അമിത് ഷായെ ജയിലിലിട്ട ചിദംബരത്തെ അമതി ഷാ കുറച്ചൊന്നുമല്ല പീഡിപ്പിച്ചത്. അമതി ഷായോട് പ്രതികാരം തീര്‍ക്കാനുള്ള കരുക്കള്‍ തന്നെയാണ് ഡി.കെ.ശിവകുമാറും നീക്കി കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ നീക്കങ്ങളില്‍ നിന്ന് വ്യക്തമാണ്

2019 ല്‍ അനധികൃത പണമിടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്തതിനു പിന്നാലെ ബിജെപി നേതാക്കളെ 'അഭിനന്ദിച്ച്' ഡി.കെ. ശിവകുമാറിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു, തന്നെ അറസ്റ്റു ചെയ്യുകയെന്ന ദൗത്യത്തില്‍ ഒടുവില്‍ വിജയം കൈവരിച്ച ബിജെപി നേതാക്കളെ അഭിനന്ദിക്കുന്നു .താന്‍ അനധികൃതമായി ഒന്നും ചെയ്തിട്ടില്ലാത്തതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും നിരാശപ്പെടേണ്ടതില്ലെന്നും ശിവകുമാര്‍ ട്വീറ്റ് ചെയ്തു. എനിക്കെതിരെയുള്ള ആദായനികുതി വകുപ്പിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണ്.
ഞാന്‍ ബിജെപിയുടെ രാഷ്ട്രീയ പ്രതികാരത്തിനും കുടിപ്പകയ്ക്കും ഇരയാണ്. ദൈവത്തിലും നീതിന്യായ വ്യവസ്ഥയിലും പൂര്‍ണ വിശ്വാസമുണ്ട്. പ്രതികാര രാഷ്ട്രീയത്തിനെതിരെ നിയമപരമായും രാഷ്ട്രീയമായും വിജയം വരിക്കുമെന്ന് പൂര്‍ണവിശ്വാസമുണ്ട്' - ശിവകുമാര്‍ ട്വിറ്ററില്‍ കുറിച്ചു. ആ ശിവകുമാര്‍ ഇന്ന് കര്‍ണാടകയിലെ മുഖ്യമന്ത്രിക്കസേരയ്ക്കരികില്‍ എത്തി നില്ക്കുകയാണ്.
ബിജെപിയും കേന്ദ്രസര്‍ക്കാരും എത്രയൊക്കെ തളര്‍ത്താന്‍ നോക്കിയോ അതിന്റെ പതിന്മടങ്ങ് ശക്തിയിലാണ് ഇന്ന് കര്‍ണാടകയില്‍ ശിവകുമാര്‍ തലയുയര്‍ത്തി നില്ക്കുന്നത്. 48 ദിവസത്തെ ജയില്‍ വാസത്തിനിടയ്ക്ക് സോണിയാഗാന്ധിയും ദേവഗൗഡയുള്‍പ്പടെയുള്ള നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. 250 കോടി രൂപയുടെ ആസ്തിയുള്ള ശിവകുമാറിനെ ഇഡി വേട്ടയാടിയിത് മറ്റു പലരുടെയും ജീവന്‍ എടുത്തു കൊണ്ടാണെന്നതും മറക്കാനാവില്ല. പ്രതികാരത്തിന്റെ അഗ്നി ജ്വാലകള്‍ അണയാതിരിക്കാനാണ് ശിവകുമാര്‍ ഇപ്പോള്‍ ഹൈക്കമാന്റിനോട് വിലപേശുന്നതെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
ആദ്യത്തെ രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം തന്നാല്‍ 20 എംപിമാരെയുണ്ടാക്കാമെന്നാണ് ഡി.കെ., രാഹുല്‍ ഗാന്ധിയ്ക്ക് ഉറപ്പു കൊടുത്തിരിക്കുന്നത്. കേന്ദ്രത്തില്‍ ബിജെപി പരാജയപ്പെടുകയും കോണ്‍ഗ്രസ് മന്ത്രി സഭയുണ്ടായാല്‍ കേന്ദ്രത്തിലെത്തുകയുമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. 20 എംപിമാരെ കൊടുത്താല്‍ അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി പദവി തന്നെ ആവശ്യപ്പെടുമെന്നാണണ് കണക്കു കൂട്ടുന്നത്. അതിനായാണ് ആദ്യ മുഖ്യമന്ത്രി പദവി അദ്ദേഹം ആവശ്യപ്പെടുന്നത്. മുന്‍ ധനകാര്യ മന്ത്രി പി.ചിദംബരത്തെ ജയിലിലിട്ടതും അദ്ദേഹത്തിന്റെ കുടുംബത്തെ നിരന്തരം വേട്ടയാടികൊണ്ടിരിക്കുന്നതും അമിത് ഷായുടെ പ്രതികാരമാണ്.
അമിത് ഷായെ ജയിലിലിട്ട ചിദംബരത്തെ അമതി ഷാ കുറച്ചൊന്നുമല്ല പീഡിപ്പിച്ചത്. അമതി ഷായോട് പ്രതികാരം തീര്‍ക്കാനുള്ള കരുക്കള്‍ തന്നെയാണ് ഡി.കെ.ശിവകുമാറും നീക്കി കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ നീക്കങ്ങളില്‍ നിന്ന് വ്യക്തമാണ്. കേന്ദ്രം കോണ്‍ഗ്രസ് ഭരിക്കണമെങ്കില്‍ കര്‍ണാടക ഉള്‍പ്പടെയുള്ള തെക്കേ ഇന്‍ഡ്യയില്‍ നിന്ന് പരമാവധി സീറ്റുകള്‍ നേടേണ്ടതുണ്ടെന്ന് ഹൈക്കമാന്റിന് നന്നായി അറിയാം. കേന്ദ്രത്തില്‍ മന്ത്രിസഭയുണ്ടായാല്‍ ശിവകുമാര്‍ ആവശ്യപ്പെടുന്ന പദവി അദ്ദേഹത്തിന് കൊടുക്കാമെന്ന് കോണ്‍ഗ്രസ് ഉറപ്പു കൊടുത്താല്‍ അദ്ദേഹം തന്നെ പിസിസി പ്രസിഡന്റെന്ന നിലയില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രഖ്യാപിക്കുമെന്നാണറിയുന്നത്.
കഫെ കോഫി ഡേ ഉടമ വി.ജി. സിദ്ധാര്‍ഥയുടെ ആത്മഹത്യയ്ക്ക് കര്‍ണാടകത്തിലെ രാഷ്ട്രീയക്കളികളും പകപോക്കലും കാരണമായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നിരുന്നത്. കര്‍ണാടകത്തിലെ കരുത്തനായ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറുമായുള്ള ആത്മബന്ധവും സിദ്ധാര്‍ഥയുടെ പതനത്തിനു കാരണമായെന്നു സൂചനകള്‍ വന്നിരുന്നു. സിദ്ധാര്‍ഥയുടെ ഭാര്യാപിതാവും മുന്‍ മുഖ്യമന്ത്രിയുമായ എസ്.എം.കൃഷ്ണയുടെ അടുത്ത അനുയായി ആയിരുന്നു ഡി.കെ.ശിവകുമാര്‍. ഗൗഡ വിഭാഗത്തില്‍നിന്നുള്ളവരും വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നവരും ആണ് ശിവകുമാറും സിദ്ധാര്‍ഥയും.
വമ്പന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്ന ഡി.കെ.ശിവകുമാറിനെ ലക്ഷ്യമിട്ടു നടത്തിയ ആദായനികുതി റെയ്ഡുകളാണ് പിന്നീട് സിദ്ധാര്‍ഥയിലേക്കും എത്തിയത്. കടബാധ്യതകളില്‍ നട്ടംതിരിഞ്ഞിരുന്ന സിദ്ധാര്‍ഥയ്ക്ക് ഇതു കൂടുതല്‍ തിരിച്ചടിയായി മാറുകയായിരുന്നു. ശിവകുമാറിന്റെ ഓഫിസുകളില്‍ നടത്തിയ തിരച്ചിലില്‍ ലഭിച്ച രേഖകളാണ് സിദ്ധാര്‍ഥയെ സംശയത്തിന്റെ നിഴലിലേക്കു കൊണ്ടുവന്നതെന്നു വ്യക്തമാക്കുന്ന തെളിവുകളും പുറത്തു വന്നിട്ടുണ്ട്.
ആദായനികുതി വകുപ്പില്‍നിന്നു വലിയ സമ്മര്‍ദം നേരിടേണ്ടിവന്നുവെന്ന് സിദ്ധാര്‍ഥയുടേതെന്ന പേരില്‍ പുറത്തുവന്ന ആത്മഹത്യാക്കുറിപ്പിലും സൂചിപ്പിച്ചിട്ടുണ്ട്. 2017-ലാണ് ശിവകുമാറിനെതിരായ റെയ്ഡുകള്‍ നടന്നത്. 2019 ല്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്തിട്ടും റെയ്ഡുകള്‍ നിറുത്തിയിരുന്നില്ല. അദ്ദേഹത്തിനെതിരെയുള്ള നടപടികള്‍ നിറുത്തി വെയക്കാന്‍ കര്‍ണാടക ഹൈക്കോടതി സ്‌റ്റേ ചെയ്ത ഉത്തരവിനെതിരെ സിബി ഐ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ശിവകുമാറിനെയും കോണ്‍ഗ്രസിനെയും നിരന്തരം വേട്ടയാടിയ കര്‍ണാടക ഡിജിപിയായിരുന്ന പ്രവീണ്‍ സൂദിനെ സിബി ഐ ഡയറക്ടര്‍ സ്ഥാനത്ത് കൊണ്ടു വന്ന് ബിജെപി വീണ്ടും പഴയ രാഷ്ട്രീയ പകപോക്കലിന് തുടക്കമിട്ടിരിക്കുകയാണ്.
ഇഡിയുടെ അന്വേഷണങ്ങളുടെ പ്രധാന ലക്ഷ്യം കര്‍ണാടകയിലെ ഏറ്റവും സമ്പന്ന രാഷ്ട്രീയക്കാരനായ ഡി.കെ.ശിവകുമാര്‍ ആയിരുന്നുവെന്നാണു പലരും വിശ്വസിക്കുന്നത്. ശക്തമായ അഴിമതി ആരോപണങ്ങളും ശിവകുമാറിന് എതിരെ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ച ബിജെപിയെ തടഞ്ഞുനിര്‍ത്തിയതും ജെഡിഎസുമായി ചേര്‍ന്നു സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതും ശിവകുമാറിന്റെ തന്ത്രമായിരുന്നുവെന്ന് കേന്ദ്രം വിശ്വസിച്ചിരുന്നു. അങ്ങനെയാരാളെ വളരാന്‍ അനുവിച്ചു കൂടെന്ന് അമിത്ഷായും സംഘവും തീരുമാനിക്കുകയായിരുന്ന. എന്നിട്ടും ശിവകുമാര്‍ കര്‍ണാടക രാഷ്ട്രീയത്തെ തന്റെ വഴിയ്ക്ക് കൊണ്ടു വന്നുവെന്നതാണ് ബിജെപിയെ ഇരുത്തി ചിന്തിപ്പിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചത് തെറ്റായിപ്പോയോയെന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്ന രണ്ടാം ടേം മുഖ്യമന്ത്രി പദവി ഏറ്റെടുത്താല്‍ കേന്ദ്രത്തിലേയ്ക്ക് പിന്നീട് എത്തി നോക്കാന്‍ പോലും കഴിയില്ല. കര്‍ണാടക വരും തിരഞ്ഞെടുപ്പുകളില്‍ എങ്ങോട്ട് ചായുമെന്നും പറയാനാവില്ല. ഈ സാഹചര്യത്തില്‍ തന്റെയും കൂടെയുള്ളവരുടെയും സുരക്ഷിതമായ രാഷ്ട്രീയ ഭാവിയില്‍ ഇനിയൊരു ആശങ്കയുണ്ടാകാന്‍ പാടില്ലെന്ന് ശിവകുമാര്‍ ആഗ്രഹിക്കുന്നുണ്ട്.
കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് തിരിച്ചു വരാന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ടാം ടേം സിദ്ധരാമയ്യയ്ക്ക് നല്കി കൊണ്ട് അദ്ദേഹം വീണ്ടും പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്ലാന്‍. എങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ആരുടെയും എതിര്‍പ്പില്ലാതെ മുഖ്യമന്ത്രിയാകാമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഡി.കെ.യ്‌ക്കൊപ്പം ശ്ക്തനായ മറ്റൊരു നേതാവിനെ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് കണ്ടെത്താനും വലിയ ബുദ്ധിമുട്ടായിരിക്കും.
ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലം തന്‍െര കഠിനാധ്വാനമാണെന്ന് കേന്ദ്രനേതാക്കളെ മുഴുവന്‍ വിശ്വസിപ്പിക്കുകയെന്ന തന്ത്രവും കൂടിയുണ്ട്. ഈ സാഹചര്യത്തല്‍ ശിവകുമാറിന്റെ ആശയങ്ങള്‍ക്കൊപ്പം വഴങ്ങുകയാല്ലാതെ കോണ്‍ഗ്രസ് നേതൃത്വത്തിന് മറ്റു വഴികളില്ല. വരുന്ന തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ നിന്നും പ്രതീക്ഷിക്കുന്നത്.
അതിന് ജെഡിഎസിനെ ഒപ്പം നിറുത്തണമെങ്കിലും ശിവകുമാറിന്റെ സഹായം ആവശ്യമാണ്.ജെഡിഎസിനും ശിവകുമാറിനെ താല്പര്യമാണ്. ബിജെപിയ്‌ക്കെതിരെ പടനയിക്കാന്‍ പറ്റിയ നേതൃത്വം ജെഡിഎസിലും ഇല്ലെന്നുള്ളതാണ് വാസ്തവം. ജെഡിഎസ് ബിജെപി പാളയത്തിലേയ്ക്ക് പോകാതിരിക്കേണ്ടത് കോണ്‍ഗ്രസിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. പന്ത് ഇപ്പോഴും ശിവകുമാറിന്റെ കോര്‍ട്ടില്‍ തന്നെയാണ്. അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി കോണ്‍ഗ്രസ് നേതൃത്വം തീരുമാനമെടക്കില്ലെന്ന ധാരണയാണ് പൊതുവേയുള്ളത്.
https://www.facebook.com/Malayalivartha























