പുതിയ പാർലമെന്റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം വി ഡി സവർക്കറുടെ ജന്മവാർഷിക ദിനത്തിൽ; ഇത് രാജ്യത്തിനും രാജ്യത്തിന്‍റെ സ്ഥാപക പിതാക്കന്മാർക്കും തികഞ്ഞ അപമാനമാണ്; എതിര്‍പ്പ് ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍

പുതിയ പാർലമെന്റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ഉടൻ നടക്കാനിരിക്കുകയാണ്. എന്നാൽ ഏതു ദിവസമാണ് ഉദ്ഘാടനം നടത്തുന്നത് എന്ന് കേട്ട് അമ്പരന്നിരിക്കുകയാണ് കോൺഗ്രസ്. വി ഡി സവർക്കറുടെ ജന്മവാർഷിക ദിനത്തിലാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം. ഇതിനെ വിമര്‍ശിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.
മെയ് 28നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പ് ശക്തമാക്കിയിരിക്കുകയാണ് . ഇത് രാജ്യത്തിനും രാജ്യത്തിന്‍റെ സ്ഥാപക പിതാക്കന്മാർക്കും തികഞ്ഞ അപമാനമാണെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന വിമര്‍ശനം.
പ്രധാനമന്ത്രി എന്തിനാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദിക്കുന്നുണ്ട്. രാജ്യത്തിന്‍റെ സ്ഥാപകരെ, ഗാന്ധി, നെഹ്‌റു, പട്ടേൽ, ബോസ്, ഡോ. അംബേദ്കര്‍ എന്നിവരെയെല്ലാം നിരാകരിച്ച് കൊണ്ടാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നടത്തുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ മഹാനായ പുത്രൻ വി ഡി സവര്‍ക്കറുടെ 140-ാം ജന്മവാര്‍ഷികത്തില്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു .
https://www.facebook.com/Malayalivartha























