Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

2000 നോട്ട്: നിരോധന കാരണം ചിപ്പ്ക്ഷാമം ആണോ? എ.ഐ.സി.സി മീഡിയ വിഭാഗം മേധാവി പവൻ ഖേര

19 MAY 2023 10:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്

നോട്ട് നിരോധിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ്. നോട്ട് നിരോധനത്തിലൂടെ 2016 നവംബർ എട്ടിന്റെ പ്രേതം വീണ്ടും രാജ്യത്തെ വേട്ടയാടാൻ തിരിച്ചെത്തിയിരിക്കുന്നതായി എ.ഐ.സി.സി മീഡിയ വിഭാഗം മേധാവി പവൻ ഖേര ആരോപിച്ചു. കള്ളപ്പണം തടയാൻ 2000 രൂപ നോട്ടിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന ബി.ജെ.പിയുടെ പൊള്ളയായ അവകാശവാദത്തെയും അദ്ദേഹം പരിഹസിച്ചു. ‘ലോകംനേരിടുന്ന ചിപ്പ് ക്ഷാമം 2000 രൂപ നിരോധനത്തിന് കാരണമായി പറയില്ലെന്ന് പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു പവൻ ഖേരയുടെ പരിഹാസം.   ഏറെ കൊട്ടിഘോഷിച്ച 2016ലെ നോട്ട് അസാധുവാക്കൽ നടപടി വരുത്തുവെച്ച വൻവിപത്ത് ഇപ്പോഴും രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘പുതിയ 2000 രൂപ നോട്ട് പുറത്തിറക്കിയപ്പോൾ അതിന്റെ ഗുണഗണങ്ങളെ കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ ബോധവത്കരിച്ചിരുന്നു. ഇന്ന് അച്ചടി നിർത്തിയപ്പോൾ ആ വാഗ്ദാനങ്ങൾക്കെല്ലാം എന്ത് സംഭവിച്ചു? ഇത്തരമൊരു നടപടിയുടെ ഉദ്ദേശ്യം സർക്കാർ വിശദീകരിക്കണം. ജനവിരുദ്ധ-ദരിദ്ര വിരുദ്ധ അജണ്ട സർക്കാർ തുടരുകയാണ്. ഇത്രയും കടുത്ത നടപടിയെക്കുറിച്ച് മാധ്യമങ്ങൾ സർക്കാരിനെ ചോദ്യം ചെയ്യുമെന്നും ലോകത്തെ 'ചിപ്പ് ക്ഷാമം' ഇതിന് കാരണമായി പറയില്ലെന്നും പ്രതീക്ഷിക്കുന്നു’ -പവൻ ഖേര പറഞ്ഞു.

2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുകയാണെന്ന് ഇന്ന് വൈകീട്ടാണ് റിസർവ് ബാങ്ക് അറിയിച്ചത്. നിലവിൽ വിനിമയത്തിലുള്ള നോട്ടുകളുടെ നിയമസാധുത തുടരും. മറ്റ് മൂല്യങ്ങളിലുള്ള കറൻസി നോട്ടുകൾ വിനിമയത്തിൽ ആവശ്യമായ തോതിൽ ലഭ്യമായതോടെയാണ് 2000 നോട്ട് പിൻവലിക്കുന്നതെന്ന് ആർ.ബി.ഐ പറയുന്നു. 2000 നോട്ടുകൾ വിതരണം ചെയ്യുന്നത് ഉടൻ നിർത്തണമെന്ന് ബാങ്കുകൾക്ക് ആർ.ബി.ഐ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും 2023 സെപ്റ്റംബർ 30 വരെ സമയം നൽകിയിട്ടുണ്ട്. ഇതിനായി മേയ് 23 മുതൽ സൗകര്യമൊരുക്കും. ഒറ്റത്തവണ മാറ്റിയെടുക്കാവുന്ന പരമാവധി തുക 20,000 രൂപ മാത്രമാണ്.

2018-19 സാമ്പത്തിക വർഷം മുതൽ 2000 രൂപ നോട്ടിന്‍റെ അച്ചടി റിസർവ് ബാങ്ക് അവസാനിപ്പിച്ചിരുന്നു. മാർച്ച് 31ലെ കണക്ക് പ്രകാരം ആകെ പ്രചാരത്തിലുള്ള കറൻസി നോട്ടുകളുടെ മൂല്യത്തിൽ 10.8 ശതമാനം മാത്രമേ 2000 രൂപ നോട്ടുകൾ ഉള്ളൂ. സാധാരണ ഇടപാടുകൾക്ക് 2000 രൂപ ഉപയോഗിക്കുന്നത് വളരെ കുറവാണെന്നും ആർ.ബി.ഐ നിരീക്ഷിക്കുന്നു. നിലവിലുള്ള 2000 നോട്ടുകളിൽ 89 ശതമാനവും 2017 മാർച്ചിന് മുമ്പ് അച്ചടിച്ചതാണ്. നാല് മുതൽ അഞ്ച് വർഷം വരെയാണ് നോട്ടുകളുടെ കാലാവധി നിശ്ചയിച്ചതെന്നും ഇത് പൂർത്തിയായതാണ് പിൻവലിക്കാനുള്ള ഒരു കാരണമെന്നും ആർ.ബി.ഐ പറയുന്നു.

2016 നവംബർ എട്ടിന് 500, 1000 രൂപയുടെ നോട്ടുകൾ കേന്ദ്ര സർക്കാർ അസാധുവാക്കിയിരുന്നു. അന്ന് രാത്രി 8.15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭായോഗത്തിനു ശേഷം രാജ്യത്തെ ടെലിവിഷൻ വഴി അഭിസംബോധന ചെയ്താണ് നോട്ടുനിരോധനം പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെയാണ് 2,000 രൂപയുടെയും 500 രൂപയുടെയും പുതിയനോട്ടുകൾ രാജ്യത്ത് പുറത്തിറക്കിയത്. കള്ളനോട്ടിന്‍റെയും കള്ളപ്പണത്തിന്‍റെയും ഉപയോഗം ഇല്ലാതാവുമെന്നും അഴിമതി കുറയുമെന്നും അവകാശപ്പെട്ടായിരുന്നു നോട്ടുനിരോധനം.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (34 minutes ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (51 minutes ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (1 hour ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (1 hour ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (1 hour ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (2 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (2 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (2 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (2 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (3 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (3 hours ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (3 hours ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (4 hours ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (4 hours ago)

Malayali Vartha Recommends