‍ വിവാഹത്തിന് മുന്‍പ് ഉറപ്പിച്ച സ്ത്രീധനത്തില്‍ 'എ സി' ഇല്ലെന്ന് അറിഞ്ഞതോടെ വരന്‍ വളരെ അസ്വസ്ഥനായിരുന്നു. ഇതിന് പിന്നാലെ വിവാഹ വേദിയിലേക്ക് കയറിയ വധുവിനെ വരന്‍ പിടിച്ച് തള്ളുകയായിരുന്നു. ജയമാല ചടങ്ങിന് ശേഷമായിരുന്നു ഇത്. ഇതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ തര്‍ക്കവും കയ്യാങ്കളിയും നടക്കുകയായിരുന്നു.
വരന്റേയും വധുവിന്റേയും ബന്ധുക്കള്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. വരന്റെ നടപടിയാണ് പ്രശ്‌നത്തിന് കാരണമെന്ന് വധുവിന്റെ വീട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ പറഞ്ഞുറപ്പിച്ച സ്ത്രീധനം ഇല്ലാത്തതിനാല്‍ വരന്‍ പ്രകോപിതനായതാണണ് എന്നും അത് കാര്യമാക്കേണ്ട എന്നും പറഞ്ഞ് വരന്റെ ബന്ധുക്കള്‍ തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു. എന്നാല്‍ വധുവിന്റെ ബന്ധുക്കള്‍ ഇതൊന്നും ചെവിക്കൊണ്ടില്ല.
ഇതോടെ ഇരുകൂട്ടരും പഞ്ചായത്തിനെ സമീപിക്കുകയും വിവാഹവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് വധുവില്ലാതെ വരനും ബന്ധുക്കളും മടങ്ങുകയും ചെയ്തു. സ്ത്രീധനത്തില്‍ എയര്‍കണ്ടീഷണര്‍ നല്‍കാന്‍ വധുവിന്റെ വീട്ടുകാര്‍ വിസമ്മതിച്ചതായി വരന്‍ അറിയുന്നത് വരെ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.
വരന്റെ വേദിയില്‍ നിന്ന് വധുവിനെ തള്ളിയിട്ടതാണ് വധുവിന്റെ വീട്ടുകാരെ പ്രകോപിപ്പിച്ചത്. വേദിയില്‍ നിന്ന് വീണ വധു ബോധരഹിതയായിരുന്നു. സംഭവത്തില്‍ പരാതി ലഭിച്ചതായി പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരു വീട്ടുകാരും പരസ്പര ധാരണയിലെത്തുകയും വിവാഹം വേണ്ടെന്ന് വയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്തു എന്നാണ് പൊലീസും വ്യക്തമാക്കുന്നത്.
ഡിജെയും റോഡ് ലൈറ്റിനെയും ചൊല്ലി വധുവിന്റെ വീട്ടുകാരുമായുള്ള തർക്കത്തെ തുടർന്ന് വരൻ തന്റെ വിവാഹ ഘോഷയാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് പോയ സംഭവം ദിവസങ്ങൾക്ക് മുമ്പാണ് നടന്നത്. പോലീസ് സ്റ്റേഷൻ പരിധിയിലെ ഹാലിയ സ്വദേശിയായ വരൻ ബുധനാഴ്ച ബരാഹുലയിൽ നിന്നുള്ള വധുവിനെ വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്നു. ബറാത്ത് ജനവാസയിൽ എത്തി, വധുവിന്റെ ഭാഗത്തുനിന്നുള്ളവർ 'ദ്വാരചാർ' ചടങ്ങ് നടത്തി.
തുടർന്ന് വിവാഹ ഘോഷയാത്ര ആരംഭിക്കുകയും ചെയ്തു. എന്നാൽ, തൊട്ടുപിന്നാലെ മുട്ടൻ അടി നടന്നു. ഓർക്കസ്ട്ര കലാകാരന്മാർ വരാൻ വൈകിയതിനാൽ വരന്റെയും വധുവിന്റെയും കക്ഷികൾ തമ്മിൽ തർക്കമുണ്ടായി കയ്യാങ്കളിയിൽ എത്തുകയായിരുന്നു. അടുത്ത കാലത്തായി ചെറിയ അസ്വാരസ്യങ്ങളുടെ പേരില്‍ പലപ്പോഴും വിവാഹ ചടങ്ങുകള്‍ അലങ്കോലപ്പെടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സംഘര്‍ഷത്തിലേക്ക് വരെ എത്തുന്ന തരത്തില്‍ പല വിവാഹങ്ങളും മാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























