ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി അസമിലെ ഗുവാഹതിയില്‍ നിരോധനാജ്ഞ....

ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി അസമിലെ ഗുവാഹതിയില്‍ നിരോധനാജ്ഞ. പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിതെന്ന് പൊലീസ് കമീഷ്ണര്‍ ദിഗന്ധ ബറാ പറഞ്ഞു.
സംഘമായോ ഒറ്റക്കോ പ്രക്ഷോഭമോ പ്രകടനമോ നടത്തി സമാധാന അന്തരീക്ഷം തകര്‍ക്കാനായി ശ്രമമുണ്ടാകുമെന്ന് പൊലീസ് കമ്മീഷണറുടെ നോട്ടീസില്‍ പറയുന്നു. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്നതും ഘോഷയാത്രയോ മുദ്രാവാക്യം മുഴക്കുകയോ ചെയ്യുന്നതുമാണ് നിരോധിച്ചത്.
അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ ഇവിടെയെത്തുന്നത്.
"
https://www.facebook.com/Malayalivartha























