സേനയുടെ മിസൈൽ കരുത്തിനു ശക്തി പകരുവാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈൽ അഗ്നി-1; പരിശീലന വിക്ഷേപണം വിജയകരം; ലക്ഷ്യം വയ്ക്കുന്ന സ്ഥാനങ്ങളിൽ ആക്രമം നടത്താൻ ശേഷിയുള്ള മിസൈലുകൾ

ഇന്ത്യ മറ്റൊരു നിർണായക നേട്ടം കൂടെ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈൽ അഗ്നി-1 പരിശീലന വിക്ഷേപണം വൻ വിജയകരമായി മാറിയിരിക്കുകയാണ്. ഒഡീഷയിലെ ഡോ. എ പി ജെ അബ്ദുൾ കലാം ദ്വീപിൽ നിന്നായിരുന്നു, ബാലിസ്റ്റിക് മിസൈലിന്റെ പരിശീലനം പരീക്ഷിച്ചത്. പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്ന മറ്റൊരു കാര്യം, അഗ്നി -1 സേനയുടെ മിസൈൽ കരുത്തിനു ശക്തി പകരുമെന്നാണ്.
ലക്ഷ്യം വയ്ക്കുന്ന സ്ഥാനങ്ങളിൽ ആക്രമം നടത്താൻ ശേഷിയുള്ള മിസൈലുകൾ ആണിതെന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ്. മദ്ധ്യദുര അഗ്‌നി-1 ബാലിസ്റ്റിക് മിസൈലിന് 700 കിലോമീറ്ററിലധികമാണ് ദൂരപരിധിയുള്ളത്. ഏകദേശം 12,000 കിലോഗ്രാം ഭാരമുള്ള മിസൈലിന് 1,000 കിലോഗ്രാം വരെയുള്ള ആയുധങ്ങൾ വഹിക്കാനുള്ള കരുത്തുണ്ട്. 1980-ലാണ് അഗ്‌നി മിസൈലുകൾ ഇന്ത്യ വികസിപ്പിക്കാൻ തുടങ്ങിയത്. ഡോ. കലാമിന്റെ നേതൃത്വത്തിൽ ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്മെന്റ് പ്രോഗ്രാമിന് കീഴിലാണ് ഇത് തുടങ്ങിയത്.
അഗ്നി പരമ്പരയിലുള്ള വിവിധ മിസൈലുകൾ ഇന്ത്യ വികസിപ്പിച്ചെടുത്തുവെന്നതും ശ്രദ്ധേയമാണ്. ഇന്ത്യ മാസങ്ങൾക്ക് മുൻപ് ആണവ വാഹക ശേഷിയുള്ള അഗ്നി-വി യുടെ പരീക്ഷണം പൂർത്തിയാക്കിയിരുന്നു. 5,000 കിലോമീറ്റർ ദൂരപരിധിയിൽ ലക്ഷ്യമിടാൻ കഴിയുന്ന ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ അഗ്‌നി-വി ഇന്ത്യ വിജയകരമായി പരീക്ഷിച്ച് മാസങ്ങൾക്ക് ശേഷമാണ് അഗ്നി -1 പരിശീലന വിക്ഷേപണം വിജയകരമായി പരിണമിച്ചത് എന്നതും വിജയത്തിന്റെ മാറ്റ് കൂട്ടുന്നു.
https://www.facebook.com/Malayalivartha
























