കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.... മന്ത്രിമാരുടെ സത്യപ്രതിജ്ഞയും ഒപ്പം നടക്കുമെന്ന് സൂചനകള്‍

കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 20 മന്ത്രിമാരുടെ സത്യപ്രതിജ്ഞയും ഒപ്പം നടക്കുമെന്നാണറിയുന്നത്. 80 പേരുടെ ജംബോ പട്ടികയില്‍ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്. പേരുകള്‍ ബംഗളൂരുവില്‍ പ്രഖ്യാപിക്കുകയും ചെയ്യും.
മുന്‍ മന്ത്രിയും കോട്ടയം ചിങ്ങവനം സ്വദേശിയുമായ ജെ.ജെ.ജോര്‍ജ്ജ്, കാസര്‍കോട് സ്വദേശികളായ യു.ടി. ഖാദര്‍, എന്‍.എ. ഹാരിസ് എന്നിവരും 80 അംഗ പട്ടികയിലുണ്ടെന്നാണ് സൂചനകള്‍. ഖാദറും മുന്‍ മന്ത്രിയാണ്.സിദ്ധരാമയ്യയും ശിവകുമാറും ഇന്നലെ ഉച്ചയോടെ ഡല്‍ഹിയില്‍ വീണ്ടുമെത്തി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ആദ്യഘട്ട ചര്‍ച്ച നടത്തി. വൈകുന്നേരം സോണിയയുടെ വസതിയില്‍ രാഹുലിനെയും കണ്ടിട്ടാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഖാര്‍ഗെയ്ക്ക് മന്ത്രിമാരുടെ പട്ടിക കൈമാറിയത്.
സിദ്ധരാമയ്യയ്ക്കൊപ്പം ഡല്‍ഹിയില്‍ വന്നത് സോണിയാഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവരെ സത്യപ്രതിജ്ഞയ്ക്ക് നേരിട്ട് ക്ഷണിക്കാനാണെന്ന് ശിവകുമാര്‍ പറഞ്ഞു. എന്നാല്‍, നേതാക്കള്‍ മന്ത്രിമാരുടെ പട്ടിക സംബന്ധിച്ച ചര്‍ച്ചയ്ക്കാണെത്തിയതെന്ന് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ മകനും എം.എല്‍.എയുമായ പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.
അതേസമയ ഇന്ന് ബംഗളൂരുവില്‍ നടക്കുന്ന കര്‍ണാടക സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിന് വിശദീകരണവുമായി കോണ്‍ഗ്രസ്. കക്ഷി നേതാക്കള്‍ക്ക് മാത്രമാണ് ക്ഷണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. സി.പി.എം പ്രതിനിധിയായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ക്ഷണിച്ചിട്ടുണ്ട്. അതേസമയം ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിനെയും ക്ഷണിച്ചിട്ടില്ല.
ക്ഷണം ലഭിച്ചെങ്കിലും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചടങ്ങില്‍ പങ്കെടുക്കില്ല. പ്രതിനിധിയായി പാര്‍ട്ടി നേതാവ് കക്കോലി ഘോഷ് ദസ്തിദാര്‍ പോകുമെന്ന് തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയന്‍ പറഞ്ഞു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ തുടങ്ങിയവര്‍ ക്ഷണം സ്വീകരിച്ചിട്ടുണ്ട്.
അതേസമയം കര്‍ണാടക സര്‍ക്കാരിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ചടങ്ങിലേക്ക് പിണറായി വിജയനെ ക്ഷണിക്കാതിരുന്നത് ശരിയായ സമീപനമല്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ ഇ.കെ. നായനാര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കവേ അദ്ദേഹമ പറഞ്ഞു.
കര്‍ണാടക കേരളത്തോട് സ്വീകരിച്ച നിലപാട് ശരിയായില്ലെങ്കിലും രാജ്യത്തിന്റെ വിശാലമായ താല്പര്യം പരിഗണിച്ചാണ് യെച്ചൂരി പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha























