കര്‍ണാടക നിയമസഭയ്ക്ക് മുന്നില്‍ പ്രത്യേക പൂജ;ഗോമൂത്രവും ഡെറ്റോളും തളിച്ച് ശുദ്ധിയാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍,പറഞ്ഞവാക്ക് പാലിച്ച് ഡികെ,ബിജയെപിയ്ക്ക് കനത്ത തിരിച്ചടി,പോര് കൂടുന്നു നേര്‍ക്കുനേര്‍ ഷാ ഡികെ

രാഷ്ട്രീയ കൊടുങ്കാറ്റില്‍ ആടിയുലയുകയാണ് കര്‍ണാടകം. ഇതുവരെ കാണാത്ത പോരാണ് ബിജെപിയും ഡികെയും തമ്മില്‍ ഉടലെടുത്തിരിക്കുന്നത്. മുന്‍പ് പറഞ്ഞ വാക്ക് പാലിച്ച് ഡികെ. എന്നാല്‍ അത് ബിജെപിക്ക് മുഖത്തേറ്റ അടിയാകുന്നു. കര്‍ണാടക നിയമസഭാ മുറ്റത്ത് ഗോമൂത്രം തളിച്ച് കോണ്‍ഗ്രസ്. നടപ്പായിരിക്കുന്നത് ശിവകുമാറിന്റെ വാശിയാണ്. ഗോമൂത്രം തളിച്ചാണ് പ്രവര്‍ത്തകര്‍ വിധാന്‍ സഭയുടെ പരിസരം ശുദ്ധീകരിച്ചത്. തേങ്ങയുടയ്ക്കുകയും ചെയ്തു. ബിജെപിയുടെ അഴിമതി രാഷ്ട്രീയത്തിന് അന്ത്യമായെന്നും അവര്‍ ചെയ്ത അഴിമതികള്‍ കഴുകി കളയുകയാണെന്നും പ്രവര്‍ത്തകര്‍ പ്രതികരിച്ചു. മറ്റൊരു സംസ്ഥാനത്തും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇതുപോലൊരു രാഷ്ട്രീയ പക ഉണ്ടാകില്ല. കോണ്‍ഗ്രസെന്നല്ല ഡികെയെന്ന ഒറ്റ വ്യക്തിയോടുള്ള പോരിനാണ് ബിജെപി തുടക്കം കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ജനുവരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക് കടക്കുമ്പോള്‍ ശിവകുമാര്‍ ഒരു വമ്പന്‍ പ്രഖ്യാപനം നടത്തി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഗോമൂത്രം ഉപയോഗിച്ച് നിയമസഭ വൃത്തിയാക്കും. ഗോമൂത്രവും ഡെറ്റോളും ഉപോയഗിച്ച് വൃത്തിയാക്കുമെന്നാണ് പരിഹസിച്ച് ഡികെ ശിവകുമാര്‍ പറഞ്ഞത്. അന്നതിനെ പുഞ്ചിരിയോടെ ഷാ തള്ളിക്കളഞ്ഞു. കാരണം അമിത ആത്മവിശ്വാസമായിരുന്നു ബിജെപിയ്ക്ക്. എന്നാല്‍ ചുവടുകള്‍ പിഴച്ചപ്പോള്‍ മുതല്‍ നെട്ടോട്ടമായി. ഒടുവില്‍ കാര്യങ്ങള്‍ കൈവിട്ട് പോയി എന്ന് മോദിക്കും ഷായ്ക്കും വ്യക്തമായിരുന്നു. എന്നാല്‍ അവസാനം വരെ പോരാടി ബിജെപി അവരുടെ ബലം കാണിച്ചു. എന്നാല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ പോരാട്ടം ചെറുക്കനായില്ല അടിയറവ് പറഞ്ഞു. മുഖ്യമന്ത്രി കസേരയില്‍ സിദ്ധരാമയ്യ ആണെങ്കിലും ബുദ്ധികേന്ദ്രം ശിവകുമാറാണ്. മോദിയ്ക്കല്ല അമിത് ഷായ്ക്കാണ് ഡികെയോട് കട്ടക്കലിപ്പ്. കാരണം കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി തല ഷാ ആയിരുന്നു. എന്നാല്‍ ഇത്തവണ ഷായുടെ ചാണക്യ തന്ത്രങ്ങള്‍ ഡികെയ്ക്ക് മുന്നില്‍ ചെലവായില്ല. അതുകൊണ്ട് ഷായ്ക്ക് ക്ഷീണം കൂടുതലാണ്. അതുകൊണ്ട് ഡികെയെ ഒതുക്കാനുള്ള ഉദ്യമം ഏറ്റെടുത്തിരിക്കുന്നതും അമിത്ഷാ. ഓപ്പറേഷന്‍ താമര മാറി ഓപ്പറേഷന്‍ ഡികെ എന്ന തന്ത്രവുമായ് രംഗത്തുള്ളതും ഷായാണ്.
ബിജെപിയില്ലാത്ത ദക്ഷിണേന്ത്യ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിച്ചിരുന്ന ഏക സംസ്ഥാനമാണ് കര്‍ണാടക. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ 66 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ബിജെപിയുടെ അഴിമതി ഭരണം ജനങ്ങള്‍ തള്ളി എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. ബിജെപി ഭരണത്തെ 40 ശതമാനം സര്‍ക്കാര്‍ എന്ന് കോണ്‍ഗ്രസ് പരിഹസിച്ചിരുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ കരാറുകള്‍ ലഭിക്കുന്നതിന് കരാറുകാര്‍ മന്ത്രിമാര്‍ക്കും മറ്റു ബിജെപി നേതാക്കള്‍ക്കും 40 ശതമാനം കമ്മീഷന്‍ നല്‍കണം എന്ന വെളിപ്പെടുത്തലാണ് ഈ പരിഹാസത്തിന് കാരണം. ചില കരാറുകാര്‍ തന്നെയാണ് വിവരം പരസ്യമാക്കിയത്. എന്നാല്‍ ഇക്കാര്യം ബിജെപി തള്ളിയിരുന്നു.
കര്‍ണാടകയില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ തുടരെ തുടരെ ജനപ്രിയ തീരുമാനങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നു. തന്റെ വാഹനം കടന്ന് പോകുമ്പോള്‍ മറ്റ് വാഹനങ്ങള്‍ തടഞ്ഞ് ഗതാഗതം സുഗമമാക്കേണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കിയിരുന്നു. സീറോ ട്രാഫിക് പ്രോട്ടോക്കോള്‍ മാറ്റാന്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. മറ്റ് വാഹനങ്ങള്‍ തടയുന്നത് മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് നിര്‍ദേശമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഈ തീരുമാനത്തിന് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്. കൂടാതെ, . ഇനി പൊതു, സ്വകാര്യ ചടങ്ങുകളില്‍ ആദരവിന്റെ ഭാഗമായി പൂക്കളും ഷാളുകളും സ്വീകരിക്കില്ലെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ആളുകള്‍ക്ക് അവരുടെ സ്‌നേഹവും ആദരവും പ്രകടിപ്പിക്കാന്‍ സമ്മാനമെന്ന നിലയില്‍ ഇനി പുസ്തകങ്ങള്‍ നല്‍കാമെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചത്. ജനങ്ങളോടൊപ്പം നിന്ന് വിശ്വാസം തിരികെ പിടിക്കുക എന്നത് തന്നെയാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. ഒരിക്കല്‍ ഉണ്ടായ പിഴവ് ആവര്‍ത്തിക്കരുത് അതിന് ഡികെ സ്റ്റൈല്‍ സിദ്ധരാമയ്യ നടപ്പാക്കുന്നത്.
തന്ത്രങ്ങള്‍ അടിമുടി മാറ്റിപ്പിടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. അതായാത് മറ്റ് സംസ്ഥാനങ്ങളിലേക്കും ഡികെ വേര്‍ഷന്‍ പയറ്റാനാണ് പ്ലാന്‍.
കര്‍ണാടകയില്‍ സ്വീകരിച്ച പ്രചാരണ തന്ത്രം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചു. ഈ വര്‍ഷം നടക്കാനിരിക്കുന്ന തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞടുപ്പുകളില്‍ 'കര്‍ണാടക മോഡല്‍' പ്രചാരണം നടത്തുമെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഈ സംസ്ഥാനങ്ങളിലെ നേതാക്കളുമായി പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവര്‍ 25, 26 തീയതികളിലൊന്നില്‍ ചര്‍ച്ച നടത്താനാണ് ആലോചന.
ബിജെപിയെ കടന്നാക്രമിക്കുന്നതില്‍ മാത്രം പ്രചാരണം കേന്ദ്രീകരിക്കാതെ, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങളും നടപ്പാക്കുന്ന ക്ഷേമ പദ്ധതികളും അവതരിപ്പിച്ചാണു കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിനെ പാര്‍ട്ടി നേരിട്ടത്. പ്രചാരണത്തില്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ച 5 വാഗ്ദാനങ്ങള്‍ ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണു കര്‍ണാടകയിലെ വന്‍ വിജയത്തിനു വഴിയൊരുക്കിയതെന്നു പാര്‍ട്ടി വിലയിരുത്തുന്നു. ഇനി തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള ജനപ്രിയ വാഗ്ദാനങ്ങള്‍ അവതരിപ്പിക്കും. കര്‍ണാടകയിലേതു പോലെ പ്രധാന നേതാക്കള്‍ക്കു മേഖല തിരിച്ച് പ്രചാരണത്തിന്റെ ചുമതല നല്‍കും.
കര്‍ണാടകയില്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവിറക്കിയതു വഴി, പറഞ്ഞ വാക്കു പാലിക്കുന്ന പാര്‍ട്ടിയാണു കോണ്‍ഗ്രസ് എന്ന സന്ദേശം ജനങ്ങള്‍ക്കു നല്‍കാന്‍ സഹായിച്ചുവെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha

























