കടുത്ത ആരാധകന്‍ ധോണിക്ക് നല്‍കിയ സമ്മാനം ഞെട്ടിക്കുന്നത്

മഹേന്ദ്ര സിങ് ധോണിയോട് എല്ലാവര്ക്കും ഒരു പ്രത്യേക ഇഷ്ടമുണ്ട്. ചെന്നൈ സൂപര്‍ കിങ്സ് എവിടെ പോയി കളിച്ചാലും ഗാലറിയില്‍ നിന്ന് ധോണിക്ക് ജയ് വിളി ഉയരുന്നത് അതുകൊണ്ടാണ്. മാത്രമല്ല, ഇന്ത്യന്‍ ടീമിന് ഏറ്റവും കൂടുതല്‍ ഐ.സി.സി കീരീടങ്ങള്‍ നേടിക്കൊടുത്ത നായകനാണ് മഹി. ഇപ്പോഴിതാ, ധോണിക്കൊരു സവിശേഷമായ സമ്മാനം നല്‍കിയിരിക്കുകയാണ് ഒരു കടുത്ത ആരാധകന്‍. തന്റെ ഇഷ്ട താരത്തിന് ആ സമ്മാനം നേരിട്ട് കൊടുക്കാനുള്ള ഭാഗ്യവും ആ ഫാനിന് ലഭിച്ചു. തന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍ അനുഭവിച്ചറിഞ്ഞ ചെപ്പോക്ക് സ്റ്റേഡിയത്തിന്റെ ഒരു മിനിയേച്ചര്‍ പതിപ്പാണ് ക്യാപ്റ്റന്‍ കൂളിന് സമ്മാനമായി ലഭിച്ചത്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും ധോണിക്കും ചെപ്പോക്ക് സ്റ്റേഡിയം എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പറയേണ്ടതില്ലല്ലോ. എന്തായാലും തനിക്ക് ലഭിച്ച ഹൃദയസ്പര്‍ശിയായ സമ്മാനം കൊച്ചുകുട്ടിയുടെ കൗതുകത്തോടെ ആസ്വദിക്കുന്ന ധോണിയുടെ വിഡിയോ ഇപ്പോള്‍ വൈറലാണ്. ഫ്ലെഡ് ലൈറ്റുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള നിരവധി ബില്‍റ്റ്-ഇന്‍ ലൈറ്റുകളുമായി കുഞ്ഞന്‍ ചെപ്പോക്ക് സ്റ്റേഡിയം അതിമനോഹരമായി നിര്‍മിച്ചിട്ടുണ്ട്. സമ്മാനം ചെന്നൈ നായകന് ഏറെ ബോധിച്ചിട്ടുണ്ടെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























