പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ഗോവ- മുംബൈ വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങ് ഒഡീഷയില്‍ നടന്ന ട്രെയിന്‍ ദുരന്തത്തെ തുടര്‍ന്ന് മാറ്റിവെച്ചതായി കൊങ്കണ്‍ റെയില്‍വേ അധികൃതര്‍

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ഗോവ- മുംബൈ വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങ് ഒഡീഷയില്‍ നടന്ന ട്രെയിന്‍ ദുരന്തത്തെ തുടര്‍ന്ന് മാറ്റിവെച്ചതായി കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ .
ഇന്ന് രാവിലെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ആയിരുന്നു പ്രധാനമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്.ഫ്‌ലാഗ് ഓഫ് ചടങ്ങിനായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരിട്ട് പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, മന്ത്രി ഒഡീഷ ട്രെയിന്‍ അപകടസ്ഥലത്തേയ്ക്ക് പോയിരിക്കുകയാണ്.
ഒഡിഷയിലെ ബാലസോറില്‍ പാളം തെറ്റിയ യശ്വന്ത്പുര്‍-ഹൗറ എക്‌സ്പ്രസിലേക്ക് കോറമണ്ഡല്‍ എക്‌സ്പ്രസ് ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 280 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ട്.
1000ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയേറെയുള്ളത്. പരിക്കേറ്റവരെ ബാലസോര്‍ മെഡിക്കല്‍ കോളജ് അടക്കം സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha
























