'മൃഗങ്ങളല്ല മനുഷ്യൻമാർ ആണിത്'; ഗുഡ്സ് ഓട്ടോയിലേക്ക് മൃതദേഹങ്ങൾ വലിച്ച് എറിയുന്നു; മൃതദേഹങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണവുമായി യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസ്

രാജ്യത്തിനെ നടുക്കിയ അപകടമാണ് ഒഡീഷ്യയിൽ ഉണ്ടായിരിക്കുന്നത്. ഇപ്പോൾ ഇതാ ഒരു നടുക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസ്.
ട്രെയിൻ ദുരന്തത്തിൽ മൃതദേഹങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം ഉയരുന്ന തരത്തിലുള്ള ഒരു വീഡിയോ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. മൃതദേഹങ്ങൾ മര്യാദയില്ലാതെ കൈകാര്യം ചെയ്യുന്ന വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
മൃഗങ്ങളല്ല മനുഷ്യൻമാർ ആണിതെന്നാണ് ട്വീറ്റിൽ പറയുന്നത്. ഗുഡ്സ് ഓട്ടോയിലേക്ക് മൃതദേഹങ്ങൾ വലിച്ച് എറിയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. മൃതദേഹങ്ങൾ കൊണ്ടുവരികയും മറ്റുള്ളവർ അത് ഗുഡ്സ് വണ്ടിയിൽ വലിച്ചെറിയുകയും ചെയ്യുകയാണ്. കരളലിയിപ്പിക്കുന്ന ഒരു വീഡിയോ തന്നെയാണ് അത്.
കഴിഞ്ഞദിവസം മറ്റൊരു ഹൃദയം നുറുങ്ങുന്ന വിവരം കൂടെ നാം അറിഞ്ഞതാണ്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ക്കിടയില്‍ സ്വന്തം മകനെ തിരയുന്ന അച്ഛന്റെ വേദന നിറഞ്ഞ മുഖം കണ്ടാല്‍ ആരെയും വിഷമത്തിലാക്കും.
അപകടം നടന്ന ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മകന്റെ വിവരങ്ങളൊന്നും ലഭിക്കാത്തതുകൊണ്ടാണ് അച്ഛന്‍ തേടിയെത്തിയത്. മകന്‍ അപകടം നടന്ന ട്രെയിനില്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അപകടത്തിന് ശേഷം വിവരങ്ങളൊന്നും ഇല്ലെന്നുമാണ് അച്ഛന്‍ പറയുന്നത്.
മണിക്കൂറുകളോളം അദ്ദേഹം അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ക്കിടയിലും മകനെ തിരഞ്ഞു. എന്നാല്‍ മകനെ കണ്ടെത്താനായിട്ടില്ല. മകന് എന്ത് സംഭവിച്ചു എന്നറിയാനായി കാത്തിരിക്കുകയാണ് ഇദ്ദേഹം.
https://www.facebook.com/Malayalivartha

























