മനീഷ് സിസോദയ്ക്ക് ഒരു ദിവസത്തെ ഇടക്കാല ജാമ്യം... മാധ്യമങ്ങളെ കാണാനോ, മൊബൈല്‍ ഉപയോഗിക്കാനോ പാടില്ലെന്നും കോടതി

ദില്ലി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദയ്ക്ക് കര്‍ശന നിര്‍ദ്ദേശത്തോടെ ഒരു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. ചികിത്സയിലിരിക്കുന്ന ഭാര്യ കാണാനാണ് ശനിയാഴ്ച ഒറ്റ ദിവസത്തെ ഇടക്കാല ജാമ്യം ദില്ലി ഹൈക്കോടതി അനുവദിച്ചത്. മാധ്യമങ്ങളെ കാണാനോ, മൊബൈല്‍ ഉപയോഗിക്കാനോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസം ദില്ലി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സിസോദിയയ്ക്ക് എതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി ജാമ്യം നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് ഭാര്യയുടെ അസുഖം ചൂണ്ടിക്കാട്ടി വീണ്ടും അപേക്ഷ സര്‍പ്പിച്ചത്. ഇഡി ഈ കേസിലുന്നയിക്കുന്ന കാര്യങ്ങള്‍ അതീവ ഗൗരവമുള്ള കാര്യങ്ങളാണെന്ന് കോടതി പറഞ്ഞിരുന്നു.
ദില്ലി എക്‌സൈസ് പോളിസി സംബന്ധിച്ച കാര്യങ്ങളിലേക്ക് കോടതി പോയിട്ടില്ല. ശക്തനായ വ്യക്തിയാണ് മനീഷ് സിസോദിയ. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാവും. ഇതെല്ലാം പരിഗണിച്ചാണ് ആദ്യം ജാമ്യം നിഷേധിച്ചത്.
https://www.facebook.com/Malayalivartha
























