മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ വി വിശ്വനാഥനും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീംകോടതി ജഡ്ജിമാരായി സ്ഥാനമേറ്റു... ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലികൊടുത്തു

മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ വി വിശ്വനാഥനും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീംകോടതി ജഡ്ജിമാരായി സ്ഥാനമേറ്റു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലികൊടുത്തു. കൊളീജീയം ശുപാര്‍ശ നല്‍കി മൂന്ന് ദിവസത്തിനുള്ളിലാണ് ഇരുവരെയും കേന്ദ്രം ജഡ്ജിമാരായി നിയമിച്ചത്. പരമോന്നത കോടതിയില്‍ വീണ്ടും മലയാളിത്തിളക്കമായി. ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് ശേഷം ഈ സ്ഥാനത്തേക്ക് എത്തുന്ന രണ്ടാമത്ത മലയാളിയാകും കെ വി വിശ്വനാഥന്‍.
ജസ്റ്റിസ് കെ.വി വിശ്വനാഥനൊപ്പം ഛത്തീസ്ജഡ് സ്വദേശിയായ ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയുമാണ് ഇന്ന് സ്ഥാനമേറ്റത്. ചൊവ്വാഴ്ചയാണ് ഇരുവരെയും ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ നല്‍കിയത്.
പുതിയ നിയമമന്ത്രിയായി അര്‍ജ്ജുന്‍ റാം മേഘ് വാളിന നിയമിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ശുപാര്‍ശ അംഗീകരിച്ചതായുള്ള വിഞ്ജാപനമിറങ്ങുന്നത്. ഇതോടെ സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ എണ്ണം വീണ്ടും പൂര്‍ണ്ണ അംഗസഖ്യയായ 34-ല്‍ എത്തി.
സുപ്രീംകോടതി അഭിഭാഷകരില്‍ നിന്ന് നേരിട്ടാണ് കെ വി വിശ്വനാഥനെ ജഡ്ജി സ്ഥാനത്തേക്ക് ഉയര്‍ത്തുന്നത്. 2031 മേയ് 25 വരെയാണ് കാലാവധി. ജസ്റ്റിസ് ജെ ബി പര്‍ദിവാല 2030 ഓഗസ്റ്റ് 11-ന് വിരമിക്കുമ്പോള്‍ കെ വി വിശ്വനാഥന്‍ ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തും.
അഭിഭാഷകനായിരിക്കെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസ് പദവിയിലേക്കുയരുന്ന നാലാം വ്യക്തിയെന്ന പ്രത്യേകതയും ജസ്റ്റിസ് കെ വി വിശ്വനാഥനെ തേടിയെത്തിയേക്കും. കെ വി വിശ്വനാഥന്‍ പാലക്കാട് കല്‍പാത്തി സ്വദേശിയാണ്.
"
https://www.facebook.com/Malayalivartha























