ഇരുചക്രവാഹനങ്ങളില്‍ കുട്ടികള്‍ക്ക് ഇളവ് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി....

ഇരുചക്രവാഹനങ്ങളില്‍ കുട്ടികള്‍ക്ക് ഇളവ് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇളവ് അനുവദിക്കണമെന്ന് എളമരം കരീം എം.പിയുടെ കത്തിന് നല്‍കിയ മറുപടിയിലാണ് നിതിന്‍ ഗഡ്കരി നിലപാട് വ്യക്തമാക്കിയത്.
കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാവുവെന്ന് അദ്ദേഹം പറഞ്ഞു. 10 വയസിന് താഴെ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനങ്ങളില്‍ കൊണ്ടു പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് എളമരം കരീം എം.പി കത്തയച്ചത്.
നേരത്തെ മുതിര്‍ന്ന രണ്ട് പേര്‍ക്കൊപ്പം 12 വയസില്‍ താഴെയുള്ള കുട്ടിക്കും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കാന്‍ അനുവദിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിന് കത്തയക്കുമെന്നും സംസ്ഥാനം അറിയിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍, നിലവില്‍ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തിന് മറുപടി ലഭിച്ചിട്ടില്ല.
ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് നാളെ മുതല്‍ പിഴ ഈടാക്കി തുടങ്ങാന്‍ സര്‍ക്കാര്‍ ഒരുങ്ങുമ്പോഴാണ് കേന്ദ്രസര്‍ക്കാറില്‍ നിന്നും പ്രതികൂല നിര്‍ദേശമുണ്ടായിരിക്കുന്നത്. ഇതോടെ ഇരുചക്രവാഹനങ്ങളില്‍ രണ്ട് പേര്‍ക്കൊപ്പം കുട്ടി സഞ്ചരിച്ചാലും പിഴയിടാക്കേണ്ടി വന്നേക്കും.
"
https://www.facebook.com/Malayalivartha
























