മുഖ്യമന്ത്രി കസരേയും ഉപമുഖ്യമന്ത്രി കസേരയും ഉറപ്പിച്ചു;മന്ത്രി കസേരകള്‍ക്ക് അടി,നാടകം അവസാനിക്കാതെ കര്‍ണാടകം,ഹൈക്കമാന്‍ഡിന് വെല്ലുവിളി കൂടുന്നു,അടി അവസാനിപ്പിക്കാന്‍ ഡികെ ഇറങ്ങും,സര്‍വ്വാധികാരം ശിവകുമാറിന് കൊടുത്ത് സോണിയ

നാടകം അവസാനിക്കാതെ കര്‍ണാടകം തുടരുകയാണ്. മിന്നുന്ന വിജയം നേടിയിട്ടും തമ്മിലടിച്ച് പരിഹാസ്യരായ് നില്‍ക്കുകയാണ് കോണ്‍ഗ്രസ്സ്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നൊരു പോസ്റ്റുണ്ട്. വന്‍ വൈറലാണ് ആ ട്രോള്‍. വികസിത രാജ്യങ്ങളില്‍ മന്ത്രിസഭ രൂപീകരണം ഇതാണ് ഫോട്ടോയില്‍ കാണിക്കുന്നത്. ഇവന്‍ വിദ്യാഭ്യാസ കാര്യങ്ങളില്‍ തല്‍പരനാണ് വിദ്യാഭ്യാസം കൊടുക്കാം. ഇവന്‍ ഫിനാന്‍സ് മേഖലയില്‍ ഉള്ള ആളാണ് ധനകാര്യം കൊടുക്കാം,ഇവന് ഡിഫന്‍സ് മേഖലയില്‍ അറിവുണ്ട് ആഭ്യന്തരം കൊടുക്കാം. ഇനി മന്ത്രിസഭ രൂപീകരണം ഇന്ത്യയില്‍ മൂന്ന് എണ്ണം ക്രിസ്തായ്‌നിക്ക് 5 എണ്ണം മുസ്ലീമിന് 3 എണ്ണം നായര്‍ക്ക് 3 എണ്ണം ഈഴവര്‍ക്ക് 2 എണ്ണം എസ്എസ്ടി സംഘങ്ങള്‍ക്ക് 1 എണ്ണം എന്റെ ബന്ധുവിന്. ഇതാണ് പോസ്റ്റിലുള്ളത്. ഇപ്പോഴത്തെ സിറ്റുവേഷനില്‍ വളരെ യോജിക്കുന്നത് തന്നെയാണ് ഈ പോസ്റ്റ്. അതുകൊണ്ട് തന്നെ പോസ്റ്റ് വൈറല്‍.
ഇന്ത്യന്‍ രാഷ്ട്രീയം അല്ലെങ്കിലും കോമഡി തന്നെയാണല്ലോ. രാഷ്ട്രീയക്കാര്‍ വിജയിച്ച് കഴിയുമ്പോള്‍ പിന്നീടുള്ള തലവേദന എംഎല്‍എമാര്‍ ചാടിപ്പോകാതെ നോക്കണം,മന്ത്രി സഭ രൂപീകരിക്കുമ്പോഴുള്ള തമ്മിലടി ഇതൊക്കെയാണ്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നാലും കുതിരക്കച്ചവടം നടത്തി നേതാവിനെ വിലയ്‌ക്കെടുക്കാന്‍ പെട്ടിയും തൂക്കി ഇറങ്ങും ഒരു കൂട്ടര്‍. ജാതിയും മതവും പറഞ്ഞ് വോട്ട് പിടിച്ചത് കൊണ്ട് മന്ത്രിസഭ രൂപീകരിക്കാന്‍ നേരം തലവദേന ചില്ലറയല്ല. ഇപ്പറഞ്ഞത് പോലെ 3 സീറ്റ് രണ്ട് സീറ്റ് പറഞ്ഞുറപ്പിക്കും. കൊടുത്തില്ലെഹ്കില്‍ പിന്നെ ഭീഷണി. മന്ത്രിക്കസേര എഫിഷ്യന്റായിട്ടുള്ള ആരിലേക്കും എത്തില്ല. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിച്ചപാടെ മുസ്ലിം വിഭാഗം രംഗത്ത് വന്നത് മുഖ്യമന്ത്രി കസേര ചോദിച്ചാണ്. തമ്മിലടിക്കാതെ ഒരുമിച്ച് നിന്ന് ഭരിക്കുക എന്നല്ല പടിക്കല്‍ കൊമ്ട് കലമിട്ട് ഉടയ്ക്കുന്ന നിലപാട്.
തിരഞ്ഞെടുപ്പ് പ്രാചരണം മുതല്‍ തുടങ്ങിയ നാടകത്തിന് ഇതുവരെ കര്‍ണാടകത്തില്‍ കര്‍ട്ടണ്‍ വീണിട്ടില്ല. കര്‍ണാടകത്തില്‍ മന്ത്രിസഭ രൂപവത്കരണം കോണ്‍ഗ്രസിന് ചില്ലറ തലവേദന അല്ല ഉണ്ടാക്കുന്നത്. മന്ത്രി സ്ഥാനങ്ങള്‍ക്കും ഉപമുഖ്യമന്ത്രി സ്ഥാനത്തിനുമായി വിവിധ സമുദായങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. വീരശൈവലിംഗായത്ത്, വൊക്കലിഗ, കുറുബ, ഈഡിഗ, ദളിത്, മുസ്‌ലിം, മറ്റ് സമുദായങ്ങള്‍ എന്നിവരുടെ വ്യാപകമായ പിന്തുണ പാര്‍ട്ടിക്ക് ലഭിച്ചു. വിവിധ സമുദായങ്ങളിലെ നേതാക്കളും അതിനാല്‍ത്തന്നെ പദവികള്‍ക്കായി ഹൈക്കമാന്‍ഡിന്മേല്‍ സമ്മര്‍ദം ചെലുത്താനും തുടങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രണ്ടോ മൂന്നോ ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നതടക്കം കോണ്‍ഗ്രസ് ആലോചിച്ചത്. എന്നാല്‍, സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാല്‍ ഇത് നടക്കില്ലെന്നും ഹൈക്കമാന്റിന് ബോധ്യമുണ്ടായിരുന്നു. ഒരു ഉപമുഖ്യമന്ത്രി മാത്രമാണെങ്കിലേ ആ പദവി ശിവകുമാര്‍ ഏറ്റെടുക്കൂ. ഒറ്റ ഉപമുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ്, ഒപ്പമുള്ളമുള്ളവര്‍ക്കായി കൂടുതല്‍ പ്രധാനപ്പെട്ട കാബിനറ്റ് പദവികള്‍ സോണിയാ ഗാന്ധിയുടെ ഉറപ്പ് കൊടുത്തു. ഡികെയെ വെറുപ്പിക്കാന്‍ കോണ്‍ഗ്രസ്സിന് സാധിക്കില്ല. ഇന്ന് കര്‍ണാടകം കോണ്‍ഗ്രസിന് തിരികെ കിട്ടിയെഹ്കില്‍ അതിന് കാരണക്കാരന്‍ ഡികെ എന്ന ദൊഡ്ഡലഹള്ളി കെമ്പഗൗഡ ശിവകുമാറാണ്.
എന്നാല്‍ എല്ലാം ശിവകുമാറിനായി നല്‍കിയാല്‍ സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കാന്‍ വീണ്ടും പരിശ്രമങ്ങള്‍ വേണ്ടിവരും. വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതിനൊപ്പം മുസ്‌ലിങ്ങള്‍ അടക്കമുള്ള മറ്റു സാമുദായിക വിഭാഗങ്ങളെ വ്രണപ്പെടുത്താതിരിക്കുകയും വേണം. ഓള്‍ ഇന്ത്യ വീരശൈവ മഹാസഭ അധ്യക്ഷനായ 92കാരന്‍ ഷാമനൂര്‍ ശിവശങ്കരപ്പ എം.എല്‍.എ. തങ്ങളുടെ സമുദായ നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തെഴുതിയിരുന്നു. സമുദായത്തിന് നല്‍കിയ 46 സീറ്റുകളില്‍ 34 സ്ഥാനാര്‍ഥികള്‍ ജയിച്ചതായി അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. അങ്ങനെ വലിയ വെല്ലുവിളിയായിരുന്നു മന്ത്രി സഭ രൂപീകരണത്തില്‍. ഒടുവില്‍ കളത്തിലിറങ്ങിയത് സോണിയാ ഗാന്ധി അര് പറഞ്ഞിട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്ന ഡികെ സോണിയ ഗാന്ധിയുടെ വാക്കുകള്‍ക്ക് മുന്നില്‍ അനുസരിക്കുകയായിരുന്നു.
ഡികെയെ പിടിച്ച് കെട്ടാനായതിന്റെ ആശ്വാസത്തിലാണ് ഹൈക്കമാന്റ്. വന്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് വിജയിച്ച കര്‍ണാടകയില്‍ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ശനിയാഴ്ച പുതിയ സര്‍ക്കാര്‍ നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. അനുനയ നീക്കങ്ങള്‍ക്കൊടുവില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ഡി.കെ.ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായും ബുധനാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ധാരണയിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയ്‌ക്കൊപ്പം മത്സരിച്ച താന്‍ പാര്‍ട്ടിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്റെയും ഗാന്ധി കുടുംബത്തിന്റെയും താത്പര്യങ്ങള്‍ പരിഗണിച്ചാണ് ഇപ്പോഴത്തെ ഫോര്‍മുല അംഗീകരിച്ചതെന്ന് ഡി.കെ.ശിവകുമാര്‍ പറഞ്ഞു. ഇനി മന്ത്രിസഭ രൂപീകരണത്തില്‍ എന്തൊക്കെ വെല്ലുവിളി നേരിടേണ്ടി വരുമെന്ന ആശങ്കയിലാണ് ഹൈക്കമാന്റ്. വലിയ പരിക്കില്ലാതെ മുന്നോട്ട് പോയില്ലെങ്കില്‍ നാണംകെട്ട് പോകും. പടിക്കല്‍ കൊണ്ട് കലമിട്ട് ഉടയ്ക്കാതിരുന്നാല്‍ കൊള്ളാം.
https://www.facebook.com/Malayalivartha























