ഡികെ ശിവകുമാറിനെ മെരുക്കാന്‍ സോണിയ ഇറങ്ങേണ്ടി വന്നു;ഡികെയുടെ തട്ട് താണ് തന്നെ നിന്നു,മുഖ്യമന്ത്രി കസേര വിട്ടുകൊടുത്തു പക്ഷെ സുപ്രധാന വകുപ്പുകള്‍ പലതും ഇങ്ങെടുത്തു,സോണിയ സര്‍വ്വാധികാരം കൊടുത്തു,കര്‍ണാടകയില്‍ ഇനി ഡികെ യുഗം

കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരണത്തില്‍ അടിപൊട്ടി നിന്നത് ഹൈക്കമാന്റിനെ മുള്‍മുനയിലാക്കി. ഇടഞ്ഞ് നിന്ന കൊമ്പന്‍ ഡികെയെ മെരുക്കാന്‍ ഒടുവില്‍ സോണിയ രംഗത്ത് വന്നു അത് വിജയം കണ്ടു. പാര്‍ട്ടിയുടെ വിജയത്തിനായി കഠിനപ്രയ്തനം ചെയ്തിന് തനിക്ക് അവകാശപ്പെട്ടതെന്ന് ഡികെ തുറന്നുപറഞ്ഞ മുഖ്യമന്ത്രിക്കസേര സിദ്ധരാമയ്യയ്ക്ക് വിട്ടുകൊടുക്കാന്‍ അദ്ദേഹം സമ്മതംമൂളി. സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടതോടെയാണ് ഡി.കെ.ശിവകുമാര്‍ അനുനയപ്പെട്ടത്. സിദ്ധരാമയ്യയ്ക്കു കീഴില്‍ ഏക ഉപമുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം ആദ്യം നിരസിച്ച ശിവകുമാര്‍ പിന്നീട് വഴങ്ങുകയായിരുന്നു. ആഭ്യന്തരം ഉള്‍പ്പെടെ പ്രധാനപ്പെട്ട വകുപ്പുകള്‍ ശിവകുമാറിനു നല്‍കാമെന്നും ഹൈക്കമാന്‍ഡ് ഉറപ്പുനല്‍കുകയും ചെയ്തു. രാജസ്ഥാനില്‍ ഉണ്ടായ പ്രതിസന്ധി ഒഴിവാക്കാനായിരുന്നു ഹൈക്കമാന്‍ഡ് നീക്കം. എന്നും സോണിയ ഗാന്ധിയുടെ വാക്കുകള്‍ അനുസരിച്ചിട്ടുള്ള ഡി.കെ.ശിവകുമാര്‍, അങ്ങനെ പാര്‍ട്ടിക്കു വേണ്ടി രണ്ടാം സ്ഥാനത്തേയ്ക്കു മാറിക്കൊടുത്തു.
ഡികെ ശിവകുമാറിനെ വെറുപ്പിച്ച് കൊണ്ട് കര്‍ണാടകയില്‍ മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസ്സിനാകില്ല. മുഖ്യമന്ത്രി കസേരയില്‍ ശിവകുമാര്‍ പിടുത്തമിട്ടപ്പോള്‍ ഹൈക്കമാന്‍ഡ് വിയര്‍ത്തു. കര്‍ണാടകത്തില്‍ ശിവകുമാറിനെ പോലൊരു നേതാവ് കോണ്‍ഗ്രസ്സിന് വേണം. കര്‍ണാടകയില്‍ വന്‍ വിജയത്തിനു പിന്നാലെ ഒരു 'കസേരകളി' ഹൈക്കമാന്‍ഡ് പ്രതീക്ഷിച്ചതാണ്. എന്നാല്‍ അപ്രതീക്ഷിതമായി ഡി.കെ.ശിവകുമാര്‍ കടുത്ത നിലപാടെടുത്തത് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. രാജസ്ഥാനില്‍ ഉണ്ടായ പ്രതിസന്ധി ഒഴിവാക്കാനായിരുന്നു ഹൈക്കമാന്‍ഡ് നീക്കം. എന്നും സോണിയ ഗാന്ധിയുടെ വാക്കുകള്‍ അനുസരിച്ചിട്ടുള്ള ഡി.കെ.ശിവകുമാര്‍, അങ്ങനെ പാര്‍ട്ടിക്കു വേണ്ടി രണ്ടാം സ്ഥാനത്തേയ്ക്കു മാറിക്കൊടുത്തു.
കര്‍ണാടകയില്‍ ഡികെ ഇല്ലാതെ എന്ത് കോണ്‍ഗ്രസ് ആ നിലയിലാണ് കാര്യങ്ങള്‍. സംസ്ഥാനത്തെ അധികാരം തിരിച്ചുപിടിക്കുക തന്നെയായിരുന്നു അദ്ദേഹത്തിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. ആ വെല്ലുവിളിയാണ് അദ്ദേഹം വിജയകരമായി അതിജീവിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഉറങ്ങിയിട്ടില്ല എന്നു തുറന്നുപറഞ്ഞാണ് ഡികെ കോണ്‍ഗ്രസ് വിജയത്തില്‍ പ്രതികരണം അറിയിച്ചത്. ''സോണിയാ ഗാന്ധി ജയിലില്‍ എന്നെ കാണാന്‍ വന്നത് ഒരിക്കലും മറക്കാനാവില്ല. കര്‍ണാടക കൈവെള്ളയില്‍ വച്ചു കൊടുക്കുമെന്ന് സോണിയാ ഗാന്ധിക്കും പ്രിയങ്കയ്ക്കും ഖര്‍ഗെയ്ക്കും ഞാന്‍ ഉറപ്പു കൊടുത്തിരുന്നു. കോണ്‍ഗ്രസ് ഓഫിസ് ഞങ്ങളുടെ അമ്പലമാണ്. അടുത്ത നടപടിയെന്തെന്ന് അവിടെവച്ച് തീരുമാനിക്കും'' വിജയത്തിനു പിന്നാലെ ഡികെയുടെ വാക്കുകള്‍.
ഇന്നിപ്പോള്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിനേക്കാള്‍ ബിജെപിക്ക് ഭയം ഡികെ ശിവകുമാറിനെ. ഓപ്പറേഷന്‍ താമര'യെന്ന ഓമനപ്പേരില്‍ ബിജെപി നടത്തുന്ന ചാക്കിട്ടു പിടിത്തത്തെ ചെറുത്തുനില്‍ക്കുന്നതില്‍ മാത്രമല്ല, എതിര്‍ പാളയത്തില്‍നിന്ന് അസംതൃപ്തരായ നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കുന്നതിലും ഡികെയുടെ മികവു കണ്ട തിരഞ്ഞെടുപ്പാണിത്. ബിജെപിയില്‍നിന്നും ജെഡിഎസില്‍ നിന്നും ഇത്തവണ കോണ്‍ഗ്രസിലേക്കുണ്ടായ നേതാക്കളുടെ ഒഴുക്കിന്, ഡികെയുടെ വ്യക്തിപ്രഭാവവും ഒരു പരിധി വരെ കാരണമാണ്. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍, ലക്ഷ്മണ്‍ സാവദി തുടങ്ങിയ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലേക്കു വന്നതില്‍ ഡികെയിലുള്ള വിശ്വാസവും ഒരു ഘടകമായെന്ന് തീര്‍ച്ച. ബിജെപി വിട്ടെത്തിയ മിക്ക നേതാക്കളെയും ഡികെ നേരിട്ടെത്തിയാണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. സീറ്റു മോഹികളായ നേതാക്കളുടെ ഒഴുക്കു വര്‍ധിച്ചതോടെ, ഇനി വരുന്നവര്‍ക്ക് സീറ്റില്ലെന്ന് പറയാനുള്ള തന്റേടവും ഡികെ കാട്ടി. ജെഡിഎസില്‍നിന്ന് ഒരുപിടി നേതാക്കളെ അടര്‍ത്തിയെടുത്തതിലും ഡികെ ടച്ചുണ്ട്. കനകപുരയില്‍ കഴിഞ്ഞ തവണ തനിക്കെതിരെ മത്സരിച്ച ജെഡിഎസ് നേതാവ് നാരായണ ഗൗഡ ഉള്‍പ്പെടെ ഇത്തവണ കോണ്‍ഗ്രസ് പാളയത്തിലായിരുന്നു. ഗൗഡയ്‌ക്കൊപ്പം ജെഡിഎസ് നേതാവായ പ്രഭാകര്‍ റെഡ്ഡിയും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. സീറ്റ് നിഷേധിച്ച ജെഡിഎസ് നടപടിയിലുണ്ടായ ഗൗഡയുടെ അതൃപ്തിയാണ് ഡികെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മുതലെടുത്തത്. അങ്ങനെ ബിജെപിയെ മലര്‍ത്തിയടിച്ച് കര്‍ണാടക തിരികെ പിടിച്ചതും ഡികെ തന്ത്രം.
https://www.facebook.com/Malayalivartha























