Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

എന്റെ മകളുടെ പേര് ജ്യോതി സിംഗ്; നിര്‍ഭയ കേസിലെ പെണ്‍കുട്ടിയുടെ അമ്മ

16 DECEMBER 2015 07:51 PM IST
മലയാളി വാര്‍ത്ത.

രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടമാനഭംഗം നടന്നിട്ട് മൂന്ന് വര്‍ഷം തികഞ്ഞിട്ടും തങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ. തന്റെ മകളുടെ പേരും അമ്മ വെളിപ്പെടുത്തി. എന്റെ മകളുടെ പേര് ജ്യോതി സിംഗ്, അവളുടെ പേര് വെളിപ്പെടുത്തുന്നതില്‍ തനിക്ക് യാതൊരു വിധത്തിലുള്ള നാണക്കേടുമില്ലെന്നും അവര്‍ പറഞ്ഞു.

പ്രതികളില്‍ ഏറ്റവും പ്രായം കുറഞ്ഞയാളെ മോചിപ്പിക്കുന്നതിനെതിരെ അവര്‍ ശക്തമായ ഭാഷയില്‍ രംഗത്തുവന്നു. വേദിയില്‍ അഛന്‍ ബദ്‌രി നാഥുമുണ്ടായിരുന്നു. ഡല്‍ഹി കൂട്ടബലാത്സംഗത്തിന് ഇന്ന് മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്നു എനിക്കറിയില്ല അയാള്‍ക്ക് 16 വയസാണോ 18 ആണോ എന്ന്, കുറ്റം നിഷ്ഠൂരമാകുമ്പോള്‍ ശിക്ഷക്ക് പ്രായപരിധി കണക്കാക്കരുത് ആശാ ദേവി പറഞ്ഞു.

നമുക്ക് എന്ത് നീതിയാണ് കിട്ടിയത്? അവളുടെ മരണത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ കുറ്റവാളികള്‍ സ്വതന്ത്രരാകാന്‍ പോകുന്നു. ഇതില്‍ എവിടെയാണ് നീതി അവര്‍ ചോദിച്ചു. പ്രായപൂര്‍ത്തിയായ കുറ്റവാളിയെ മറ്റുള്ളവരേപ്പോലെ തന്നെ പരിഗണിക്കണമെന്ന ആവശ്യം നടിയും ബി.ജെ.പി എംപിയുമായ ഹേമമാലിനി പാര്‍ലമെന്റിലുയര്‍ത്തി. ഇയാളാണ് ഏറ്റവും നിഷ്ഠൂരമായി പെരുമാറിയത്.

ദുര്‍ഗുണപരിഹാര പാഠശാലയിലൂടെ നേരേയാക്കാനാകില്ല. അയാളെ ശിക്ഷിച്ചാല്‍ എല്ലാവര്‍ക്കും രാജ്യത്തെ നിയമത്തെ പേടിയുണ്ടാകും. രാജ്യം മുഴുവന്‍ ചിന്തിക്കുന്നത് ഇങ്ങനെയാണ് ഹേമമാലിനി പറഞ്ഞു. ഇപ്പോള്‍ 21 വയസ്സായ പ്രതിയെ തുടര്‍ന്നും നിരീക്ഷണത്തില്‍ വെക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇയാളെ മോചിപ്പിക്കുന്നതിന് മുമ്പ് പുനരധിവാസം സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ 18 വയസ്സ് തികയാത്ത ഇയാള്‍ക്ക് മൂന്ന് വര്‍ഷം ശിക്ഷയാണ് നല്‍കിയത്.

പ്രായത്തിന്റെ പേരില്‍ പ്രതിക്ക് ശിക്ഷ ഇളവ് ചെയ്ത് കിട്ടുന്നത് സംബന്ധിച്ച ചര്‍ച്ചകളിലേക്ക് വിധി നയിച്ചിരുന്നു. 2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍വച്ചായിരുന്നു വിദ്യാര്‍ത്ഥിനിയെ ഒരു സംഘം ക്രൂരമായി ബലാത്സംഗം ചെയ്തത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ബസിലുണ്ടായിരുന്ന ആറ് പേരും അവരെ ബലാത്സംഗം ചെയ്തു.

പിന്നീട് വഴിയരികില്‍ ഉപേക്ഷിച്ച അവര്‍ 13 ദിവസത്തിന് ശേഷം മരിച്ചു. ഇതേത്തുടര്‍ന്ന് ഡല്‍ഹിയില്‍ യുവാക്കളുടെ നേതൃത്വത്തില്‍ നടന്ന ജനകീയപ്രക്ഷോഭത്തിന്റെ അവസാന ദിവസങ്ങളില്‍ ജ്യോതിയെ സിംഗപ്പൂരില്‍ കൊണ്ടുപോയി ചികിത്സിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണമെത്തുന്നവരെ ധീരതയോടെ നീതിക്കുവേണ്ടി പോരാടിയ അവരെ രാജ്യം നിര്‍ഭയ എന്നു പേരിട്ടു വിളിച്ചു. ആറുപേരില്‍ ഒരു പ്രതി കസ്റ്റഡിയില്‍ മരിച്ചു. നാല് പേര്‍ക്ക് വധശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയായയാളെ വിട്ടയക്കുന്നത് സംബന്ധിച്ച വിവാദം തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (35 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (1 hour ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (2 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (2 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (2 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (3 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (3 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (3 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (3 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (4 hours ago)

Malayali Vartha Recommends