കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് ആശ്വാസം.... മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെയും നാളെ ഉച്ചയ്ക്ക് 12.30ന് സത്യപ്രതിജ്ഞ ചെയ്യും , നാളെ ഏതാനും മന്ത്രിമാരുടെ സത്യപ്രതിജ്ഞയും നടക്കും

കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് ആശ്വാസം. ഹൈക്കമാന്‍ഡ് ഫോര്‍മുല പകുതിമനസ്സോടെ സ്വീകരിച്ച് ഡി.കെ. ശിവകുമാര്‍ മെരുങ്ങി. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെയും നാളെ ഉച്ചയ്ക്ക് 12.30ന് സത്യപ്രതിജ്ഞ ചെയ്യും. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് ചടങ്ങ് നടക്കുക.
രണ്ടര വര്‍ഷം വീതം മാറിമാറി മുഖ്യമന്ത്രിയെന്നാണ് ഹൈക്കമാന്‍ഡ് ധാരണയെങ്കിലും പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ശിവകുമാര്‍ പി.സി.സി അദ്ധ്യക്ഷനായി തുടരും.
ആഭ്യന്തരം ഉള്‍പ്പെടെ പ്രധാന വകുപ്പുകളും നല്‍കുമെന്നാണറിയുന്നത്. ശിവകുമാര്‍ നിര്‍ദ്ദേശിക്കുന്ന ആറുപേരെയും പ്രധാന വകുപ്പുകളോടെ മന്ത്രിമാരാക്കുകയും ചെയ്യും.
ഇന്നലെ വൈകിട്ട് നിയമസഭാ കക്ഷി യോഗം സിദ്ധരാമയ്യയെ നേതാവായി തിരഞ്ഞെടുത്തു. ഇന്ന് ഗവര്‍ണര്‍ തന്‍വര്‍ചന്ദ് ഗെലോട്ടിനെ കണ്ട് അവകാശവാദമുന്നയിക്കും. ഇന്നലെ സിദ്ധരാമയ്യയുടെ പ്രതിനിധി ജി. പരമേശ്വര ഗവര്‍ണറെ കണ്ടിരുന്നു.നാളെ ഏതാനും മന്ത്രിമാരുടെ സത്യപ്രതിജ്ഞയും നടക്കും.
മുതിര്‍ന്ന നേതാക്കളായ എം.ബി. പാട്ടീല്‍, ജി. പരമേശ്വര, സതീഷ് ജര്‍ക്കിഹോളി, മലയാളികളായ കെ.ജെ. ജോര്‍ജ്ജ്, എന്‍.എ. ഹാരിസ്, യു.ടി. ഖാദര്‍ എന്നിവര്‍ മന്ത്രിമാരായേക്കും.സോണിയാ ഗാന്ധിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ശിവകുമാര്‍ വിട്ടുവീഴ്ച ചെയ്തത്. ഹൈക്കമാന്‍ഡ് തീരുമാനം കോടതി വിധിപോലെ അംഗീകരിക്കുന്നെന്ന് പറഞ്ഞ് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha























