കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാഷ്ട്രപതി ദ്രൗപതി മുർവുമായി കൂടിക്കാഴ്ച്ച നടത്തി; മണിപ്പൂർ സംഘർഷം ചർച്ച ചെയ്തുവെന്ന് നിഗമനം; മണിപ്പൂരിൽ കർഫ്യൂ നിരോധിച്ചു

കേന്ദ്രമന്ത്രി അമിത് ഷാ രാഷ്ട്രപതിദ്രൗപതി മുർവുമായി കൂടിക്കാഴ്ച്ച നടത്തിയിരിക്കുകാണ് മണിപ്പൂർ സംഘർഷം ചർച്ച ചെയ്തുവെന്നാണ് വിലയിരുത്തൽ. എന്തായാലും രാഷ്ട്രപതിയെ കണ്ട കാര്യം അമിത് ഷാ താനെന്ന ട്വിറ്ററിലൂടെ അറിയിച്ചു. രാഷ്ട്രപതി ഭവനിൽ വച്ചാണ് കൂടികാഴ്ച നടത്തിയിരിക്കുന്നത്. എന്തായാലും നിർണായക കൂടിക്കാഴ്ച തന്നെയാണ് നടത്തിയിരിക്കുന്നത് . മാത്രമല്ല മണിപ്പൂരിൽ കർഫ്യൂ നിരോധിച്ചിരിക്കുകയാണ്.
അതേസമയം കേന്ദ്രമന്ത്രി അമിത് ഷായുടെ മണിപ്പൂർ സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന് മുന്നിൽ വന്ന ഗോത്രവിഭാഗക്കാർ ആവശ്യപ്പെട്ടത് നിർണായകമായ ഒരു കാര്യമാണ്. മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ ഗോത്രവിഭാഗങ്ങൾ ആവശ്യപ്പെട്ടു .
വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. കുക്കി വിഭാഗക്കാരുടെ പ്രതിനിധികളായിരുന്നു രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം അദ്ദേഹത്തോട് ഉന്നയിച്ചത്.ഇതിന് പിന്നെലെയാണ് അദ്ദേഹം രാഷ്ട്രപതിയെ കണ്ടിരിക്കുന്നതെന്നതും ശ്രദ്ധേയമായ കാര്യമാണ്.
https://www.facebook.com/Malayalivartha
























