ട്രയിനിന്റെ ഒരു ബോഗിക്ക് തീയിട്ടത് ഭിക്ഷ എടുക്കാൻ സമ്മതിക്കാതിരുന്നതിലുള്ള വൈരാഗ്യത്താൽ;സുരക്ഷ ഉദ്യോഗസ്ഥരോടുള്ള വിരോധമാണ് തീ വയ്‌പിന് കാരണമായത്; ബംഗാൾ സ്വദേശിയായ പ്രതിയുടെ മൊഴി നടുക്കുന്നത്!

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനു തീയിട്ട കേസിൽ നിർണായക മൊഴി പുറത്ത്. ബംഗാൾ സ്വദേശിയെ കഴിഞ്ഞ ദിവസംപോലീസ് പിടിക്കൂടിയിരുന്നു. ഇപ്പോൾ ഇതാ നിർണായക വിവരങ്ങൾ പുറത്ത് വരികയാണ്. ട്രയിനിന്റെ ഒരു ബോഗിക്ക് തീയിട്ടത് ഭിക്ഷ എടുക്കാൻ സമ്മതിക്കാതിരുന്നതിലുള്ള വൈരാഗ്യമാണെന്ന് പ്രതിയുടെ മൊഴി. പ്രതിയെ ഉടൻ തന്നെ പോലീസ് അറസ്റ്റ് ചെയ്യും. സുരക്ഷ ഉദ്യോഗസ്ഥരോടുള്ള വിരോധമാണ് തീ വയ്‌പിന് കാരണമായത് . എന്തയാലും നിർണായകമായ മൊഴി തന്നെയാണ് പ്രതി നൽകിയിരിക്കുന്നത്.
അതേസമയം അതു ഞാനല്ലെങ്കിൽ മറ്റൊരാൾ ചെയ്യും' എന്ന തരത്തിൽ ഉള്ള മൊഴി ഷാറുഖ് സെയ്ഫി നൽകിയിര്ന്നു . പിന്നാലെ കത്തിക്കലും ഉണ്ടായി. . കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനു തീയിട്ട കേസും എലത്തൂർ ട്രെയിൻ തീവയ്പു കേസും തമ്മിൽ ബന്ധമുണ്ടോയെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കും. ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്‌പ്രസ് ട്രെയിനിൽത്തന്നെയാണു രണ്ടുതവണയും തീയിട്ടത്. എലത്തൂർ കേസിലെ പ്രതി ഷാറുഖ് സെയ്ഫി ചോദ്യംചെയ്യലിൽ എൻഐഎക്കു നൽകിയ മൊഴിയാണ് രണ്ടാമത്തെ കേസിൽ നിർണ്ണായകമായത്.
https://www.facebook.com/Malayalivartha
























