റിസര്‍വ് ബാങ്കില്‍ നിന്ന് പണവുമായി പോവുകയായിരുന്ന ട്രക്കുകളിലൊന്ന് വഴിയിലായി

റിസര്‍വ് ബാങ്കില്‍ നിന്ന് പണവുമായി പോവുകയായിരുന്ന ട്രക്കുകളിലൊന്ന് വഴിയിലായി. റിസര്‍വ് ബാങ്കില്‍ നിന്ന് 1,070 കോടി രൂപയുടെ കറന്‍സി നോട്ടുകളുമായി എത്തിയ ട്രക്കുകളിലൊന്നാണ് കേടായത്. നിറയെ നോട്ടുകളുമായി എത്തിയ ട്രക്കുകളിലൊന്നിന് ചെന്നൈ താംബരത്തുവച്ചാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ യാത്ര തുടരാന്‍ കഴിയാത്ത അവസ്ഥയിലായത്. 535 കോടിയുടെ നോട്ടുകളാണ് കേടായ ട്രക്കില്‍ ഉണ്ടായിരുന്നത്.
അകമ്പടി പൊലീസുകാര്‍ ഉടന്‍തന്നെ വാഹനങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തെങ്കിലും എണ്ണത്തില്‍ കുറവായതോടെ അവര്‍ കടുത്ത ആശങ്കയിലായി. ഇവര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് സമീപ പൊലീസ് സ്‌റ്റേഷനുകളിനിന്നുള്‍പ്പടെ കൂടുതല്‍ പൊലീസ് എത്തി. ഇതിനിടെ ദേശീയ പാതവഴിയുള്ള ഗതാഗവും നിറുത്തിവച്ചു. വിവരമറിഞ്ഞ് ആളുകളും കൂടി.
ട്രക്ക് നന്നാക്കാന്‍ മെക്കാനിക്കുകളെ എത്തിച്ചെങ്കിലും അവര്‍ക്ക് കഴിയാതെ വന്നതോടെ കേടായ ട്രക്ക് തൊട്ടടുത്തുള്ള ട്രക്ക് സിദ്ധ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള പ്രവേശനവും താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്. മറ്റൊരു ട്രക്ക് എത്തിച്ചശേഷം കേടായ ട്രക്കിലുള്ള നോട്ടുകള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ അതിലേക്ക് മാറ്റാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.
https://www.facebook.com/Malayalivartha























