നല്ല വസ്ത്രവും സണ്‍ ഗ്ലാസും ധരിച്ചതിന്റെ പേരില്‍ ഗുജറാത്തില്‍ യുവാവിനെ തല്ലിച്ചതച്ചു

നല്ല വസ്ത്രവും സണ്‍ ഗ്ലാസും ധരിച്ചതിന്റെ പേരില്‍ ഗുജറാത്തില്‍ ദലിത് യുവാവിനെ തല്ലിച്ചതച്ചു. ബനസ്‌കണ്ട ജില്ലയിലെ പാലന്‍പുരിലുള്ള മോട്ട ഗ്രാമത്തിലാണ് ജിഗാര്‍ ഷെഖാലിയ എന്ന യുവാവിനെയും അമ്മയെയും രജപുത്ര സമുദായത്തിലെ ഒരു സംഘം ആക്രമിച്ചത്. ഇരുവരും ആശുപത്രിയിലാണ്. 7 പേര്‍ക്കെതിരെ കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
സംഭവദിവസം അക്രമികളില്‍ ഒരാള്‍ വീട്ടില്‍ വന്ന് താന്‍ 'അതിരുകടക്കുകയാണെന്ന്' പറഞ്ഞതായി ജിഗാര്‍ ഷെഖാലിയയുടെ പരാതിയില്‍ പറയുന്നു. അന്നു രാത്രി ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപം നില്‍ക്കുമ്പോള്‍ ഒരു സംഘം വടികളുമായി എത്തി മര്‍ദിച്ചു. തടയാനെത്തിയ അമ്മയെയും ഉപദ്രവിച്ചു. വസ്ത്രങ്ങള്‍ വലിച്ചുകീറിയെന്നും പരാതിയിലുണ്ട്. പട്ടിക ജാതി വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























