ബെംഗളൂരുവില്‍ കനത്ത മഴ.... നഗരത്തിലെ അടിപ്പാതയില്‍ വെള്ളം കയറി കാര്‍ മുങ്ങി ഇന്‍ഫോസിസ് ജീവനക്കാരിയായ യുവതി മരിച്ചു.... നഗരത്തിന്റെ വിവിധ മേഖലകളില്‍ മഴയ്‌ക്കൊപ്പം ആലിപ്പഴ വര്‍ഷവുമുണ്ടായി, മരങ്ങള്‍ കടപുഴകി വീണ് വാഹനങ്ങള്‍ തകര്‍ന്നു, പലയിടത്തും ഗതാഗതം മുടങ്ങി

ബെംഗളൂരുവില്‍ കനത്ത മഴ. വേനല്‍മഴയില്‍ വെള്ളം കയറിയ നഗരത്തിലെ അടിപ്പാതയില്‍ കാര്‍ മുങ്ങി യുവതി മരിച്ചു. ബെംഗളൂരു ഇന്‍ഫോസിസ് ജീവനക്കാരിയും ആന്ധ്ര വിജയവാഡ സ്വദേശിനിയുമായ ഭാനു രേഖ (22) ആണ് മരിച്ചത്.
നിയമസഭാ മന്ദിരത്തിനു സമീപത്തെ കെആര്‍ സര്‍ക്കിള്‍ അടിപ്പാതയില്‍ ഇന്നലെ വൈകിട്ട് 4നാണ് സംഭവം. വെള്ളം കയറിയ അടിപ്പാതയില്‍ 6 പേരടങ്ങിയ കാര്‍ കുടുങ്ങുകയായിരുന്നു. മറ്റു വാഹനങ്ങളിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഭാനുരേഖയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ വൈകിയതായി ബന്ധുക്കള്‍ ആരോപിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ട് ആശുപത്രിയിലെത്തി അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി.
യുവതിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ സഹായമായി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പരുക്കേറ്റവരുടെ ചികിത്സച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. നഗരത്തിന്റെ വിവിധ മേഖലകളില്‍ മഴയ്‌ക്കൊപ്പം ആലിപ്പഴ വര്‍ഷവുമുണ്ടായി. മരങ്ങള്‍ കടപുഴകി വീണ് വാഹനങ്ങള്‍ തകര്‍ന്നു. പലയിടത്തും ഗതാഗതം തടസ്സമുണ്ടായി.
"
https://www.facebook.com/Malayalivartha























