രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി രാജ്യത്തിനായി ഒരുക്കിയിരിക്കുന്നത് വമ്പൻ സർപ്രൈസ് ; പുതിയ പാർലമെന്റ് മന്ദിരം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും

രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി രാജ്യത്ത് ഒരുക്കിയിരിക്കുന്നത് വമ്പൻ സർപ്രൈസ് ആണ് രാജ്യത്തിനായി ഒരുക്കിയിരിക്കുന്നത്. പുതിയ പാർലമെന്റ് മന്ദിരം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. മൂന്നാം വാർഷികത്തോടനുബന്ധിച്ച് തന്നെയാണ് ഇത് ഉദ്ഘാടനം ചെയ്യാൻ പോകുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണ ജോലികൾ പൂർത്തിയായ സാഹചര്യത്തിൽ ലോക്സഭാ സ്പീക്കർ ഓം ബിർല പ്രധാനമന്ത്രിയെ സന്ദർശിച്ച് മന്ദിരം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചിരിക്കുകയാണ്. പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത്.
2020 ഡിസംബർ പത്തിനായിരുന്നു. റെക്കോർഡ് വേഗത്തിലാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.65,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളതാണ് പുതിയ പാർലമെന്റ് കെട്ടിടം. ഏകദേശം 970 കോടി രൂപയാണ് നിർമ്മാണ ചെലവ്. ഭാവി ആവശ്യങ്ങൾ കണക്കിലെടുത്ത് ലോക്സഭയിലും രാജ്യസഭയിലുമായി 1,188 പേർക്ക് ഇരിക്കാവുന്ന സൌകര്യം പുതിയ മന്ദിരത്തിൽ ഒരുക്കിയിട്ടുണ്ട്. എന്നാൽ സംയുക്ത സമ്മേളനത്തിന് പുതിയ മന്ദിരത്തിൽ സെൻട്രൽ ഹാളുണ്ടാവില്ല.
പകരം ലോക്ടസഭാ ചേംബറിലായിരിക്കും സംയുക്ത സമ്മേളനം ചേരുക.1280 പേർക്ക് ഇരിക്കാൻ സംയുക്ത സമ്മേളന സമയത്ത് ലോക്ടസഭാ ചേംബറിൽ സൌകര്യം ഒരുക്കും.വരുന്ന വർഷകാല സമ്മേളനം പുതിയ മന്ദിരത്തിലായിരിക്കും നടക്കുക.നിലവിലെ പാർലമെന്റ് മന്ദിരം 1927 ലാണ് പണികഴിപ്പിച്ചത്.നിലവിലെ പാർലമെന്റ് മന്ദിരത്തിൽ സ്ഥലപരിമിതി അനുഭവപ്പെട്ട സാഹചര്യത്തിലാണ് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha























