കര്‍ണാടകയിലെ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ മലയാളിയായ യു ടി ഖാദറെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം... ഖാദര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും, തെരഞ്ഞെടുപ്പ് നാളെ

കര്‍ണാടകയിലെ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ മലയാളിയായ യു ടി ഖാദറെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം... ഖാദര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും, തെരഞ്ഞെടുപ്പ് നാളെ.
നേരെത്തെ ടി ബി ജയചന്ദ്ര, എച്ച് കെ പാട്ടീല്‍ എന്നിവരെയാണ് പാര്‍ട്ടി പരിഗണിച്ചിരുന്നത്. ഇന്നലെ വൈകുന്നേരം കെ സി വേണുഗോപാലും രണ്‍ദീപ് സിംഗ് സുര്‍ജവാലയും, ഖാദറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്ഥാനാര്‍ഥിയെ പിന്തുണച്ച് നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടും. മംഗളുരു മണ്ഡലത്തില്‍ നിന്ന് അഞ്ചാം തവണ ജയിച്ച ഖാദര്‍ നേരത്തെ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു. കഴിഞ്ഞ സഭയില്‍ പ്രതിപക്ഷ ഉപനേതാവിന്റെ ചുമതലയും അദ്ദേഹം ഹിച്ചിട്ടുണ്ട്
അതേസമയം രണ്ടാം സിദ്ധരാമയ്യ സര്‍ക്കാരിന്റെ ആദ്യനിയമസഭാ സമ്മേളനത്തില്‍ ഇന്നലെ 223 എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രോ തെം സ്പീക്കറായ ആര്‍ വി ദേശ്പാണ്ഡേ ആണ് എംഎല്‍എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ആദ്യം മുഖ്യമന്ത്രി സിദ്ധരാമയ്യയും രണ്ടാമത് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഈ ആഴ്ച തന്നെ മന്ത്രിസഭാ വികസനം നടത്താനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.
"
https://www.facebook.com/Malayalivartha

























