ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി.... റെയില്‍വേ മന്ത്രിയുമായി സംസാരിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി, രാഷ്ട്രപതി ദ്രൗപദി മുര്‍മു അപകടത്തില്‍ ദുഖം രേഖപ്പെടുത്തി, അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി അമിത് ഷാ

ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി. കുടുംബാംഗങ്ങളുടെ ദുഖത്തിനൊപ്പം പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. റെയില്‍വേ മന്ത്രിയുമായി സംസാരിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ട. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ അറിയിച്ചു. അപകടത്തില്‍ അമിത് ഷാ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുര്‍മു അപകടത്തില്‍ ദുഖം രേഖപ്പെടുത്തി. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പ്ടനായിക് സംഭവ സ്ഥലം സന്ദര്‍ശിക്കും.
അതേസമയം ഡീഷയില്‍ രണ്ട് യാത്രാ ട്രെയിനുകളും ഗുഡ്സ് ട്രെയിനും അപകടത്തില്‍ പെട്ട് എഴുപതിലേറെ മരണം.... 600ലധികം പേര്‍ക്ക് പരുക്ക്, രണ്ട് യാത്രാ ട്രെയിനുകളും ഗുഡ്സ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്, ബോഗികള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി, ദുരന്തനിവാരണസേന എത്തി, നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ഇനിയും മരണ സംഖ്യ ഉയര്‍ന്നേക്കും. 400ഓളം പേര്‍ ബോഗികളില്‍ കുടുങ്ങിക്കിടക്കുന്നു. 300ലേറെ യാത്രക്കാരെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി 7.20ന് ബാലസോറിലെ ബഹനാഗ ബസാര്‍ സ്റ്റേഷന് സമീപമാണ് ദുരന്തം.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും നഷ്ടപരിഹാരം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു.
കൊല്‍ക്കത്തയിലെ ഷാലിമാറില്‍ നിന്ന് ചെന്നൈയിലേക്കു പോകുകയായിരുന്ന കൊറോമണ്ഡില്‍ എക്‌സ്പ്രസാണ് ആദ്യം അപകടത്തില്‍ പെട്ടത്. ഇത് ഗുഡ്സുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ആദ്യ സൂചനകള്‍ .ബോഗികള്‍ അടുത്ത ട്രാക്കിലേക്ക് മറിഞ്ഞതോടെ, ബംഗളൂരു - ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് അതിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍പ്പെട്ട ഹൗറ എക്സ്പ്രസില്‍ 1300 ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം.ഷാലിമാര്‍ എക്സ്പ്രസിന്റെ 17 ബോഗികളാണ് പാളംതെറ്റിയത്.
"
https://www.facebook.com/Malayalivartha
























