ശക്തമായ ചൂടിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി തലസ്ഥാന മേഖലയിലും സമീപപ്രദേശങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ്

കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി തലസ്ഥാന മേഖലയിലും സമീപപ്രദേശങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് ഡല്‍ഹിയിലും പരിസരത്തും കൂടിയ താപനില 45 ഡിഗ്രീ സെല്‍ഷ്യസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണിത്.
ഡല്‍ഹി നജാഫ്ഗഡില്‍ ഇന്നലെ രേഖപ്പെടുത്തിയ 46.3 ഡിഗ്രീ സെല്‍ഷ്യസാണ് ഏറ്റവുമുയര്‍ന്ന ചൂട്. ഒരു മേഖലയിലെ ശരാശരി താപനിലയില്‍ 4.5 ഡിഗ്രീ സെല്‍ഷ്യസിന് മുകളിലുള്ള വര്‍ധനവിനെയാണ് ഉഷ്ണതരംഗം (ഹീറ്റ് വേവ്) എന്ന് വിളിക്കുന്നത്.
മധ്യ ഇന്ത്യയിലും വടക്കു-പടിഞ്ഞാറന്‍ മേഖലകളിലും ഉഷ്ണതരംഗം ആറ് ദിവസത്തിലേറെ നീളാറുണ്ട്. മരണങ്ങള്‍ക്ക് വരെ ഉഷ്ണതരംഗം കാരണമാകാറുമുണ്ട്.
രാജ്യത്ത് ഉഷ്ണതരംഗങ്ങളുടെ ദൈര്‍ഘ്യത്തില്‍ 30 വര്‍ഷത്തിനിടെ വലിയ വര്‍ധനവുണ്ടായെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha























