റെയ്ഡിലേക്ക് നയിച്ചത് കേജ്‌രിവാള്‍ പുറത്താക്കിയ ഉദ്യോഗസ്ഥന്റെ ഒറ്റയാള്‍ പോരാട്ടം; കേജ്‌രിവാളിന്റെ വിശ്വസ്ഥനായ ഉദ്യോഗസ്ഥന്റെ അഴിമതികള്‍ പുറത്തേക്ക്

കേജ്‌രിവാളിന്റെ ഓഫീസില്‍ ഇന്നലെ നടത്തിയ സിബിഐ റെയ്ഡിനെപ്പറ്റി പരക്കെ വിമര്‍ശനം ഉയര്‍ന്നെങ്കിലും അതിന് വ്യക്തമായ കാരണം ഉണ്ടെന്ന് ബോധ്യമായി. കേജ്‌രിവാളിന്റെ വിശ്വസ്ഥനായ െ്രെപവറ്റ് സെക്രട്ടറി അഴിമതിക്കാനാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. കേജ്‌രിവാളിന്റെ പാര്‍ട്ടിയുടെ മാനിഫെസ്‌റ്റോ വരെ തയ്യാറാക്കാന്‍ മുന്നിട്ടിറങ്ങിയ ക്ലീന്‍ ഇമേജുകാരനായ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി തന്നെ പുറത്താക്കിയിരുന്നു. ഇന്നലെ ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസില്‍ റെയ്ഡിന് കാരണമായ സംഭവങ്ങള്‍ ആം ആദ്മിയെ പ്രതീക്ഷയോടെ കാണുന്നവര്‍ക്ക് നിരാശ പകരുന്നതാണ്. അതുകൊണ്ട് തന്നെയാണ് സെക്രട്ടറിയെ പിടിക്കാന്‍ എത്തിയപ്പോള്‍ തന്റെ ഓഫീസ് അടച്ചു പൂട്ടിയെന്ന് പ്രഖ്യാപിച്ചു കേജ്‌രിവാള്‍ രംഗത്തിറങ്ങിയതും മോഡിയെ മാനസിക രോഗിയായ ഭീരു എന്ന് വിളിച്ചതും.
എത്ര പ്രഗത്ഭരായവരെയും തെറ്റിദ്ധരിപ്പിക്കാന്‍ മിടുക്കരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും എന്നതിന്റെ തെളിവാണ് രാജേന്ദ്രകുമാര്‍ എന്ന ഐഎഎസുകാരനും കേജ്‌രിവാളും തമ്മിലുള്ള ബന്ധം. ഉപജാപങ്ങളില്‍ വീണു മണ്ടത്തരം കാട്ടിയാല്‍ അത് പുറംലോകം അറിഞ്ഞു നാറ്റക്കേസാവും എന്നതിനുള്ള തെളിവാണ് ആഷിഷ് ജോഷി എന്ന ഡല്‍ഹിയിലെ തന്നെ മറ്റൊരു ഉദ്യോഗസ്ഥന്റെ ഇടപെടലും വ്യക്തമാക്കുന്നത്.
കേജ്‌രിവാള്‍ തന്നെ രൂപീകരിച്ച ഡല്‍ഹി ഡയലോഗ് കമ്മീഷനില്‍ നിന്നു പുറത്താക്കപ്പെട്ട ആഷിഷ് ജോഷിയെന്ന മറ്റൊരു ഐഎഎസ് ഓഫീസര്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തന്റെ കള്ളക്കളികള്‍ വെളിച്ചത്തു കൊണ്ടുവന്നതും. ഒരുപക്ഷേ ബ്യൂറോക്രാറ്റ് എന്നതിനെക്കാള്‍ ഉപരി ഇപ്പോള്‍ ആഷിഷ് ജോഷി അറിയപ്പെടുക രാജേന്ദ്രകുമാറിന്റെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്ന വ്യക്തി എന്ന നിലയിലാണ്. നിലവില്‍ ഇന്ത്യന്‍ പോസ്റ്റ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ അക്കൗണ്ട്‌സ് ആന്‍ഡ് ഫിനാന്‍സ് സര്‍വീസസിലെ ഉദ്യോഗസ്ഥനായ ആഷിഷ് ജോഷിയുടെ പരാതിയിലാണ് രാജേന്ദ്ര കുമാറിനെതിരേയുള്ള അന്വേഷണങ്ങള്‍ക്ക് തുടക്കമിട്ടത്.
ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുമ്പു തന്നെ രാജേന്ദ്രകുമാറിനെതിരേയുള്ള ജോഷിയുടെ ഒറ്റയാള്‍ പോരാട്ടം ആരംഭിച്ചിരുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്‌മെന്റ് ബോര്‍ഡില്‍ (ഡിയുഎസ്‌ഐബി) നിയമിക്കപ്പെടുകയായിരുന്നു.
ഡിയുഎസ്‌ഐബിയില്‍ ഡിജിറ്റല്‍വത്ക്കരണം നടപ്പാക്കാനുള്ള ശ്രമത്തിലുമായിരുന്നു ജോഷി. ഫെബ്രുവരിയില്‍ കേജ്‌രിവാള്‍ അധികാരമേറ്റപ്പോള്‍ ജോഷിയെ ഡല്‍ഹി ഡയലോഗ് കമ്മീഷന്‍ (ഡിഡിസി) മെംബര്‍ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു. കേജ്‌റിവാളിന്റെ മറ്റൊരു വിശ്വസ്തനായിരുന്ന ആഷിഷ് ഖേതന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ജോഷിയെ ഈ സ്ഥാനത്തേക്ക് നിയമിച്ചതും. എന്നാല്‍ പിന്നീട് ഖേതനും ജോഷിയും തമ്മില്‍ ആശയപരമായ ഭിന്നത ഉണ്ടാകുകയും ജോഷി ഡിഡിസിയില്‍ നിന്ന് പുറത്താകുകയും ചെയ്തു. ഡിഡിസിയില്‍ നിന്ന് പുറത്തായ ജോഷി താന്‍ മുമ്പ് ജോലി ചെയ്തിരുന്ന കേന്ദ്രസര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മടങ്ങുകയും ചെയ്തു.
ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ രാജേന്ദ്രകുമാറിനെതിരേ ആഷിഷ് ജോഷി ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് പരാതി നല്‍കുന്നത്. പരാതി പിന്നീട് സിബിഐയ്ക്കു വിടുകയും അത് മുഖ്യമന്ത്രിയുടെ ഓഫീസ് റെയ്ഡില്‍ കലാശിക്കുകയും ചെയ്തത്. പ്രധാനമന്ത്രിയില്‍ നിന്ന് എക്സ്ലലന്‍സ് അവാര്‍ഡ് വാങ്ങിയ ഐഎഎസ് ഓഫീസറാണ് തട്ടിപ്പിന് പിടിയിലായത് എന്നതാണ് രസകരമായ മറ്റൊരു വസ്തുത. സര്‍ക്കാര്‍ കോണ്‍ട്രാക്ടുകള്‍ സ്വന്തം കമ്പനിയായ എന്‍ഡവര്‍ സിസ്റ്റംസിന് നല്‍കുകയും അതുവഴി കോടികള്‍ അടിച്ചുമാറ്റുകയുമായിരുന്നു.
2007നും 2014നും മധ്യേ അഞ്ചു പ്രധാന കരാറുകള്‍ സ്വന്തം കമ്പനിക്ക് നല്‍കി. ഡല്‍ഹി സര്‍ക്കാരിന്റെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ജോലി ചെയ്തിരുന്ന കാലത്താണ് രാജേന്ദ്രകുമാര്‍ വഴിവിട്ട കരാറുകളില്‍ ഏര്‍പ്പെട്ടത്. ഈ കരാറുകള്‍ക്ക് ടെണ്ടറുകള്‍ വിളിക്കുകയോ ഒന്നും ഉണ്ടായില്ല. രാജേന്ദ്രകുമാറിന്റെ അഴിമതികള്‍ നന്നായി അറിയാവുന്ന ആഷിഷ് ജോഷി തന്നെ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഈ ഐഎഎസ് ഓഫീസറെ കുടുക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























