വേനലവധിക്കു സുപ്രീം കോടതി അടയ്ക്കുന്നതുള്‍പ്പെടെ ചൂണ്ടിക്കാട്ടി അടിയന്തര ഇടപെടലിനു സിബിഐ ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കര്‍ണാടക തിരഞ്ഞെടുപ്പു വിജയം മൂലമാണ് സിബിഐ ഹര്‍ജിയുമായി എത്തിയതെന്നു ചൂണ്ടിക്കാട്ടി

കര്‍ നാടകങ്ങള്‍ ക്ലൈമാക്‌സിലേയ്ക്ക കടക്കുകയാണ്. കോണ്‍ഗ്രസിന് അപ്രതീക്ഷിത വിജയം നേടിക്കെടുത്ത കര്‍ണ്ണാടക ജനതയോട് നീതിപുലര്‍ത്താനാവാതെ ബദ്ധപ്പെട്ടിരിക്കുകയാണ് ഹൈക്കമാന്റിന്റെ തലതൊട്ടപ്പന്‍മാര്‍. കര്‍ണാടകത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശ വാദമുന്നയിക്കുന്ന സിദ്ധരാമയ്യരേയയും, ഡി.കെ.ശിവകുമാറിനെയും തള്ളാനും കൊള്ളാനും വയ്യാത്ത സാഹചര്യമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്. സിദ്ധരാമയ്യര്‍ ജനപ്രീതി കൊണ്ടും ഡി.കെ. കഴിവു കൊണ്ടും വേറിട്ട വ്യ്ക്തിത്വങ്ങളായി മാറിയിരിക്കുകയാണ്. സിദ്ധരാമയ്യര്‍ രണ്ട് വര്‍ഷവും തുടര്‍ന്ന് മൂന്നു വര്‍ഷവും ഡി.കെ.മു്ഖ്യമന്ത്രി പദത്തിലെത്തണമെന്ന ഹൈക്കമാന്റ് നിര്‍ദ്ദേശവും അംഗീകരിക്കപ്പെടാതെ നില്ക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങളെ അതേപടി അംഗീകരിക്കാതെ ബിജെപിയും കേന്ദ്രസര്‍ക്കാരും കടുത്ത പണികളിലേയ്ക്ക് കടന്നതായുള്ള സൂചനകളും പുറത്തു വരുന്നുണ്ട്.
ഇന്‍കംടാക്‌സ് വകുപ്പും, ഇഡിയും അന്വേഷിച്ചിരുന്ന ഡി.കെ.ശിവകുമാറിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ സിബി ഐ ്‌യ്ക്ക് അനുവാദം കൊടുത്തതോടെ സിബി ഐ പണിയും തുടങ്ങി. കേന്ദ്രത്തിന്റെ കണ്ണിലെ കരടായ ഡി.കെ.യെ തളയ്ക്കുന്നതിനുള്ള അവസരം കാത്തിരുന്ന മോദിയ്ക്കാകട്ടെ സിബി ഐ അന്വേഷണം കൈയ്യില്‍ കിട്ടിയ വലിയ ആുധമായി മാറിയിരിക്കുകയാണ്. സിബി ഐ കേസുകള്‍ വീണ്ടും കുത്തിപ്പൊക്കി സുപ്രീം കോടതയില്‍ എത്തിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയായലും ഇല്ലെങ്കിലും ശിവകുമാറിന്റെ സ്വസ്ഥതയില്ലാതാക്കാന്‍ തരത്തില്‍ കേസുകളില്‍പെടുത്തുകയാണ് സിബി ഐ ലക്ഷ്യമെന്നറിയുന്നു.ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്ന കേസുമായി സിബി ഐ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നതാണ് പുതിയ സംഭവവികാസം.
കര്‍ണാടകയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാറിനെതിരായ കേസില്‍ അന്വേഷണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തതിരിക്കുകയായിരുന്നു.കേസന്വേഷണത്തിനുള്ള ഹൈക്കോടതി സ്‌റ്റേ മാറ്റണമെന്നാവശ്യപ്പെട്ടാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി ജൂലൈ 14നു പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. സ്റ്റേ ഇടക്കാല ഉത്തരവു മാത്രമാണെന്നും ഹര്‍ജി അടുത്തയാഴ്ച കര്‍ണാടക ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണെന്നും ശിവകുമാറിനു വേണ്ടി അഭിഷേക് മനു സിങ്വി ചൂണ്ടിക്കാട്ടി. ഇതംഗീകരിച്ചാണ് കേസ് പരിഗണിക്കുന്നതു കോടതി മാറ്റിയത്.
വേനലവധിക്കു സുപ്രീം കോടതി അടയ്ക്കുന്നതുള്‍പ്പെടെ ചൂണ്ടിക്കാട്ടി അടിയന്തര ഇടപെടലിനു സിബിഐ ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കര്‍ണാടക തിരഞ്ഞെടുപ്പു വിജയം മൂലമാണ് സിബിഐ ഹര്‍ജിയുമായി എത്തിയതെന്നു ചൂണ്ടിക്കാട്ടി.2019ല്‍ ശിവകുമാറിന്റെ വീട്ടില്‍ നടത്തിയ ആദായനികുതി റെയ്ഡുമായി ബന്ധപ്പെട്ടതാണ് കേസ്. ഇഡിയായിരുന്നു റെയ്ഡ് നടത്തിയത്. 8.5 കോടി രൂപ കണ്ടെടുത്തെന്നും കേസ് സിബിഐക്കു വിടണമെന്നും ചൂണ്ടിക്കാട്ടി ഇഡി കര്‍ണാടക ചീഫ് സെക്രട്ടറിക്കു കത്തു നല്‍കിയിരുന്നു. അനുമതി കിട്ടിയതിനു പിന്നാലെ സിബിഐ ശിവകുമാറിനെതിരെ കേസെടുത്തു. ഇതിനെതിരായ ഹര്‍ജിയില്‍ ഫെബ്രുവരിയിലാണു സിബിഐ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തത്.
ഡി.കെ ശിവകുമാറിനെതിരെയുള്ള 3 കേസുകള്‍ തള്ളിയ പ്രത്യേക കോടതി വിധിയെ ചോദ്യം ചെയ്തുള്ള ആദായനികുതി വകുപ്പിന്റെ ഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു.2015-'18ല്‍ 12.78 കോടിയുടെ നികുതി വെട്ടിപ്പു നടത്തിയെന്നും തെളിവ് നശിപ്പിച്ചെന്നുമുള്ള കേസുകളാണിവ. 2017ലെ രാജ്യസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ശിവകുമാറിന്റെ നേതൃത്വത്തില്‍ ബെംഗളൂരുവിലെ റിസോര്‍ട്ടിലെത്തിച്ചതിനു പിന്നാലെയായിരുന്നു റെയ്ഡ് നടത്തിയതും അദ്ദേഹത്തെ കുടുക്കിയതും.പിന്നില്‍ ബിജെപിയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ആദായനികുതി വകുപ്പ് റജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ അന്വേഷണം തുടരുകയാണ്. ആ കേസാണ് ഇ്‌പ്പോള്‍ സിബി ഐ യ്ക്ക് വിട്ടിരിക്കുന്നത്.
കര്‍ണാടകത്തല്‍ ശിവകുമാറിനെയും കോണ്‍ഗ്രസിനെയും ഒരുപോലെ വേട്ടയാടിയിരുന്ന ഡിജിപി പ്രവീണ്‍ സൂദിനെ തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ബിജെപി സര്‍ക്കാര്‍ സിബി ഐ ഡയറക്ടറാക്കിയതിന് പിന്നിലും മോദിയ്ക്കും, അമിത്ഷായ്ക്കും വ്യ്കതമായ ലക്ഷ്യങ്ങളുണ്ടായിരുന്നു.ശിവകുമാര്‍ നോട്ടപുള്ളിയാക്കിയ കര്‍ണാടക ഡി.ജി.പി: പ്രവീണ്‍ സൂദാണു സി.ബി.ഐ. ഡയറക്ടറാക്കിയെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു.അതു ഡി.കെയ്ക്കുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു. നിലവിലെ സി.ബി.ഐ ഡയറക്ടര്‍ സുബോധ് കാന്ത് ജയ്സ്വാളിന്റെ കാലാവധി 25 ന് അവസാനിക്കുമ്പോള്‍ പ്രവീണ്‍ സൂദ് ചുമതലയേല്‍ക്കും.
രണ്ട് വര്‍ഷത്തേക്കാണ് നിയമനം. സൂദ് 2025 മേയ് വരെ പദവിയില്‍ തുടരും. എന്നാല്‍ വേണമെങ്കില്‍ അഞ്ചുവര്‍ഷം വരെ കാലാവധി നീട്ടുകയുമാകാം. സി.ബി.ഐ. ഡയറക്ടര്‍ നിയമനം ചര്‍ച്ച ചെയ്യാനുള്ള സമിതി ചേര്‍ന്നപ്പോള്‍ ലോക്സഭയിലെ വലിയ പ്രതിപക്ഷപാര്‍ട്ടിയുടെ നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി വിയോജിപ്പ് അറിയിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റീസും പ്രധാനമന്ത്രിയും ആണ് അദ്ദേഹത്തിനു പുറമേ സമിതിയംഗങ്ങള്‍. പ്രതിപക്ഷാംഗത്തിന്റെ വിയോജിപ്പോടെയാണ് സൂദിനെ ഡയറക്ടര്‍ സ്ഥാനത്ത് എത്തിച്ചത്. കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്‍പ് പ്രവീണ്‍ സൂദിനെതിരേ രൂക്ഷ വിമര്‍ശനമാണ് ശിവകുമാര്‍ നടത്തിയിരുന്നത്. ആദ്യപട്ടികയില്ലില്ലാതിരുന്ന സൂദിന്റെ പേര് കൂട്ടിച്ചേര്‍ത്താണ് തിടുക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തെ ആ പദവിയില്‍ എത്തിച്ചത്. കര്‍ണ്ണാടക നഷ്ടപ്പെട്ടതിനുത്തരവാദി ശിവകുമാറാണെന്ന വിശ്വാസത്തിലാണ് ബിജെപി. പ്രതാപം നഷ്ടപ്പെട്ടു കിടന്ന കോണ്‍ഗ്രസിനെ ഈ നിലയിലേയ്ക്കുയര്‍ത്തിയ ശിവകുമാറിനെ തളര്‍ത്താന്‍ പലവട്ടം പല ശ്രമങ്ങളും നടത്തിയെങ്കിലും ബിജെപിയ്ക്ക് ജയിക്കാനായില്ല. എല്ലാറ്റിനും ബിജെപിയ്ക്ക് ഒപ്പം നിന്ന പ്രവീണ്‍സൂദിനെ അതിനായി ബിജെപി പരമാവധി ഉപയോഗിക്കുകയും ചെയ്തിരുന്നു.
ഡി.ജി.പി: പ്രവീണ്‍ സൂദ് ബി.ജെ.പിക്ക് കൊടി പിടിക്കുന്നുവെന്നും കണ്ണും പൂട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കുകയാണെന്നുമാണ് ശിവകുമാര്‍ പലവട്ടം ആരോപിച്ചു. മാത്രമല്ല, കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഡി.ജി.പിക്കെതിരേ നടപടി സ്വീകരിക്കുമെന്നും ശിവകുമാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു എന്നാല്‍, പുതിയ മുഖ്യമന്ത്രി അധികാരമേല്‍ക്കുന്നതിന് മുമ്പ് തന്നെ പ്രവീണ്‍ സൂദിനെ സി.ബി.ഐ. തലവനായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി. ശിവകുമാറിനെന്ന മറുപടിയെന്നോണമാണ് സിബി ഐ പഴകേസും പൊക്കി സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്.
വിവിധ കേന്ദ്ര ഏജന്‍സികള്‍ ഡി.കെ ശിവകുമാറിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ്. അനധികൃത സ്വത്ത് സമ്പാദനത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്‍പ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലില്‍ ആക്കിയിട്ടുണ്ട്. ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത് ജയിലിടച്ചതും സി.ബി.ഐയാണ്. കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും വിശ്വസ്തനായിയാണ് പ്രവീണ്‍ സൂദിനെ പ്രതിപക്ഷം നോക്കി കാണുന്നത്.കര്‍ണാടകത്തില്‍ നിക്ഷേപമുള്ള ചില ഉന്നതരുടെ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. ഇതില്‍ എം.പിമാരടക്കമുള്ള ചില ജനപ്രതിനിധികളും ഉണ്ടെന്നാണ് സൂചന. കര്‍ണാടകത്തില്‍ പുതിയ മന്ത്രിസഭയില്‍ അതുകൊണ്ടു തന്നെ കോണ്‍ഗ്രസ് കടുത്ത സ്‌ക്രീനിങ്ങിനു ശേഷമാകും മന്ത്രിമാരെ നിയമിക്കുക.
കോണ്‍ഗ്രസ് നേതാക്കളെ കേസില്‍ കുടുക്കുന്ന സൂദിനെതിരേ കേസെടുക്കണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടിരുന്നു. സൂദിനെ സി.ബി.ഐ. ഡയറക്ടര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് നേരത്തെ രംഗത്ത് വന്നിരുന്നു. ഈ എതിര്‍പ്പ് മറികടന്നാണ് നിയമനം. കര്‍ണാടക നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍പ്പന്‍ വിജയം നേടിയതിനു പിന്നാലെയാണ് സൂദിന്റെ നിയമനമെന്നതും ശ്രദ്ധേയമാണ്. രാജ്യമൊട്ടാകെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസുകള്‍ ചാര്‍ത്തി പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടത്താനാണ് സൂദിനെ ആ പദവിയിലെത്തിച്ചെതെന്ന ആരോപണവും ശക്തമാണ്. പ്രതിപക്ഷ കക്ഷികളെല്ലാം സൂദിന്റെ നിയമനത്തെ സംശയത്തോടെയാണ് കാണുന്നത്.
സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി പദം കിട്ടാനായി ശിവകുമാറിനെ വകവരുത്തേണ്ടത് ആവശ്യമാണെന്ന കാര്യവും ബിജെപിയ്ക്കറിയാം. സിദ്ധരാമയ്യരരോട് ബിജെപി യുടെ അടവുകള്‍ പലതും നടത്താനാവും. എന്നാല്‍ ശിവകുമാര്‍ എന്നും ബിജെപി ശത്രുതന്നെയായിരിക്കും. ശിവകാമാറിന് അയ്യായിരം കോടി രൂപ അമിത് ഷാ നേരത്തെ വാഗ്ദാനം ചെയ്തിരുന്നെന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. എന്തായാലും കേന്ദ്രം കര്‍ണാടക വിട്ടുകൊടുക്കില്ലെന്ന ഉറച്ച തീരുമാനത്തിലേയ്ക്കാണ് നീങ്ങുന്നത്. ജനങ്ങള്‍ വോട്ടിംഗിലൂടെ തള്ളിക്കളഞ്ഞെങ്കിലും അധികാരം ഉപയോഗിച്ച് ഇടിച്ചു കയറാന്‍ തന്നെയാണ് തീരുമാനം. അതിന്റെ ആദ്യപടിയായാണ് ശിവകുമാറിന്റെ കേസ് അന്വേഷിക്കാന്‍ സ്‌റ്റേ നീക്കി തരണമെന്നാവശ്യപ്പെട്ട് സിബിെഎ സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























