മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് മരണം... 13 പേര്‍ക്ക് പരുക്ക്

മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് മരണം. 13 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ നാഗ്പൂര്‍-പൂനെ ഹൈവേയിലാണ് അപകടം സംഭവിച്ചത്.
പൂനെയില്‍ നിന്ന് ബുല്‍ധാനയിലെ മെഹേക്കറിലേക്ക് പോവുകയായിരുന്ന ബസ് എതിര്‍ദിശയില്‍ നിന്ന് അമിതവേഗതയിലെത്തിയ ട്രക്കില്‍ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങളുടെ മുന്‍ഭാഗം പൂര്‍ണായും തകര്‍ന്ന നിലയിലാണ്. ബസ്സിനാണ് കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചത്. രക്ഷാ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി നാട്ടുകാര്‍ .
"
https://www.facebook.com/Malayalivartha

























