കര്‍ണാടകയിലെ നഞ്ചന്‍ഗോഡ് ഉണ്ടായ വാഹനാപകടത്തില്‍ കാപ്പി വ്യാപാരിയും മില്ലുടമയുമായ മലയാളി മരിച്ചു... ഒരാള്‍ക്ക് പരുക്ക്

കര്‍ണാടകയിലെ നഞ്ചന്‍ഗോഡ് ഉണ്ടായ വാഹനാപകടത്തില്‍ കാപ്പി വ്യാപാരിയും മില്ലുടമയുമായ മലയാളി മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. മുട്ടില്‍ കൊളവയല്‍ നെല്ലിക്കുന്നേല്‍ ഷാജിയാണ് (54) ഇന്നലെ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഷാജിയുടെ ബന്ധുവായ കരണി നെല്ലിക്കുന്നേല്‍ ബെന്നിക്കാണ് (46) പരിക്കേറ്റത്. ഇദ്ദേഹം മൈസൂരു ജെജെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു.
മൈസൂരുവിനടുത്തുള്ള ഇഞ്ചി കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ ഷാജിയും ബെന്നിയും സഞ്ചരിച്ച ജീപ്പ് റോഡിന്റെ ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടം സംഭവിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പുറമെ ഷാജിക്ക് കാര്യമായ പരുക്ക് ഉണ്ടായിരുന്നില്ലെന്ന് പറയുന്നു. പ്രദേശവാസികള്‍ ഇരുവരെയും മൈസുരുവിലെ ജെജെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ ശ്വാസതടസമുണ്ടാകുകയും ഷാജി മരണത്തിന് കീഴടങ്ങുകയായിരുന്നു. മുട്ടില്‍ പഞ്ചായത്ത് നാലാം വാര്‍ഡ് മുന്‍ അംഗം കൂടിയായ നിഷയാണ് ഭാര്യ. മക്കള്‍ ഫെമിന്‍ ഷാജി, ടോംസ്, ജെയ്‌സ് ഷാജി
"
https://www.facebook.com/Malayalivartha























