വിജയവാഡയില്‍നിന്ന് തലസ്ഥാനത്തേക്ക് കാറില്‍ 4 കിലോ കഞ്ചാവ് കടത്തിയ കേസ് ... മോഷണക്കേസ് പ്രതി നന്ദു അടക്കം 3 പേര്‍ക്കെതിരെ നേമം പോലീസ് കുറ്റപത്രം

ആന്ധ്രാ പ്രദേശിലെ വിജയവാഡയില്‍നിന്ന് തിരുവനന്തപുരത്തേക്ക് കാറില്‍ 4 കിലോ ഗ്രാം കഞ്ചാവ് കടത്തിയ കേസില്‍ മോഷണക്കേസ് പ്രതി നന്ദു അടക്കം 3 പേര്‍ക്കെതിരെ നേമം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.ഒരു കിലോഗ്രാമിന് മേലുള്ള വാണിജ്യ അളവായതിനാല്‍ ഫയലിംഗ് കോടതിയായ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് നേമം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
പാലോട് എഎസ്എം മന്‍സിലില്‍ എസ്. എം. മുഹമ്മദ് (22), മോഷണക്കേസ് പ്രതി പാരിപ്പള്ളി പുത്തന്‍കുളം നന്ദു ഭവനില്‍ നന്ദു (28), വെള്ളറട കലുങ്ക്‌നട ശാന്തറ തലയ്ക്കല്‍ പുത്തന്‍ വീട്ടില്‍ ബിബിന്‍ (26) എന്നിവരെ 1 മുതല്‍ 3 വരെ പ്രതി വര്‍ഗ്ഗത്തില്‍ ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2022 നവംബര്‍ 17 ന് രാത്രി ഒമ്പതോടെയായിരുന്നു തൊണ്ടി സഹിതം പ്രതികളെ പിടികൂടിയത്. തമ്പാനൂര്‍ സ്റ്റേഷനിലെ മോഷണക്കേസിലെ പ്രതിയായ നന്ദുവിനെ പിന്തുടര്‍ന്ന് വരികയായിരുന്ന തിരുവനന്തപുരം തമ്പാനൂര്‍ ഷാഡോ ടീം നേമത്ത് വാഹനം തടഞ്ഞു മൂവരെയും നേമം സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തില്‍ കഞ്ചാവ് കണ്ടെത്തിയത്.
നന്ദു കൊല്ലത്ത് കഞ്ചാവ് കേസിലും കൊലക്കേസിലും പ്രതിയാണ്. മുഹമ്മദ് പാലോട് അടിപിടിക്കേസില്‍ പ്രതിയാണ്. ഫോര്‍ട്ട് പോലീസ് അസി.കമ്മീഷണര്‍ ഷാജിയുടെ നേതൃത്വത്തില്‍ നേമം എസ്എച്ച്ഒ രാഗീഷ്‌കുമാര്‍, എസ്‌ഐമാരായ വിപിന്‍, പ്രസാദ്, മധുമോഹന്‍, സിപിഒമാരായ സാജന്‍, കണ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
"
https://www.facebook.com/Malayalivartha
























