ലോകത്തെ കൊടുംഭീകരന്‍മാരായ പത്തുപേരുടെ പട്ടികയില്‍ മോഡിയും ഉണ്ടെന്ന് അസം ഖാന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ കൊടുംഭീകരന്‍മാരായ പത്തുപേരുടെ പട്ടികയില്‍ ഉള്‍പ്പെടുമെന്നു സമാജ്‌വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ അസം ഖാന്‍. \'മോദിക്ക് പ്രധാനമന്ത്രിയാകാന്‍ സാധിക്കുമെങ്കില്‍ എനിക്കെന്തുകൊണ്്ട ആയിക്കൂടാ?. ഗൂഗിളിലെ ലോകത്തെ ഏറ്റവും വലിയ ക്രിമിനലുകളുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും പേരുണ്്ട്-അസം ഖാന്‍ ആരോപിച്ചു.
പ്രധാനമന്ത്രിയാകാന്‍ തനിക്ക് യോഗ്യതയുണെ്്ടന്നും ഉചിതമായ സമയത്ത് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് തന്റെ പേര് നിര്‍ദേശിക്കുമെന്നാണു കരുതുന്നതെന്നും അസം ഖാന്‍ കൂട്ടിച്ചേര്‍ത്തു. അസം ഖാനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ലക്‌നോയില്‍ പോസ്റ്ററുകള്‍ പതിച്ചതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോഴായിരുന്നു അസം ഖാന്റെ പ്രതികരണം.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെയും പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദര്‍ കുമാറിന്റെയും ഓഫീസുകളില്‍ സിബിഐ നടത്തിയ റെയ്ഡിനെയും അസം ഖാന്‍ വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരും ബിജെപി നേതൃത്വവും രാഷ്ട്രീയ മര്യാദകള്‍ ലംഘിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























