Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

കുടിവെള്ളം വാങ്ങാന്‍ പോലും പണത്തിനായി ബാങ്കുകള്‍ക്ക് മുന്നില്‍ വരി നിന്നു മരിച്ചു വീഴുന്ന ജനത്തിന്റെ ദുരവസ്ഥയില്‍ നിന്ന് ശ്രദ്ധ തിരിക്കാനായാണ് 2000 രൂപ നോട്ടിന്റെ പെരുപ്പിച്ച കഥകള്‍ പുറത്തു വന്നു കൊണ്ടിരുന്നത്

20 MAY 2023 03:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്

കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ 2000 രൂപ നോട്ടിനോളം  താരപരിവേഷം കിട്ടിയ മറ്റൊന്നുണ്ടോയെന്ന കാര്യത്തില്‍ സംശയമാണ്. അത്രയ്ക്ക് ഹീറോ പരിവേഷമാണ് എല്ലാ മേഖലകളില്‍ നിന്നും പുറത്തു വന്നു കൊണ്ടിരുന്നത. നോട്ട് നിരോധനത്തിലൂടെ രാജ്യത്തുണ്ടായ അരക്ഷിതാവസ്ഥ ഒരു കാലത്തുമുണ്ടായിട്ടില്ല. കുടിവെള്ളം വാങ്ങാന്‍ പോലും പണത്തിനായി ബാങ്കുകള്‍ക്ക് മുന്നില്‍ വരി നിന്നു മരിച്ചു വീഴുന്ന ജനത്തിന്റെ ദുരവസ്ഥയില്‍ നിന്ന് ശ്രദ്ധ തിരിക്കാനായാണ് 2000 രൂപ നോട്ടിന്റെ പെരുപ്പിച്ച കഥകള്‍ പുറത്തു വന്നു കൊണ്ടിരുന്നത്. 2016 ലെ നോട്ട് നിരോധനം പോലെയല്ല എന്നതില്‍ ആശ്വസിക്കാം. 2000 രൂപ നോട്ട് രാജ്യത്ത് നിരോധിക്കുന്ന വിവരം ആര്‍ ബി ഐ പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയാകട്ടെ ജപ്പാനില്‍ കറങ്ങി നടക്കുകയാണ്.

 100 ന്റെയും, 200 ന്റെയും , 500 ന്റെയും ഒക്കെ നോട്ടുകള്‍ ആളുകളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മതിയെന്നും, ക്ലീന്‍ നോട്ട് നയത്തിന്റെ ഭാഗംമായി പൊതുജനത്തിന് നല്ല ഗുണനിലവാരമുള്ള നോട്ടുകള്‍ ലഭ്യമാക്കണമെന്ന ആര്‍ബിഐയുടെ നയപ്രകാരമാണ് നോട്ട് നിരോധിക്കുന്നതെന്നാണ് ആര്‍ ബി ഐ പറയുന്നത്.എന്നാല്‍ 2000 രൂപ നോട്ടിന്റെ അച്ചടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ  2019 ല്‍ നിര്‍ത്തിവെച്ചത് കള്ളനോട്ട് വ്യാപകമായതിനെത്തുടര്‍ന്നായിരുന്നു. മികച്ച രീതിയില്‍ അച്ചടിച്ച 2000 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകമാണെന്നും ഇത് തിരിച്ചറിയുക വെല്ലുവിളിയാണെന്നും ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കിയിരുന്നു. അതായത് ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുകള്‍ അതിവേഗമെത്തി. ഇതു കൊണ്ടാണ് 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതായത് രണ്ടായിരത്തിന്റെ നോട്ടുകളുടെ ഡിസൈന്‍ മുതല്‍ അപാകതയായിരുന്നെന്ന് വ്യ്കതമായിരുന്നു.

2000 രൂപ നോട്ടില്‍  ഒരിക്കലും ഡ്യൂപ്ലിക്കേറ്റ് ഇറക്കില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. പറഞ്ഞുപറഞ്ഞ് നോട്ടില്‍ ജിപിഎസ് ഉണ്ടെന്നുവരെയാക്കിയിരുന്നു. നികുതി അടയ്ക്കാത്തവരെ ഉപഗ്രഹം ഉപയോഗിച്ച് കണ്ടെത്താം എന്നും ഇവര്‍ പറഞ്ഞുപരത്തി. ലോകത്ത് ഇന്നുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത നൂതന സാങ്കേതിക വിദ്യകള്‍ വരെ നോട്ടിലുണ്ടെന്ന് പറഞ്ഞ് വലിയ തോതിലുള്ള കള്ളപ്രചാരണമാണ് നടന്നത്. ഇവരുടെ പ്രചാരണത്തില്‍ നിഷ്പക്ഷ മാധ്യമങ്ങളും ഇടതുപക്ഷ, വലതുപക്ഷ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ടുകള്‍ നല്‍കി.

2000 രൂപയുടെ നോട്ടുകളില്‍ അത്യാധുനിക നാനോ ടെക്നോളജി ഉപയോഗിച്ചു നിര്‍മ്മിച്ച 'നാനോ ജിപിഎസ് ചിപ്പ് ' അഥവാ എന്‍ജിസി ഘടിപ്പിച്ചിരിക്കുന്നു. വളരെ നേര്‍ത്ത ഐറ്റം ആയതിനാല്‍ ഒറ്റ നോട്ടത്തില്‍ കണ്ടു പിടിക്കുക അസാധ്യമെന്നായിരുന്നു പ്രചാരണം. മറ്റു സാധാരണ ജിപിഎസ് ട്രാക്കിങ് സംവിധാനങ്ങള്‍ പോലെ അല്ല ഈ ചിപ്പുകള്‍. ഇവയ്ക്ക് പ്രവര്‍ത്തിക്കാന്‍ വൈദ്യുതി ആവശ്യമില്ല. കാരണം ഇവ ഒരു സിഗ്നലും പുറത്തേക്കു ബഹിര്‍ഗമിക്കുന്നില്ല. എന്നാല്‍, ഒരു കണ്ണാടി പോലെ, വെളിച്ചം തിരിച്ചു പ്രതിഫലിപ്പിക്കുന്ന പ്രവൃത്തി ചെയ്യുന്നു എന്ന് മാത്രം. അതായത്, ഒരു ട്രാക്കിങ് സംവിധാനം ഉള്ള ഉപഗ്രഹം അല്ലെങ്കില്‍ ഉപകരണം ഉണ്ടെങ്കില്‍, ഉപഗ്രഹത്തില്‍ നിന്നും ഉള്ള സിഗ്നല്‍ ഇതില്‍ തട്ടി പ്രതിഫലിപ്പിക്കുമ്പോള്‍, കൂടെ നോട്ടിന്റെ സീരിയല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ കൂടി അറിയാന്‍ സാധിക്കും, കൂടെ കിറുകൃത്യം ആയുള്ള സ്ഥലവും. നോട്ടിനു കേടുപാട് വരുത്താതെ ഈ ചിപ്പുകള്‍ പുറത്തെടുക്കുവാന്‍ സാധിക്കുകയില്ല.

ഏകദേശം 120 മീറ്റര്‍ വരെ ആഴത്തില്‍ ഉപഗ്രഹങ്ങള്‍ക്ക് സിഗ്നല്‍ എത്തിക്കാന്‍ ശേഷി ഉണ്ടെന്നു ഇരിക്കെ, ഈ പുതിയ നോട്ടുകള്‍ പൂഴ്ത്തി വെക്കുക അസാധ്യം ആണെന്നായിരുന്ന തള്ളുകാരുടെ വാദം. ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അല്ലാതെ വേറെ എവിടെയെങ്കിലും വന്‍തോതില്‍ ഈ നോട്ടുകള്‍ സൂക്ഷിച്ചാല്‍ ആദായ നികുതി വകുപ്പിന് ഉടനടി അക്കാര്യം അറിയിക്കാനും മേല്‍നടപടി എടുക്കാനും സാധ്യത ഏറെയാണെന്നെല്ലാമായിരുന്നു തള്ളുകള്‍. ഇതിനെയെല്ലാം കടത്തി വെട്ടിയാണ് കള്ളനോട്ടുകള്‍ പ്രചരിച്ചത്. ഇതോടെയാണ് നോട്ടുകളുടെ അച്ചടി നിര്‍ത്തേണ്ട സാഹചര്യം ആര്‍ബിഐയ്ക്കുണ്ടായത്.

2022 ഓഗസ്റ്റില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ നിരവധി ബിസിനസ് സ്ഥാപനങ്ങളില്‍ നിന്ന് 150 കോടിയോളം കള്ളപ്പണം പിടികൂടിയിരുന്നു. ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ ആശുപത്രികള്‍ നടത്തിിരുന്ന ചില ബിസിനസ് ഗ്രൂപ്പുകളാണ് അന്ന് പ്രതിക്കൂട്ടിലായത്. തമിഴ്നാട്ടില്‍, സില്‍ക്ക് സാരി, ചിറ്റഫണ്ട് ബിസിനസ് നടത്തുന്ന രണ്ടു ബിസിനസ് ഗ്രൂപ്പുകള്‍ 250 കോടിയോളം അനധികൃത വരുമാനം ഉണ്ടാക്കിയതായും കണ്ടെത്തിയിരുന്നു. ഇതുകൂടാതെ 2022 സാമ്പത്തിക വര്‍ഷം 2000 രൂപയുടെ കള്ളനോട്ടുകളില്‍ 55 ശതമാനം വര്‍ദ്ധന ആര്‍ബിഐ കണ്ടെത്തിയിരുന്നു.

2000 ത്തിന്റെ നോട്ടുകളുടെ 89 ശതമാനവും 2017 മാര്‍ച്ചിന് മുമ്പ് പുറത്തിറക്കിയവയാണ്. ഇവയുടെ കാലാവധിയായ അഞ്ചുവര്‍ഷം പൂര്‍ത്തിയാവുകയും ചെയ്തു.  റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയില്‍ ഉണ്ടായിരുന്നത്. 2019 മുതല്‍ രണ്ടായിരത്തി അച്ചടി അവസാനിപ്പിച്ചു. ഇപ്പോള്‍ 90 ശതമാനം നോട്ടും തിരിച്ചു പിടിയ്ക്കാനായെന്നാണ് ആര്‍ബി ഐ അവകാശപ്പെടുന്നത്. എന്നാല്‍ 3.62 ലക്ഷം കോടി രൂപ ഇപ്പോഴും വിപണിയിലുണ്ടെന്നാണ് കണക്ക് .മൂന്നു മാസത്തിനകം അവകൂടി തരിച്ചു പിടിക്കാനാണ് നിരോധനം എന്നും വാദിക്കുന്നുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (34 minutes ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (51 minutes ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (1 hour ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (1 hour ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (1 hour ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (2 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (2 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (2 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (2 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (3 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (3 hours ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (3 hours ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (4 hours ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (4 hours ago)

Malayali Vartha Recommends