വിധാന്‍സഭയുടെ പടിയില്‍ മുട്ടുകുത്തി ചുംബിച്ച് ഡികെ;പൊരുതി നേടിയെടുക്കുന്ന വിജയങ്ങള്‍ക്ക് മധുരം കൂടും,സത്യപ്രതിജ്ഞയ്ക്ക് ശേഷം കന്നടികരെ ഞെട്ടിച്ച് ശിവകുമാര്‍,ജയിപ്പിച്ചവര്‍ക്ക് വമ്പന്‍ സമ്മാനം,ശിവകുമാറിന്റെ നീക്കങ്ങള്‍ വീക്ഷിച്ച് ബിജെപി

പൊരുതി നേടിയെടുക്കുന്ന വിജയങ്ങള്‍ക്ക് മധുരം കൂടും. ഒരു ഒറ്റയാന്റെ പോരാട്ടത്തിനാണ് കര്‍ണാടകം സാക്ഷ്യം വഹിച്ചത്. മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി കന്നടികര്‍ സാക്ഷ്യംവഹിച്ചു. ആര്‍ക്ക് മുമ്പിലും തലകുനിക്കാത്ത എവിടെയും മുട്ടുകുത്താത്ത ദൊഡ്ഡലഹള്ളി കെമ്പഗൗഡ ശിവകുമാര്‍ എന്ന ഡികെ വിധാന്‍സഭയുടെ പടികള്‍ക്ക് മുന്നില്‍ മുട്ടുകുത്തി തലകുമ്പിട്ട് ചുംബിച്ചു. ഒരിക്കല്‍ തലകുനിച്ച് ഇറങ്ങി പോരേണ്ടി വന്നിടത്ത് ഇന്ന് തിരികെ കയറി ചെന്നപ്പോള്‍ വികാരധീനനായി ഡികെ. ഇതിന്റെ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. എല്ലാ ഇറക്കത്തിനും ഒരു കയറ്റമുണ്ടല്ലോ ചില കയറ്റങ്ങള്‍ ചരിത്രമാകുന്നത് ദേ ഇങ്ങനെയാണ്. മൂന്ന് വര്‍ഷക്കാലം താന്‍ ഉറങ്ങിയിട്ടില്ല കര്‍ണാടക പിടിക്കാനുള്ള ഓട്ടമായിരുന്നു. ഇനി ഞാനൊന്ന് വിശ്രമിക്കട്ടേയെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇനിയും വിശ്രമിക്കാറായിട്ടില്ല ഓപ്പറേഷന്‍ താമര മാറ്റി കര്‍ണാടകത്തില്‍ ഓപ്പറേഷന്‍ ഡികെ തന്ത്രവുമായ് ബിജെപി വട്ടമിട്ട് പറക്കുന്നുണ്ട്. ഇനിയാണ് കളി തുടങ്ങുന്നത്. കെജിഎഫ് ചാപ്റ്റര്‍ ടു ശരിക്കും തുടങ്ങിയിട്ടേ ഉള്ളു.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സിദ്ധരാമയ്യയ്‌ക്കൊപ്പം വിധാന്‍സഭയിലേക്കെത്തിയ ശിവകുമാര്‍, സഭയിലേക്കു പ്രവേശിക്കും മുന്‍പാണ് അപ്രതീക്ഷിതമായി പടികളില്‍ കുമ്പിട്ടു ചുംബിച്ചത്. ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനു പിന്നാലെയാണ് പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിനായി സിദ്ധരാമയ്യയും ശിവകുമാറും ഉള്‍പ്പെടുന്ന സംഘം വിധാന്‍സഭയിലെത്തിയത്. സിദ്ധരാമയ്യയ്ക്കു പിന്നിലായി നടന്ന് വിധാന്‍സഭയിലേക്ക് എത്തിയ ഡികെ, പടി കയറുന്നതിനു മുന്‍പ് ഒരു നിമിഷം നിന്നു. ശേഷം പടികളില്‍ മുട്ടുകുത്തി കുനിഞ്ഞ് ചുംബിക്കുകയായിരുന്നു. എഴുന്നേറ്റ് കൈകൂപ്പി പടികളെ വണങ്ങിയതിനു ശേഷം മുന്നോട്ടു നീങ്ങിയ ഡികെ, പിന്നിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെയും അനുയായികളെയും വിജയചിഹ്‌നം കാട്ടിയാണ് അകത്തേക്കു പോയത്. വിധാന്‍സഭയ്ക്കു മുന്നില്‍ കുമ്പിട്ടു വണങ്ങുന്ന ചിത്രം ഡികെ പിന്നീട് ട്വിറ്ററിലും പങ്കുവച്ചു. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അഭിലാഷങ്ങളെ സംരക്ഷിക്കുന്ന വിധാന്‍സഭ, പരിപാവനമായ ക്ഷേത്രം പോലെയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നിമിഷം നേരംകൊണ്ട് ഡികെയുടെ ട്വീറ്റ് വൈറലായി.
അധികാരം പിടിക്കുക മാത്രമല്ല അത് കൈപ്പിടിയില്‍ ഭദ്രമായിരിക്കാന്‍ വേണ്ടതൊക്കെ ഡികെ പയറ്റും. ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കുക എന്നതാണ് ആദ്യ ലക്ഷ്യം. അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ് ഉയര്‍ത്തിയ അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് കര്‍ണാടകത്തില്‍ തത്വത്തില്‍ അംഗീകാരം നല്‍കി. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗമാണ് അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ വിളിച്ചുചേര്‍ക്കുന്ന അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം എല്ലാം പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അഞ്ച് ഉറപ്പുകള്‍ നിറവേറ്റുന്നതിന് 50000 കോടിയോളം രൂപ വേണ്ടിവരുമെന്ന് സിദ്ധരാമയ്യ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
അഞ്ചിന വാഗ്ദ്ധാനങ്ങള്‍
എല്ലാ വീടുകളിലേക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി (ഗൃഹ ജ്യോതി)
എല്ലാ വീടുകളിലേയും കുടുംബനാഥയ്ക്ക് പ്രതിമാസം 2000 രൂപ (ഗൃഹ ലക്ഷ്മി)
എല്ലാ ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കും പത്ത് കിലോ സൗജന്യ അരി (അന്ന ഭാഗ്യ)
തൊഴിലില്ലാത്ത ബിരുദധാരികളായ യുവജനങ്ങള്‍ക്ക് രണ്ട് വര്‍ഷം പ്രതിമാസം 3000 രൂപ, തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ക്ക് 1500 രൂപ പ്രതിമാസം ലഭിക്കും 18 മുതല്‍ 25 വരെ പ്രായപരിധിയിലുള്ളവര്‍ക്കാണ് ഈ ആനുകൂല്യം (യുവനിധി)
സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര
അധികാരമേറ്റയുടന്‍ ഈ വാഗ്ദാനങ്ങള്‍ ഉടനടി നടപ്പാക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. വരാനിരിക്കുന്ന രാജസ്ഥാന്‍, മധ്യമപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് കര്‍ണാടകത്തില്‍ വാഗ്ദാനങ്ങള്‍ ഉടന്‍ നടപ്പാക്കാനുള്ള നിര്‍ദേശം. സത്യപ്രതിജ്ഞാ ചടങ്ങിലും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസിന്റെ ഈ അഞ്ചിന വാഗ്ദാനങ്ങളിലൂന്നിയാണ് സംസാരിച്ചത്. കര്‍ണാടകം തിരികെ പിടിച്ചത് ബാക്കിയുള്ള സംസ്ഥാനങ്ങള്‍ കൈപ്പിടിയിലാക്കാനുള്ള ഊര്‍ജ്ജമാണ് കോണ്‍ഗ്രസ്സിന് നല്‍കുന്നത്. അതുകൊണ്ട് കര്‍ണാടകയില്‍ ഒരു പിഴവുണ്ടാകാതെ നോക്കുക എന്നതാണ് ഡികെ ഉള്‍പ്പെട്ട സംഘത്തിന്റെ ലക്ഷ്യം. കൃത്യമായ പ്ലാനിങ്ങോടെയാണ് മുന്നോട്ട് പോക്ക്.
ഇതിനിടയില്‍ ബിജെപിയുടെ ഓപ്പറേഷന്‍ ഡികെയ്ക്ക് തടയിടുകയെന്നതും ഡികെയുടെ ഉത്തരവാദിത്വം. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തല ഡികെയാണ്. ആ തല വീണാല്‍ കോണ്‍ഗ്രസ് ഒന്ന് പതറും. അതുകൊണ്ട് ഡികെയെ ഒതുക്കാന്‍ എന്തടവും ബിജെപി പുറത്തെടുക്കും. കേന്ദ്ര ഏജന്‍സികല്‍ ഇപ്പോഴും ഡികെയുടെ തലയ്ക്ക് മുകളില്‍ തന്നെ പറക്കുന്നുണ്ട്. പല കേസുകളും പൊടി തട്ടിയെടുക്കും. കര്‍മാടകം കൈയ്യില്‍ നിന്ന് പോയതിന്റെ ആഘാതമാണ് ബിജെപിക്ക്. എവിടെയാണ് പിഴച്ചതെന്ന് ആത്മപരിശോധന നടത്തുകയാണ് ബിജെപി പാളയം. മോദിയും ഷായും വന്ന് പ്രചാരണം നടത്തിയിട്ടും ഏറ്റില്ല. പത്ത് തല രാവണന്‍ അതാണ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഡികെ. വ്യക്തിപരമായ നേട്ടങ്ങളേക്കാള്‍ ഡികെയെ എക്കാലവും മുന്നോട്ടു നയിച്ചിട്ടുള്ളത് പ്രായോഗിക ബുദ്ധി തന്നെയാണ്. ദേവെഗൗഡ കുടുംബവുമായി നിരന്തരം പോരടിച്ചിരുന്ന വ്യക്തിയാണ് ഡികെ. എന്നാല്‍ 2018ല്‍ ഈ രാഷ്ട്രീയ വിരോധം മറന്ന് കോണ്‍ഗ്രസ് ദള്‍ സഖ്യസര്‍ക്കാര്‍ രൂപീകരണത്തിന് മുന്‍കയ്യെടുക്കാനുള്ള രാഷ്ട്രീയ പ്രായോഗിക ബുദ്ധി ഡികെ പ്രകടമാക്കി. 'കനക്പുര റിപ്പബ്ലിക്' എന്നു ശിവകുമാറിന്റെ മണ്ഡലത്തെ കുമാരസ്വാമി ആക്ഷേപിച്ചിരുന്നതുള്‍പ്പെടെ ഭരണം നേടാനായി ഡികെ 'മറന്നു'. സ്വദേശമായ കനക്പുരയില്‍ നിയമങ്ങളെല്ലാം ലംഘിച്ചു ശിവകുമാറിന്റെ രാജവാഴ്ചയാണെന്നും അതു 'കനക്പുര റിപ്പബ്ലിക്' ആണെന്നുമായിരുന്നു കുമാരസ്വാമിയുടെ പരിഹാസം. അത്രയ്ക്കായിരുന്നു ഇരുവരും തമ്മിലുള്ള ശത്രുത. പിന്നീട് അതേ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാനുള്ള നിയോഗം ചുമലിലേറ്റിയതും ഡികെ തന്നെ.
https://www.facebook.com/Malayalivartha

























