അഞ്ചുമാസം പ്രായമുള്ള മകന്റെ മൃതദേഹവും ബിഗ് ഷോപ്പറിലാക്കി പിതാവ് ബസില്‍ സഞ്ചരിച്ചത് 200 കിലോമീറ്റര്‍

അഞ്ചുമാസം പ്രായമുള്ള മകന്റെ മൃതദേഹവും ബിഗ് ഷോപ്പറിലാക്കി പിതാവ് ബസില്‍ സഞ്ചരിച്ചത് 200 കിലോമീറ്റര്‍. പശ്ചിമബംഗാളിലെ നോര്‍ത്ത് ദിനാജ് പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.ആംബുലന്‍സുകാര്‍ ചോദിച്ച 8,000 രൂപ നല്‍കാനില്ലാത്തതുകൊണ്ടാണ് അഞ്ചുമാസം പ്രായമുള്ള മകന്റെ മൃതദേഹം ബാഗില്‍ ഇട്ട് ബസില്‍ കയറാന്‍ തീരുമാനിച്ചതെന്നാണ് പിതാവായ ആഷിം ദേബ് ശര്‍മ പറയുന്നത്.
ചികിത്സയ്ക്കായി 16,000 രൂപ ചെലവായെന്നും അദ്ദേഹം പറഞ്ഞു.ശ്വാസകോശ പ്രശ്‌നങ്ങളെത്തുടര്‍ന്ന് സിലിഗുരിയിലെ മെഡിക്കല്‍ കോളേജില്‍ വച്ചാണ് കുഞ്ഞ് മരിച്ചത്. സഹയാത്രികരോ, ബസ് ജീവനക്കാരോ അറിഞ്ഞാല്‍ പ്രശ്‌നമുണ്ടാക്കുമെന്നും ബസില്‍ നിന്ന് ഇറങ്ങേണ്ടിവരുമെന്നും ഭയമുണ്ടായിരുന്നതിനാല്‍ വളരെ ശ്രദ്ധിച്ചായിരുന്നു യാത്ര.
ദേബ് ശര്‍മയുടെ ദുരവസ്ഥയ്ക്ക് കാരണക്കായവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. ആശുപത്രിയില്‍ ആവശ്യത്തിന് ആംബുലന്‍സുകള്‍ ഉണ്ടായിരുന്നു എന്നും സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു എന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസം, മദ്ധ്യപ്രദേശ് ഷാന്ദോളിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് വിട്ടുനല്‍കാന്‍ വിസമ്മതിച്ചതിനാല്‍ 13കാരിയായ മകളുടെ മൃതദേഹവുമായി പിതാവ് ബൈക്കില്‍ യാത്രചെയ്തത് വന്‍ വിവാദമായിരുന്നു. മൃതദേഹവുമായുള്ള പിതാവിന്റെ യാത്ര നേരിട്ടുകണ്ട ജില്ലാ കളക്ടര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.
https://www.facebook.com/Malayalivartha























