ഭരണഘടനാ വിരുദ്ധമല്ല; ജല്ലിക്കട്ട് സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണ്; ജല്ലിക്കട്ട് സംരക്ഷിക്കുന്ന തമിഴ് നാട്, മഹാരാഷ്ട്ര സര്‍ക്കാരുകളുടെ നിയമത്തെ ചോദ്യം ചെയ്ത് മൃഗ സ്‌നേഹികള്‍ നല്‍കിയ ഹര്‍ജിയിലെ വിധി നൽകുന്ന പാഠം

ജല്ലിക്കട്ടിൽ സുപ്രീംകോടതിയുടെ നിർണായക നിർണായക വിധി വന്നിരിക്കുകയാണ്. ഭരണഘടനാ വിരുദ്ധമല്ല എന്നുറപ്പിച്ച് പറഞ്ഞ് ജല്ലിക്കട്ട് നിയമം ശരിവെച്ചിരിക്കുകയാണ് സുപ്രീംകോടതി. നിയമ ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കി. ജല്ലിക്കട്ട് സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജല്ലിക്കട്ട് സംരക്ഷിക്കുന്ന തമിഴ് നാട്, മഹാരാഷ്ട്ര സര്‍ക്കാരുകളുടെ നിയമത്തെ ചോദ്യം ചെയ്ത് മൃഗ സ്‌നേഹികള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി വന്നിരിക്കുന്നത് .
ജല്ലിക്കട്ട് സുപ്രീം കോടതി റദ്ദാക്കി, പക്ഷെ ഇതിനെ മറിക്കടക്കാന്‍ നിയമം കൊണ്ടുവന്നിരുന്നു അനുഛേദം 29 (1) ഉള്‍പ്പെടുത്തി സംരക്ഷണം നല്‍കിയത് ഭരണഘടന വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ജസ്റ്റിസ് അനിരുദ്ധാ ബോസാണ് വിധി പറഞ്ഞത്.
തമിഴ് സംസ്കാരത്തിന്‍റെ അവിഭാജ്യ ഘടകമാണ് ജെല്ലിക്കെട്ടെന്ന് സുപ്രിം കോടതി വ്യക്തമാക്കി . സംസ്ഥാനത്തിന്‍റെ സാംസ്കാരിക പൈതൃകത്തിന്‍റെ ഭാഗമാണെന്ന് ജിസിലിറ്റീവ് അസ്സംബ്ലി പ്രഖ്യാപിച്ചപ്പോൾ ജുഡീഷ്യറിക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് സ്വീകരിക്കാനാവില്ല എന്നും കോടതി പറഞ്ഞു .നിയമ ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നൽകി. .അതിൽ തെറ്റുണ്ടെന് കണ്ടെത്താനായില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























