2000 ത്തിന്റെ നോട്ട് പിൻവലിക്കാനുള്ള ആർ.ബി.ഐയുടെ തീരുമാനം, സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെ പൊടിപൂരം, സാധാരണക്കാരും പ്രതിപക്ഷ നേതാക്കളും ഒരുപോലെ രംഗത്ത്

2000 രൂപയുടെ നോട്ട് പിൻവലിക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്. സാധാരണക്കാരും പ്രതിപക്ഷ നേതാക്കളും ഒരുപോലെ രംഗത്ത് എത്തിയിട്ടുണ്ട്. ജിപിഎസുള്ള, ഭൂമിയുടെ അടിയിൽ കുഴിച്ചിട്ടാൽ പോലും കണ്ടെത്താൻ പറ്റുന്ന ആ രണ്ടായിരത്തിന്റെ നോട്ടോ? അത് പിൻവലിക്കോ? അത് മോദിജിയുടെ മാസ്റ്റർ പീസല്ലേ?’ എന്നാണ് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ കുറിച്ചത്.
അത്രയും ചിപ്പുകൾ ഇനി എന്തുചെയ്യുമെന്നാണ് മന്ത്രി വി.ശിവൻകുട്ടിയുടെ സംശയം. ‘‘2000 രൂപ പിൻവലിക്കുന്നൂന്ന്. ഒറ്റക്കാര്യം ചോദിച്ചോട്ടെ... ആ ചിപ്പ് തിരിച്ച് തരാൻ പറ്റോ ? ഇല്ല ലേ...’’ എന്നാണ് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ഫെയ്സ്ബുക്കിൽ ചോദിച്ചത്. എന്നാൽ 2000 ത്തിന്റെ കറൻസി നോട്ട് പിൻവലിക്കും എന്നത് ആ നോട്ട് ഇറക്കുന്ന സമയത്തെ തന്നെ ഉറപ്പുള്ള കാര്യമായിരുന്നു എന്ന് ചൂണ്ടികാണിക്കപ്പെടുന്നു. അത് എന്ന് എന്ന കാര്യത്തിൽ മാത്രമാണ് ചോദ്യം ഉണ്ടായിരുന്നത്.
2016 ൽ നോട്ട് നിരോധനം കൊണ്ട് വന്നപ്പോൾ രാജ്യത്ത് സർക്കുലേഷനിൽ ഉള്ള 85% കറൻസി ഒറ്റയടിക്ക് പിൻവലിക്കുമ്പോൾ ബ്രിഡ്ജ് കറൻസി ആവശ്യമായിരുന്നു. പിൻവലിച്ച കറൻസിയയെക്കാൾ ഉയർന്ന ഡിനോമിനേഷൻ ഉള്ള കറൻസി വലിയ സംഖ്യയിൽ വളരെ പെട്ടെന്ന് തന്നെ കമ്പോളത്തിലേക്ക് ഇറക്കേണ്ടി വരും. അതിന് ഉപയോഗിക്കുന്ന ഹൈ വാല്യൂ കറൻസി ആണ് ഈ ബ്രിഡ്ജ് കറൻസി. 2000 ഒരു ബ്രിഡ്ജ് കറൻസി ആയിരുന്നു.
2018 നു ശേഷം RBI ഘട്ടം ഘട്ടം ആയി 2000 ത്തിന്റെ നോട്ട് സർക്കുലേഷനിൽ നിന്ന് പതിയെ പതിയെ പിൻവലിക്കാൻ തുടങ്ങിയിരുന്നു. ബാങ്കുകൾ RBI യിലേക്ക് റെമിറ്റ് ചെയുന്ന ക്യാഷ് കമ്പോണന്റിൽ 2000 ത്തിന് പകരം മറ്റു കറൻസികൾ ഇഷ്യൂ ചെയ്തു കൊണ്ട് INWARD വരുന്ന 2000 ത്തിന്റെ കോടിക്കണക്കിന് രൂപയുടെ നോട്ടുകൾ ക്രഷ് ചെയ്തു കളഞ്ഞു പകരം 500 ഉം നൂറും റീപ്ളേസ് ചെയ്തു കൊണ്ടിരുന്നു.
പുതിയ 2000 ത്തിന്റെ നോട്ടുകളുടെ പ്രിന്റിങ് 2018 ഓട് കൂടി അവസാനിപ്പിച്ചിരുന്നു. തുടർന്ന് ബാങ്കുകളുടെ ATM കളിൽ നിന്ന് 2000 ത്തിന്റെ കാസറ്റ് ഒഴിവാക്കാൻ ബാങ്കുകൾക്ക് നിർദേശം കൊടുത്തു. അതായത് 2018 മുതൽ നിശബ്ദമായി ബാങ്കുകൾ വഴി ഒരു DEMONETIZATION നടത്തി കൊണ്ടിരുന്നു. അങ്ങനെ മാർക്കറ്റിൽ സർക്കുലേഷനിൽ ഉള്ള 2000 ത്തിന്റെ കറൻസി നോട്ടിന്റെ കംപോണന്റ് 30% നിന്ന് 10% ത്തിലേക്ക് ഇടിച്ചിറക്കി. മറ്റൊരു പോയിന്റ് സാധാരണക്കാരൻ ഈ 2000 നോട്ട് ഉപയോഗിക്കുന്നില്ല എന്ന് ദിവസേന ഉള്ള സേവിങ്സ് അക്കൗണ്ട് ഇടപാടുകളുടെ സ്വഭാവം നോക്കി മനസിലാക്കുക എന്നതായിരുന്നു. അതും വിജയിച്ചു.
2000 നോട്ട് പിൻവലിക്കാനുള്ള തീരുമാനത്തെ സമൂഹമാധ്യമത്തിലൂടെ അനുകൂലിക്കുന്നവർ ഇത് കള്ളപ്പണത്തിനെതിരെ ഉള്ള കുരിശുയുദ്ധം എന്നാണ് വിശേഷിപ്പിച്ചത്. ഉദാഹരണമായി ചൂണ്ടിക്കാണിച്ചത് 6 ലക്ഷം രൂപ ഒരാൾക്ക് കുഴൽപണമായി കൊടുക്കാൻ ഇടനിലക്കാരന് വേണ്ടത് വെറും 3 കെട്ട് 2000 ന്റെ നോട്ട് മാത്രമാണ്. ഇത് പ്രായോഗികമല്ല. ബാങ്ക് വഴി നടത്തുന്ന എല്ലാ ഇടപാടും സർക്കാരിന്റെ കണക്കിലുമുണ്ട്. അതുകൊണ്ട് തന്നെ ഉഢായിപ്പുകൾ നിർത്തേണ്ട ഗതികേടിൽ എത്തുകയും ചെയ്യും. ഒറ്റയടിക്കൊന്നും ഒരു ഉഢായിപ്പും നിർത്താനാവില്ല അത് പടിപടിയായി മാത്രമേ സാധ്യമാവൂ. ഇതോടെ കൃത്യമായി ടാക്സ് അടക്കാൻ വ്യാപാരികളും നിർബന്ധിതരാകും.
സാധൂകരിക്കുന്നതിനായി സമൂഹ മാധ്യമങ്ങളിലെ ചില കമെന്റുകളുടെ സ്ക്രീൻ ഷോർട്ടുകളും പ്രചരിക്കുന്നുണ്ട്. ബാങ്കിനെ പേടിച്ചു വീട്ടിൽ സൂക്ഷിച്ച നോട്ടുകൾ തിരിച്ചു ബാങ്കിൽ എത്തും എന്നാണ് സമൂഹമാധ്യമത്തിലെ കമന്റ്. ഇതിനു മറുപടിയായി കൈയ്യിൽ ഉള്ള 2000 ഒഴിവാക്കേണ്ട കാര്യം ഇല്ല. നേരെ ബാങ്കിൽ കൊണ്ട് പോയി അക്കൗണ്ടിൽ നിക്ഷേപിച്ചാൽ മതി.എന്നാൽ ബാങ്കിൽ കൊണ്ടു ചെല്ലുമ്പോൾ ബാങ്ക് നോട്ടു വെരിഫൈ ചെയ്യും. ഏത് ചുമ്മാ മെഷീനിൽ ഇട്ടു ഉള്ള പരുപാടി അല്ല.
നമ്പർ അടക്കം വെരിഫിക്കേഷൻ ചെയ്യും. 80% നോട്ടുകളും മാർക്കറ്റിൽ നിന്ന് പിൻവലിച്ചു കഴിഞ്ഞു. നമ്പർ നോക്കിയാൽ പാകിസ്ഥാൻ നോട്ടു അറിയാം, അത് ഒന്നും പറയില്ല, ബാങ്കിൽ എടുക്കും. പക്ഷെ കൊടുത്തവന്റ ഡീറ്റൈൽ അടക്കം എത്തേണ്ട ഇടത്ത് ചെല്ലും. പിന്നെ എൻ ഐ എ യും ഇ ഡി യും ഒക്കെ നോക്കികൊള്ളും എന്നാണ്. ഇത്രയൊക്കെ പറയുന്നെങ്കിലും അവസാനം 2,000 രൂപയുടെ നോട്ട് മാറാൻ പോയ ആൾ വന്ദേ ഭാരത് ഇടിച്ചു മരിച്ചു എന്ന വാർത്തക്കായി കാത്തിരിക്കുകയാണെന്നും നോട്ട് പിൻവലിച്ചതിനെ അനുകൂലിക്കുന്നവർ ട്രോളുന്നുണ്ട്.
https://www.facebook.com/Malayalivartha























