ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തെ തുടര്‍ന്ന് ഒഡീഷയില്‍ ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു... സംസ്ഥാന തലത്തില്‍ ഇന്ന് യാതൊരുവിധ ആഘോഷപരിപാടികളും നടത്തില്ലെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്

ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തെ തുടര്‍ന്ന് ഒഡീഷയില്‍ ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാന തലത്തില്‍ ഇന്ന് യാതൊരുവിധ ആഘോഷപരിപാടികളും നടത്തില്ലെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് .
പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉത്തരവിട്ടിരുന്നു. ചികിത്സാ ചെലവുകള്‍ സംസ്ഥാനം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
അതേസമയം, അപകടത്തില്‍ മരിച്ചവരുടെ എണ്ണം 207 ആയി ഉയര്‍ന്നു. 900 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് .
"
https://www.facebook.com/Malayalivartha
























