ഒന്‍പതുവയസുകാരിയെ പതിമൂന്നുകാരി കൊലപ്പെടുത്തി... ആളെ തിരിച്ചറിയാതിരിക്കാനായി മുഖത്ത് ആസിഡ് ഒഴിക്കുകയും വിരലുകള്‍ മുറിച്ചുകളയുകയും ചെയ്തു

വീട്ടില്‍ ആരുമില്ലായിരുന്ന സമയത്ത് ഒന്‍പതുവയസുകാരിയെ പതിമൂന്നുകാരി കൊലപ്പെടുത്തി. കാമുകനൊപ്പം കണ്ടത് വീട്ടുകാരറിയാതിരിക്കാന്‍ വേണ്ടിയാണ് 13കാരി സ്വന്തം അനുജത്തിയെ കൊലപ്പെടുത്തിയത്. ബീഹാറിലെ വൈശാലിയില്‍ മേയ് 15ന് ഹര്‍പ്രസാദ് ഗ്രാമത്തിലാണ് സംഭവം. ഒന്‍പതുവയസുകാരിയെ കൊലപ്പെടുത്തിയതിനുശേഷം ആളെ തിരിച്ചറിയാതിരിക്കാനായി മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിക്കുകയും കൈവിരലുകള്‍ വെട്ടിമാറ്റുകയും ചെയ്തു.
ഒരു വിവാഹത്തിന് പങ്കെടുക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോയ സമയത്തായിരുന്നു കൊലപാതകം നടന്നത്. തിരിച്ചെത്തിയപ്പോള്‍ ഇളയമകളെ കാണാനില്ലെന്ന് കണ്ടപ്പോള്‍ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനിടെ മേയ് 19ന് കുട്ടിയുടെ മൃതദേഹം വീടിനുസമീപത്തെ വയലില്‍ കണ്ടെത്തിയതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
തുടര്‍ന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സഹോദരിയും 18കാരനായ കാമുകനും കുറ്റം സമ്മതിച്ചു. തെറ്റായ രീതിയില്‍ തങ്ങളെ അനുജത്തി കണ്ടുവെന്നും പ്രണയബന്ധം മാതാപിതാക്കളോട് പറയുമെന്ന് ഭയന്നാണ് കൊലപ്പെടുത്തിയതെന്നും ഇരുവരും പൊലീസിന് മൊഴി നല്‍കി. മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് കൊലപ്പെടുത്തിയതിനുശേഷം തിരിച്ചറിയാതിരിക്കാനായി മുഖത്ത് ആസിഡ് ഒഴിക്കുകയും വിരലുകള്‍ മുറിച്ചുകളയുകയും ചെയ്തതായി ഇവര്‍ വ്യക്തമാക്കി. മൃതശരീരം പെട്ടിക്കുള്ളിലാക്കി സഹോദരിമാരുടെ വീട്ടില്‍ തന്നെയായിരുന്നു സൂക്ഷിച്ചിരുന്നത്. എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞ് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയപ്പോള്‍ പാടത്ത് ഉപേക്ഷിക്കുകയായിരുന്നു.
സാങ്കേതിക നിരീക്ഷണത്തിന്റെയും ശാസ്ത്രീയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ 13കാരിയുടെയും കാമുകന്റെയും കോള്‍ ഡീറ്റൈല്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതിനെത്തുടര്‍ന്നാണ് ഇരുവരും പിടിയിലാവുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി. പെണ്‍കുട്ടിയുടെ 32 വയസുകാരിയായ ബന്ധുവും കൊലപാതകത്തില്‍ സഹായിച്ചതിന് അറസ്റ്റിലായി. 13കാരിയെ ജുവനൈല്‍ ഹോമിലേയ്ക്കും കാമുകനെയും ബന്ധുവിനെയും ജുഡീഷ്യല്‍ കസ്റ്റഡിയിലും അയച്ചു.
https://www.facebook.com/Malayalivartha