ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിനും ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനക്കും; ഇന്ത്യയെ ചേർത്തണച്ച് ലോക നേതാക്കന്മാർ

ഇന്ത്യയുടെ കണ്ണീരായി മാറിയ ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ ആശ്വാസവാക്കുകളുമായി ലോക നേതാക്കള്‍ രംഗത്ത് . വാക്കുകളിലൂടെ ഇന്ത്യയെ ആശ്വസിപ്പിച്ചിരിക്കുകയാണ് ലോകരാഷ്ട്ര തലവൻമാർ. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിനും ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനക്കുമടക്കമുള്ള നിരവധി ലോക നേതാക്കളാണ് ഇന്ത്യയെ ആശ്വസിപ്പിക്കാന്‍ രംഗത്തെത്തിയത്.
ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ അനുശോചനം അറിയിക്കുന്നതായാണ് റഷ്യന്‍ പ്രസിഡന്റ് വ്യക്തമാക്കിയത്. അപകടത്തില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പുടിന്‍ ആശംസിച്ചു. ദാരുണമായ അപകടത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ ഞങ്ങള്‍ പങ്കുചേരുന്നു, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു എന്ന് റഷ്യ പ്രസ്താവനയിലൂടെ അറിയിച്ചു
അതേസമയം ബാലസോറില്‍ നടന്ന ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വിീതം നല്‍കുമെന്ന് സ്റ്റാലിന്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ ഒരുദിവസത്തെ ദുഃഖാചരണവം ഏര്‍പ്പെടുത്തി. ചെന്നൈയിലെ സ്‌റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലെത്തിയ അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തി.
രക്ഷാപ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒഡീഷ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്കായി പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്റ്റാലിന്‍ അറിയിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി സംസാരിച്ചെന്നും സാദ്ധ്യമായ എല്ലാ സഹായവും ഉറപ്പ് നല്കിയതായും സ്റ്റാലിന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























